വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW ലൈ​ബ്ര​റി

ബൈബി​ളി​ലോ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലോ തിരയുക—ആൻഡ്രോയ്‌ഡ്‌

ബൈബി​ളി​ലോ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലോ തിരയുക—ആൻഡ്രോയ്‌ഡ്‌

JW ലൈ​ബ്ര​റി ഉപയോ​ഗിച്ച് ബൈബി​ളി​ലോ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലോ ഉള്ള പദമോ പദസമൂ​ഹ​മോ തിരയാ​വു​ന്ന​താണ്‌.

തിരയു​ന്ന​തി​നു​വേണ്ടി പിൻവരുന്ന നിർദേശങ്ങൾ പാലി​ക്കു​ക:

 ബൈബിളിൽ തിരയുക

നിങ്ങൾ വായി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ബൈബി​ളി​ലെ വാക്കോ വാക്കു​ക​ളോ തിരയാം.

അതിനാ​യി തിരയുക ബട്ടണിൽ തൊടുക, എന്നിട്ട് തിരയേണ്ട വാക്ക് അതിൽ ടൈപ്പ് ചെയ്യുക. അപ്പോൾ തിരയുന്ന വാക്കി​നോ​ടു ബന്ധപ്പെട്ട മറ്റു വാക്കുകൾ തെളി​ഞ്ഞു​വ​രും. അതിലോ, എന്‍റർ ബട്ടണി​ലോ അമർത്തുമ്പോൾ തിരഞ്ഞ​തി​ന്‍റെ ഫലം ലഭിക്കു​ന്ന​താ​യി​രി​ക്കും.

തിരഞ്ഞ​തി​നോ​ടു കൂടുതൽ യോജി​ക്കു​ന്ന വാക്യങ്ങൾ സാധാ​ര​ണ​യാ​യി ഉപയോ​ഗി​ക്കു​ന്നവ എന്നതിനു കീഴിൽ വരും. എല്ലാ വാക്യ​ങ്ങ​ളും എന്നതിൽ തൊട്ടാൽ ബൈബിൾപുസ്‌തകത്തിന്‍റെ ക്രമത്തി​ലാ​യി​രി​ക്കും വാക്യങ്ങൾ വരിക. ലേഖനങ്ങൾ എന്നതിൽ തൊട്ടാൽ ആമുഖ​ത്തി​ലും അനുബ​ന്ധ​ത്തി​ലും ഉള്ള വിവര​ങ്ങ​ളാ​യി​രി​ക്കും ലഭിക്കുക.

നിങ്ങൾ കൂടുതൽ വാക്കുകൾ ടൈപ്പ് ചെയ്‌തിട്ടുണ്ടെങ്കിൽ ഏറ്റവും യോജി​ക്കു​ന്ന ഫലം ലഭിക്കാൻ സമാന​പ​ദ​ക്കൂ​ട്ടം കണ്ടെത്തുക എന്നതിൽ ശരി ചിഹ്നം ഇടുക.

 പ്രസിദ്ധീകരണത്തിൽ തിരയുക

നിങ്ങൾ ഇപ്പോൾ വായി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലെ വാക്കോ പദസമൂ​ഹ​മോ തിരയാ​വു​ന്ന​താണ്‌.

പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലെ വാക്കോ പദസമൂ​ഹ​മോ തിരയു​ന്ന​തിന്‌ തിരയുക ബട്ടണിൽ തൊടുക. എന്നിട്ട് തിരയേണ്ട വാക്ക് ടൈപ്പ് ചെയ്യുക. അപ്പോൾ തിരഞ്ഞ വാക്കി​നോ​ടു ബന്ധപ്പെട്ട മറ്റു വാക്കുകൾ തെളി​ഞ്ഞു​വ​രും. ആ വാക്കി​ലോ എന്‍റർ കീയി​ലോ അമർത്തുമ്പോൾ നിങ്ങൾക്ക് ഫലം ലഭിക്കും.

നിങ്ങൾ കൂടുതൽ വാക്കുകൾ ടൈപ്പ് ചെയ്‌തിട്ടുണ്ടെങ്കിൽ ഏറ്റവും യോജി​ക്കു​ന്ന ഫലം ലഭിക്കാൻ സമാന​പ​ദ​ക്കൂ​ട്ടം കണ്ടെത്തുക എന്നതിൽ ശരി ചിഹ്നം ഇടുക.

 വിഷയം തിരയുക

തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള ഉൾക്കാ​ഴ്‌ച (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കം ഡൗൺലോഡ്‌ ചെയ്‌തിട്ടുണ്ടെങ്കിൽ അതിലും തിരയാ​നാ​കും. ബൈബി​ളോ മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളോ വായി​ക്കു​മ്പോ​ഴും ക്കാഴ്‌ച പുസ്‌തകത്തിൽ നിങ്ങൾക്ക് തിരയാം.

അതിനാ​യി തിരയുക ബട്ടൺ അമർത്തുക, തുടർന്ന് വിഷയം ടൈപ്പ് ചെയ്യുക. അതിനു ചേർച്ചയിൽ ഉൾക്കാ​ഴ്‌ച പുസ്‌ത​ക​ത്തി​ലെ വിഷയങ്ങൾ തെളി​ഞ്ഞു​വ​രും. അതിലെ ഏതെങ്കി​ലും വിഷയത്തിൽ തൊട്ടാൽ അത്‌ വായി​ക്കാം.

2014 ഒക്‌ടോബറിൽ ഈ സവിശേഷതകൾ JW ലൈ​ബ്ര​റി 1.3.4-നോ​ടൊ​പ്പം പുറത്തി​റ​ങ്ങി. ഇത്‌ ആൻഡ്രോയ്‌ഡ്‌ 2.3-ലും പിന്നീ​ടു​ള്ള വേർഷനുകളിലും ലഭ്യമാണ്‌. ഈ സവിശേഷതകൾ നിങ്ങൾക്ക് ലഭിക്കുന്നില്ലെങ്കിൽ “JW ലൈ​ബ്ര​റി ഉപയോഗിച്ചുതുടങ്ങുകആൻഡ്രോയ്‌ഡ്‌” എന്ന ലേഖന​ത്തി​നു കീഴി​ലു​ള്ള ‘ഏറ്റവും പുതിയ സവിശേഷതകൾ ലഭിക്കു​ന്ന​തിന്‌’ എന്നതിനു കീഴിലെ വിവരങ്ങൾ നോക്കുക.