വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW ലൈ​ബ്ര​റി

പ്രസിദ്ധീകരണങ്ങൾ നിങ്ങളു​ടെ സൗകര്യാർഥം ക്രമീ​ക​രി​ക്കു​കആൻഡ്രോയ്‌ഡ്‌

പ്രസിദ്ധീകരണങ്ങൾ നിങ്ങളു​ടെ സൗകര്യാർഥം ക്രമീ​ക​രി​ക്കു​കആൻഡ്രോയ്‌ഡ്‌

നിങ്ങളു​ടെ വായന ആസ്വാദ്യകരമാക്കാൻ JW ലൈബ്രറിയിൽ അനേകം സവി​ശേ​ഷ​ത​ക​ളുണ്ട്. ഈ സവിശേഷതകൾ സ്‌ക്രീ​നി​ന്‍റെ മുകൾവശത്ത്‌ കാണാ​നാ​കും.

അതിന്‍റെ പ്രവർത്തനങ്ങൾ അറിയാൻ കൂടു​ത​ലാ​യി എന്ന ബട്ടണിൽ അമർത്തുക.

പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ നിങ്ങളു​ടെ സൗകര്യാർഥം ക്രമീകരിക്കാൻ പിൻവരുന്ന നിർദേശങ്ങൾ പാലി​ക്കു​ക:

 ഭാഷ മാറ്റാൻ

നിങ്ങൾ വായി​ക്കു​ന്ന ലേഖന​ത്തി​ന്‍റെ​യോ അധ്യാ​യ​ത്തി​ന്‍റെ​യോ ഭാഷ മാറ്റാം.

  • കൂടാതെ നിങ്ങൾ വായി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ലേഖനം ഏതെല്ലാം ഭാഷക​ളി​ലു​ണ്ടെന്ന് അറിയാൻ ഭാഷകൾ എന്ന ബട്ടണിൽ അമർത്തുക. നിങ്ങൾ മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്കു​ന്ന ഭാഷക​ളാ​യി​രി​ക്കും പട്ടികയിൽ ആദ്യം വരുന്നത്‌. ഇനി നിങ്ങൾക്ക് മറ്റൊരു ഭാഷ വേണമെങ്കിൽ അത്‌ ടൈപ്പ് ചെയ്‌തു​കൊ​ണ്ടും പട്ടികയിൽ നിന്ന് അത്‌ കണ്ടെത്താം.

  • ഡൗൺലോഡ്‌ ചെയ്യാത്ത ഭാഷയി​ലു​ള്ള പ്രസി​ദ്ധീ​ക​ര​ണം മേഘത്തി​ന്‍റെ ചിഹ്നത്തി​ലാ​യി​രി​ക്കും കാണുക. അത്‌ ഡൗൺലോഡ്‌ ചെയ്യാൻ ആ ഭാഷയിൽ തൊടുക. ഡൗൺലോഡ്‌ ചെയ്‌തുകഴിഞ്ഞാൽ മേഘത്തി​ന്‍റെ ചിഹ്നം അപ്രത്യ​ക്ഷ​മാ​കും. അതിൽ വീണ്ടും തൊട്ടാൽ നിങ്ങൾക്കു വായി​ക്കാ​നാ​കും.

 അക്ഷരവ​ലു​പ്പം മാറ്റാൻ

നിങ്ങൾ വായി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ലേഖന​ത്തി​ന്‍റെ​യോ അധ്യാ​യ​ത്തി​ന്‍റെ​യോ അക്ഷരത്തി​ന്‍റെ വലുപ്പം നിങ്ങളു​ടെ ഇഷ്ടാനു​സ​ര​ണം മാറ്റാം.

അക്ഷരവ​ലു​പ്പം എന്നത്‌ ഉപയോ​ഗിച്ച് അക്ഷരങ്ങൾ ചെറു​തോ വലുതോ ആക്കാം. പിന്നീട്‌ ആ വലുപ്പ​ത്തി​ലാ​യി​രി​ക്കും പ്രസിദ്ധീകരണങ്ങൾ മുഴു​വ​നും.

 എഴുത്തും ചിത്ര​ങ്ങ​ളും കാണാൻ

ചില ലേഖനങ്ങളിൽ എഴുത്തി​നോ​ടൊ​പ്പം ചിത്ര​ങ്ങ​ളും കാണാ​നാ​കും. ഇവയിൽ നിങ്ങൾക്ക് ഇഷ്ടമു​ള്ളത്‌ തിരഞ്ഞെടുക്കാൻ അതിനുള്ള ബട്ടൺ ഉപയോ​ഗി​ക്കു​ക.

  • ചിത്രങ്ങൾ കാണാൻ: പ്രസി​ദ്ധീ​ക​ര​ണം അച്ചടിച്ച താളി​ലേ​തു​പോ​ലെ​യാ​യി​രി​ക്കും ചിത്ര​രൂ​പ​ത്തി​ലു​ള്ളത്‌. പലരും ഈ രീതി ഇഷ്ടപ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പാട്ടുപുസ്‌തകമാണെങ്കിൽ സംഗീ​ത​നോ​ട്ടു​ക​ളും ഒപ്പം കാണാ​നാ​കും.

  • എഴുത്തു​രൂ​പ​ത്തി​ലു​ള്ളതു കാണാൻ: എഴുത്തുരൂപത്തിലുള്ളവയിൽ കാണുന്ന ബൈബിൾവാക്യത്തിലേക്കു പോകാ​നാ​കും. നിങ്ങൾ ക്രമീ​ക​രി​ച്ചു​വെച്ച വലുപ്പ​ത്തി​ലാ​യി​രി​ക്കും വാക്യങ്ങൾ കാണു​ന്നത്‌.

 തുറക്കുക

JW ലൈബ്രറിയിൽ നിങ്ങൾ വായിച്ച കാര്യം മറ്റൊരു ആപ്ലിക്കേഷനിൽ തുറക്കാൻ തുറക്കുക എന്ന സവി​ശേ​ഷത ഉപയോ​ഗി​ക്കു​ക.

ഏതെല്ലാം സൈറ്റുകൾ ലഭ്യമാ​യി​രി​ക്കു​ന്നു എന്നറിയാൻ തുറക്കുക എന്നതിൽ തൊടുക. ഉദാഹ​ര​ണ​ത്തിന്‌, വാച്ച്ട​വർ ഓൺ​ലൈൻ ലൈബ്രറിയിൽ നിങ്ങൾ വായിച്ച ലേഖനം തുറക്കാൻ, തുറക്കുക ഓൺലൈൻ ലൈ​ബ്ര​റി തിര​ഞ്ഞെ​ടു​ക്കു​ക.

 ബൈബിളുകൾ തിര​ഞ്ഞെ​ടു​ക്കു​ക

ഏതെങ്കി​ലും പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലെ ബൈബിൾവാക്യത്തിൽ തൊടുമ്പോൾ അവ കാണാം. അവിടെ ഏതെല്ലാം ബൈബിളുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാൻ തിര​ഞ്ഞെ​ടു​ക്കു​ക എന്നതിൽ തൊടുക.

ഭാഷാന്തരങ്ങൾ കൂട്ടിച്ചേർക്കുന്നതിനോ ഒഴിവാ​ക്കു​ന്ന​തി​നോ ചേർക്കുക അല്ലെങ്കിൽ നീക്കം ചെയ്യുക എന്ന ബട്ടണുകൾ ഉപയോ​ഗി​ക്കു​ക.

JW ലൈബ്രറിയിൽനിന്ന് കൂടുതൽ ബൈബിൾഭാഷാന്തരങ്ങൾ ലഭിക്കു​ന്നത്‌ എങ്ങനെ​യെന്ന് പഠിക്കാൻ “ബൈബി​ളു​കൾ ഡൗൺലോഡ്‌ ചെയ്‌ത്‌ ഉപയോ​ഗി​ക്കു​ക—ആൻഡ്രോയ്‌ഡ്‌” എന്നതു കാണുക.

2015 ഫെബ്രുവരിയിൽ ഈ സവിശേഷതകൾ JW ലൈ​ബ്ര​റി 1.4-നോ​ടൊ​പ്പം പുറത്തി​റ​ങ്ങി. ഇത്‌ ആൻഡ്രോയ്‌ഡ്‌ 2.3-ലും പിന്നീ​ടു​ള്ള വേർഷനുകളിലും ലഭ്യമാണ്‌. ഈ സവിശേഷതകൾ നിങ്ങൾക്ക് ലഭിക്കുന്നില്ലെങ്കിൽ “JW ലൈ​ബ്ര​റി ഉപയോഗിച്ചുതുടങ്ങുകആൻഡ്രോയ്‌ഡ്‌” എന്ന ലേഖന​ത്തി​നു കീഴി​ലു​ള്ള ‘ഏറ്റവും പുതിയ സവിശേഷതകൾ ലഭിക്കു​ന്ന​തിന്‌’ എന്നതിനു കീഴിലെ വിവരങ്ങൾ നോക്കുക.