വിവരങ്ങള്‍ കാണിക്കുക

JW LIBRARY SIGN LANGUAGE

JW Library Sign Language Features

JW Library Sign Language Features

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു അംഗീ​കൃ​ത ആപ്ലി​ക്കേ​ഷ​നാണ്‌ JW ലൈ​ബ്ര​റി ആംഗ്യ​ഭാ​ഷ. ഇത്‌ jw.org-ൽനിന്ന്‌ ആംഗ്യ​ഭാ​ഷ വീഡി​യോ​കൾ ഡൗൺലോഡ്‌ ചെയ്യാ​നും ചിട്ട​പ്പെ​ടു​ത്താ​നും അവ കാണാ​നും സഹായി​ക്കു​ന്നു.

ബൈബി​ളും മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ വീഡി​യോ​ക​ളും ആംഗ്യ​ഭാ​ഷ​യിൽ കാണുക. മൊ​ബൈ​ലിൽ ഇത്‌ ഡൗൺലോഡ്‌ ചെയ്‌തു​വെ​ക്കു​ന്നെ​ങ്കിൽ ഇന്റർനെ​റ്റി​ല്ലാ​ത്ത​പ്പോ​ഴും നിങ്ങൾക്ക്‌ അത്‌ കാണാൻ കഴിയും. ഇതിൽ മനോ​ഹ​ര​ങ്ങ​ളാ​യ ചിത്രങ്ങൾ കാണാം. പെട്ടെന്നു പേജുകൾ നോക്കാം. അനായാ​സം ഉപയോ​ഗി​ക്കാം.

 

എളുപ്പം പേജ്‌ മാറ്റു​ന്ന​തിന്‌

പുതിയ ലോക ഭാഷാ​ന്ത​രം ബൈബി​ളി​ലെ ചില പുസ്‌ത​ക​ങ്ങൾ ആംഗ്യ​ഭാ​ഷ​യി​ലേ​ക്കു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ബൈബിൾ പുസ്‌ത​ക​ങ്ങൾ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പേജിൽനിന്ന്‌ അവയുടെ വീഡി​യോ​കൾ കാണാം. പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ (ആംഗ്യ​ഭാ​ഷ​യിൽ) ഇതുവരെ ഉൾപ്പെ​ടു​ത്തി​യി​ട്ടി​ല്ലാത്ത ചില തിരു​വെ​ഴു​ത്തു​കൾ മറ്റു ചില പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കു​വേണ്ടി പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കിൽ അതും നിങ്ങൾക്കു കാണാൻ കഴിയും. jw.org-ൽ ലഭ്യമാ​യി​രി​ക്കു​ന്ന മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വീഡി​യോ​ക​ളും ലൈ​ബ്ര​റി പേജിൽ കാണി​ച്ചി​രി​ക്കു​ന്നു.

 

ബൈബി​ളി​ലേക്ക്‌ പെട്ടെന്നു പോകാൻ

നിങ്ങൾ ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചുള്ള വീഡി​യോ കണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോൾ ബൈബിൾ എന്നു കാണു​ന്ന​തിൽ അമർത്തു​ക​യാ​ണെ​ങ്കിൽ, വീഡി​യോ തത്‌കാ​ലം നിൽക്കു​ക​യും പരാമർശി​ച്ചി​രി​ക്കു​ന്ന തിരു​വെ​ഴു​ത്തി​ലേ​ക്കു പോകു​ക​യും ചെയ്യും. വീഡി​യോ പുനരാ​രം​ഭി​ക്കു​ന്ന​തിന്‌ ലൈ​ബ്ര​റി പേജി​ലേ​ക്കു തിരി​ച്ചു​പോ​കു​ക.

എളുപ്പ​ത്തിൽ വീഡി​യോ​കൾ ഡൗൺലോഡ്‌ ചെയ്യുക

നിങ്ങൾ ഡൗൺലോഡ്‌ ചെയ്‌തി​ട്ടി​ല്ലാ​ത്ത വീഡി​യോ​കൾ മങ്ങിയ നിറത്തി​ലാ​യി​രി​ക്കും കാണുക. jw.org-ൽനിന്ന്‌ ഒരു വീഡി​യോ ഡൗൺലോഡ്‌ ചെയ്യാൻ അതിൽ അമർത്തുക. പേജി​ലു​ള്ള എല്ലാ വീഡി​യോ​ക​ളും ഒന്നിച്ച്‌ ഡൗൺലോഡ്‌ ചെയ്യാൻ ‘ഡൗൺലോഡ്‌-എല്ലാം’ (“Download All”) എന്ന ബട്ടൺ അമർത്തുക. നിങ്ങളു​ടെ ഉപകര​ണ​ത്തിൽനിന്ന്‌ ഒരു വീഡി​യോ കളയു​ന്ന​തിന്‌ അതിൽ അല്‌പ​നേ​രം അമർത്തി​പ്പി​ടി​ക്കു​ക.

 

ഫലപ്ര​ദ​മാ​യി സ്ഥലം ഉപയോ​ഗി​ക്കാൻ

ഒരു വീഡി​യോ​ത​ന്നെ പല നിലവാ​ര​ങ്ങ​ളിൽ ലഭ്യമാണ്‌. ഉയർന്ന നിലവാ​ര​മു​ള്ള​വ​യ്‌ക്ക്‌ സ്ഥലം ഏറെ ആവശ്യ​മുണ്ട്‌. അതു​കൊണ്ട്‌ ഡൗൺലോഡ്‌ ചെയ്യാൻ ഉദ്ദേശി​ക്കു​ന്ന വീഡി​യോ​യു​ടെ നിലവാ​രം നിങ്ങൾക്ക്‌ തിര​ഞ്ഞെ​ടു​ക്കാം. നിങ്ങളു​ടെ ഉപകര​ണ​ത്തിൽ SD കാർഡ്‌ ഇടാനുള്ള സൗകര്യം ഉണ്ടെങ്കിൽ, വീഡി​യോ​കൾ ഉപകര​ണ​ത്തി​ലേ​ക്കോ SD കാർഡി​ലേ​ക്കോ നിങ്ങൾക്ക്‌ ഡൗൺലോഡ്‌ ചെയ്യാം.

 

എളുപ്പം ഉപയോ​ഗി​ക്കാ​വു​ന്ന വീഡി​യോ പ്ലേയർ

പിൻവ​രു​ന്ന ലളിത​മാ​യ സ്‌പർശ​ന​ങ്ങ​ളി​ലൂ​ടെ വീഡി​യോ നിയ​ന്ത്രി​ക്കു​ക:

  • രണ്ടു വിരൽ തൊടുക (Two-finger tap): വീഡി​യോ കാണു​ന്ന​തി​നോ തത്‌കാ​ലം നിറു​ത്തു​ന്ന​തി​നോ.

  • ഇടത്തേക്കു തൊട്ടു​നീ​ക്കു​ക: അടുത്ത ഭാഗ​ത്തേ​ക്കു പോകാൻ.

  • വലത്തേക്കു തൊട്ടു​നീ​ക്കു​ക: മുമ്പി​ല​ത്തെ ഭാഗ​ത്തേ​ക്കു പോകാൻ.

  • മുകളി​ലേ​ക്കു തൊട്ടു​നീ​ക്കു​ക: വീഡി​യോ​യു​ടെ വേഗത കൂട്ടാൻ. (ഈ സൗകര്യം ആൻ​ഡ്രോ​യ്‌ഡ്‌ ഫോണിൽ ലഭ്യമല്ല.)

  • താഴേക്കു തൊട്ടു​നീ​ക്കു​ക: വീഡി​യോ​യു​ടെ വേഗത കുറയ്‌ക്കാൻ. (ഈ സൗകര്യം ആൻ​ഡ്രോ​യ്‌ഡ്‌ ഫോണിൽ ലഭ്യമല്ല.)

  • ഒരു വിരൽ തൊടുക (Single tap): വീഡി​യോ പ്ലേയർ നിയന്ത്രണ ബാർ കാണി​ക്കാ​നും മറയ്‌ക്കാ​നും.

 

സഹായം

JW ലൈ​ബ്ര​റി ആംഗ്യ​ഭാ​ഷ ഉപയോ​ഗി​ക്കു​ന്ന​തിൽ എന്തെങ്കി​ലും ബുദ്ധി​മു​ട്ടു​ണ്ടെ​ങ്കിൽ, സഹായ​ത്തി​നാ​യു​ള്ള ഞങ്ങളുടെ ഓൺ​ലൈൻ അപേക്ഷാ​ഫാ​റം പൂരി​പ്പിച്ച്‌ അയയ്‌ക്കു​ക.