വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേ​പ​ണം

റോക്കു​വി​ലൂ​ടെ ഇഷ്ടമുള്ള വീഡി​യോ കാണുക

റോക്കു​വി​ലൂ​ടെ ഇഷ്ടമുള്ള വീഡി​യോ കാണുക

JW പ്രക്ഷേ​പ​ണ​ത്തി​ലു​ള്ള വീഡി​യോ​കൾ പൂർണ​മാ​യി നിയ​ന്ത്രി​ക്കാൻ അതായത്‌, ‘അൽപ്പം നിറു​ത്തു​ക’ (“pause”), ‘പ്ലേ’, ‘വേഗത്തിൽ മുന്നോട്ട് പോകുക’ (“fast forward”), ‘പുറകി​ലേ​ക്കു പോകുക’ (“rewind”), ‘ഒഴിവാ​ക്കു​ക’ (“skip”) തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ ‘ഇഷ്ടമുള്ള വീഡി​യോ’ (“Video on Demand”) എന്ന ഭാഗം സഹായി​ക്കു​ന്നു. കൂടാതെ, ഒരു വീഡി​യോ മാത്ര​മാ​യോ എല്ലാ വീഡി​യോ​ക​ളും ഒന്നിനു​പു​റ​കെ ഒന്നായോ കാണാ​നും ഇത്‌ ഉപകരി​ക്കു​ന്നു.

(കുറിപ്പ്: ഈ നിർദേ​ശ​ങ്ങ​ളിൽ ഉടനീളം റോക്കു 3 റിമോ​ട്ടി​ന്‍റെ ചിത്ര​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഇതിൽനിന്ന് അൽപ്പം വ്യത്യ​സ്‌ത​മാ​യി​രി​ക്കാം നിങ്ങളു​ടെ റിമോട്ട്.)

ലഭ്യമായ വീഡി​യോ വിഭാ​ഗ​ങ്ങ​ളെ​ക്കു​റിച്ച് അറിയാൻ JW പ്രക്ഷേ​പ​ണ​ത്തി​ന്‍റെ ‘തുടക്കം’ (“home”) പേജിൽനിന്ന് ‘ഇഷ്ടമുള്ള വീഡി​യോ’ (“Video on Demand”) എന്ന ബട്ടൺ തിര​ഞ്ഞെ​ടു​ക്കു​ക. വീഡി​യോ​കൾ കണ്ടെത്തു​ന്ന​തി​നും അത്‌ കാണു​ന്ന​തി​നും പിൻവ​രു​ന്ന പടികൾ പിൻപ​റ്റു​ക:

 വീഡി​യോ കണ്ടുപി​ടി​ക്കാൻ

റോക്കു​വി​ന്‍റെ റിമോ​ട്ടി​ലു​ള്ള ‘ഇടത്‌’ (“Left”) ‘വലത്‌’ (“Right”) ‘അമ്പടയാ​ളം’ (“Arrow”) ഉപയോ​ഗി​ച്ചു​കൊണ്ട് ഓരോ വീഡി​യോ​ക​ളു​ടെ​യും വിഭാ​ഗ​ങ്ങ​ളി​ലൂ​ടെ സഞ്ചരി​ക്കാം. അപ്പോൾ, എടുത്തു​കാ​ണി​ക്ക​പ്പെട്ട വിഭാ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ഒരു പരസ്യ​ചി​ത്ര​വും, തലക്കെ​ട്ടും, ലഘുവി​വ​ര​ണ​വും സ്‌ക്രീ​നി​ന്‍റെ മധ്യത്തി​ലാ​യി കാണു​ന്ന​താ​യി​രി​ക്കും. ആ ചാനൽ തിര​ഞ്ഞെ​ടു​ക്കാൻ ‘ഓകെ’ ബട്ടണിൽ അമർത്തുക.

ചില വീഡി​യോ​കൾ വ്യത്യ​സ്‌ത​വി​ഭാ​ഗ​ങ്ങ​ളിൽ ഉണ്ടാ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ധൂർത്ത​പു​ത്രൻ തിരി​ച്ചു​വ​രു​ന്നു (“The Prodigal Returns”) എന്ന വീഡി​യോ ചലച്ചി​ത്ര​ങ്ങൾ, കുടും​ബം, കൗമാ​ര​പ്രാ​യ​ക്കാർ എന്നീ വിഭാ​ഗ​ങ്ങ​ളി​ലും നിങ്ങൾ കണ്ടെത്തി​യേ​ക്കാം.

വിഭാ​ഗ​ങ്ങ​ളു​ടെ പേജി​ലു​ള്ള വീഡി​യോ​ക​ളു​ടെ ഓരോ നിരയും വീഡി​യോ​ക​ളു​ടെ ഒരു ശേഖരത്തെ പ്രതി​നി​ധാ​നം ചെയ്യുന്നു. നിങ്ങളു​ടെ റോക്കു റിമോട്ട് ഉപയോ​ഗിച്ച് ഈ പേജിൽ ഉടനീളം സഞ്ചരി​ക്കു​മ്പോൾ എടുത്തു​കാ​ണി​ക്ക​പ്പെ​ടുന്ന വീഡി​യോ​ക​ളു​ടെ തലക്കെ​ട്ടും ദൈർഘ്യ​വും ‘വിശദാം​ശ​ച​തു​രം’ (“Details Bubble”) എന്നതിൽ നിങ്ങൾക്കു കാണാം.

 • ‘മുകളി​ലേ​ക്കും’ (“Up”) ‘താഴേ​ക്കും’ (“Down”) ഉള്ള ‘അമ്പടയാ​ള​ങ്ങൾ’ (“Arrows”): മറ്റു വീഡി​യോ​യു​ടെ ശേഖര​ങ്ങ​ളി​ലേ​ക്കു പോകാൻ സഹായി​ക്കു​ന്നു. ഓരോ ശേഖര​ത്തി​ന്‍റെ​യും തലക്കെട്ട് ആ നിരയു​ടെ മുകളി​ലാ​യി കാണാം.

 • ‘ഇടത്‌’ (“Left”) ‘വലത്‌’ (“Right”) ‘അമ്പടയാ​ള​ങ്ങൾ’ (“Arrows”): ഒരു ശേഖര​ത്തി​നു​ള്ളി​ലെ വീഡി​യോ​ക​ളി​ലൂ​ടെ സഞ്ചരി​ക്കാൻ ഉപയോ​ഗി​ക്കു​ന്നു.

  എളുപ്പ​വ​ഴി: ഒരു ശേഖര​ത്തിൽ എത്ര വീഡി​യോ​ക​ളു​ണ്ടെ​ന്നും നിങ്ങൾ ഇപ്പോൾ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നത്‌ ഏതു വീഡി​യോ ആണെന്നും സ്‌ക്രീ​നി​ന്‍റെ മുകളിൽ വലതു​വ​ശ​ത്താ​യി കാണി​ച്ചി​രി​ക്കു​ന്നു.

വീഡി​യോ തിര​ഞ്ഞെ​ടു​ക്കാ​നും അതിന്‍റെ വിശദാം​ശ​ങ്ങ​ളു​ടെ പേജ്‌ കാണി​ക്കാ​നും ആയി ‘ഓകെ’ ബട്ടണിൽ അമർത്തുക. ഏതു രീതി​യിൽ പ്രവർത്തി​ക്ക​ണ​മെന്ന് പിൻവ​രു​ന്ന പ്രവർത്തന വിധത്തിൽനിന്ന് തിര​ഞ്ഞെ​ടു​ക്കു​ക:

 • ‘പ്ലേ’ (“Play”): വീഡി​യോ തുടക്കം മുതൽ കാണി​ക്കാൻ.

 • ‘ഉപതല​ക്കെ​ട്ടു​കൾ കാണി​ക്കു​ക’ (“Play With Subtitles”): കണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന വീഡി​യോ​യിൽ ഉപതല​ക്കെ​ട്ടു​കൾ ലഭ്യമാ​ണെ​ങ്കിൽ മാത്രമേ ഈ ഓപ്‌ഷൻ ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ. ഇത്‌ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ വീഡി​യോ ഉപതല​ക്കെ​ട്ടു​ക​ളോ​ടു​കൂ​ടെ പ്ലേ ആകുന്നത്‌ കൂടാതെ ‘സം​പ്രേ​ഷണ’മോ (“Streaming”) ‘ഇഷ്ടമുള്ള വീഡി​യോ’ (“Video on Demand”) എന്ന വിഭാ​ഗ​ത്തി​ലോ ക്ലിക്ക് ചെയ്യു​മ്പോൾ ‘ഉപതല​ക്കെ​ട്ടു​കൾ ലഭ്യമാ​യി​രി​ക്കു​മ്പോൾ അവ കാണി​ക്കു​ക’ (“subtitles when available”) എന്ന സവി​ശേ​ഷ​ത​കൂ​ടി ഓൺ ആകും. ഉപതല​ക്കെ​ട്ടു​കൾ ആവശ്യ​മി​ല്ലെ​ങ്കിൽ ‘ഉപതല​ക്കെ​ട്ടു​കൾ ഇല്ലാതെ’ (“Play Without Subtitles”) എന്നത്‌ തിര​ഞ്ഞെ​ടു​ക്കു​ക.

 • ‘ശേഖര​ത്തി​ലു​ള്ള എല്ലാം പ്ലേ ചെയ്യുക’ (“Play All in This Collection”): ഇപ്പോൾ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന വീഡി​യോ ഉൾപ്പെടെ ഈ ശേഖര​ത്തി​ലു​ള്ള എല്ലാം പ്ലേ ചെയ്യാൻ.

  കുറിപ്പ്: ശേഖര​ത്തി​ലു​ള്ള എല്ലാ വീഡി​യോ​ക​ളും പ്ലേ ചെയ്‌തു കഴിഞ്ഞാൽ വീഡി​യോ അവസാ​നി​ക്കും.

 വീഡി​യോ നിയ​ന്ത്രി​ക്കാൻ

‘ഇഷ്ടമുള്ള വീഡി​യോ’ (“Video on Demand”) എന്ന വിഭാ​ഗ​ത്തിൽനിന്ന് വീഡി​യോ കണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോൾ റോക്കു ഉപയോ​ഗിച്ച് പിൻവ​രു​ന്ന വിധത്തിൽ വീഡി​യോ നിയ​ന്ത്രി​ക്കാൻ കഴിയും:

 • ‘അൽപ്പം നിറു​ത്തു​ക’ (“pause”): വീഡി​യോ അൽപ്പസ​മ​യ​ത്തേ​ക്കു നിറു​ത്താൻ ഇത്‌ ഉപയോ​ഗി​ക്കു​ന്നു. വീണ്ടും അമർത്തു​മ്പോൾ വീഡി​യോ തുടരും.

 • ‘വേഗത്തിൽ മുന്നോട്ട് പോകുക’ (“fast forward”): വീഡി​യോ തത്‌കാ​ല​ത്തേ​ക്കു നിറു​ത്താ​നും വീഡി​യോ വേഗത്തിൽ ഓടി​ച്ചു​ക​ള​യാ​നും ഇത്‌ ഉപയോ​ഗി​ക്കു​ന്നു. നിങ്ങൾ കാണാൻ ആഗ്രഹി​ക്കു​ന്നി​ടത്ത്‌ വീഡി​യോ എത്തിക്ക​ഴി​യു​മ്പോൾ ‘പ്ലേ’ ബട്ടണിൽ അമർത്തി​യാൽ അവിടം​മു​തൽ വീഡി​യോ കാണാ​നാ​കും.

  എളുപ്പ​വ​ഴി: ‘വേഗത്തിൽ മുന്നോട്ട് പോകുക’ (“fast forward”) എന്ന ബട്ടണിൽ വീണ്ടും വീണ്ടും അമർത്തി​യാൽ മുന്നോ​ട്ടു പോകു​ന്ന​തി​ന്‍റെ വേഗത കൂട്ടാൻ കഴിയും.

 • ‘പുറകി​ലേ​ക്കു പോകുക’ (“rewind”): വീഡി​യോ തത്‌കാ​ല​ത്തേ​ക്കു നിറു​ത്താ​നും വീഡി​യോ പുറകി​ലേ​ക്കു പോകാ​നും ഇത്‌ ഉപയോ​ഗി​ക്കു​ന്നു. നിങ്ങൾ കാണാൻ ആഗ്രഹി​ക്കു​ന്നി​ടം​വ​രെ വീഡി​യോ പുറകി​ലേ​ക്കു പോയി​ക്ക​ഴി​യു​മ്പോൾ ‘പ്ലേ’ ബട്ടണിൽ അമർത്തി​യാൽ അവിടം​മു​തൽ വീഡി​യോ കാണാ​നാ​കും.

  എളുപ്പ​വ​ഴി: ‘പുറകി​ലേ​ക്കു പോകുക’ (“rewind”) എന്ന ബട്ടണിൽ വീണ്ടും വീണ്ടും അമർത്തി​യാൽ പുറകി​ലേക്ക് പോകു​ന്ന​തി​ന്‍റെ വേഗത കൂട്ടാൻ കഴിയും.

 • ‘വലത്‌ അമ്പടയാ​ളം’ (“Right Arrow”): വീഡി​യോ തത്‌കാ​ല​ത്തേ​ക്കു നിറു​ത്താ​നും വീഡി​യോ​യിൽ പത്ത്‌ സെക്കന്‍റ് കഴിഞ്ഞുള്ള ഭാഗ​ത്തേക്ക് പോകാ​നും ഇത്‌ ഉപയോ​ഗി​ക്കു​ന്നു. നിങ്ങൾ കാണാൻ ആഗ്രഹി​ക്കു​ന്നി​ടത്ത്‌ വീഡി​യോ എത്തിക്ക​ഴി​യു​മ്പോൾ ‘പ്ലേ’ ബട്ടണിൽ അമർത്തി​യാൽ അവിടം​മു​തൽ വീഡി​യോ കാണാ​നാ​കും.

 • ‘ഇടത്‌ അമ്പടയാ​ളം’ (“Left Arrow”): വീഡി​യോ തത്‌കാ​ല​ത്തേ​ക്കു നിറു​ത്താ​നും വീഡി​യോ​യിൽ പത്ത്‌ സെക്കന്‍റ് പുറകി​ലേക്ക് പോകാ​നും ഇത്‌ ഉപയോ​ഗി​ക്കു​ന്നു. നിങ്ങൾ കാണാൻ ആഗ്രഹി​ക്കു​ന്നി​ടത്ത്‌ വീഡി​യോ എത്തിക്ക​ഴി​യു​മ്പോൾ ‘പ്ലേ’ ബട്ടണിൽ അമർത്തി​യാൽ അവിടം​മു​തൽ വീഡി​യോ കാണാ​നാ​കും.

 • ‘താഴേ​ക്കു​ള്ള അമ്പടയാ​ളം’ (“Down Arrow”): ഇതിൽ അമർത്തു​മ്പോൾ വീഡി​യോ​യെ കുറി​ച്ചു​ള്ള വിവരങ്ങൾ അൽപ്പസ​മ​യ​ത്തേ​ക്കു കാണാ​നാ​കും. ഒരിക്കൽക്കൂ​ടി അമർത്തി​യാൽ ആ വിവരങ്ങൾ അപ്രത്യ​ക്ഷ​മാ​കും.

 • ‘മുകളി​ലേ​ക്കു​ള്ള അമ്പടയാ​ളം’ (“Up Arrow”) അല്ലെങ്കിൽ ‘തിരികെ’ (“Back”) ബട്ടൺ: വീഡി​യോ​യു​ടെ വിശദാം​ശ​ങ്ങ​ളു​ടെ പേജി​ലേ​ക്കു തിരികെ പോകാൻ.

 സവി​ശേ​ഷ​മാ​യവ അല്ലെങ്കിൽ പുതിയ വീഡി​യോ​കൾ കാണാൻ

JW പ്രക്ഷേ​പ​ണ​ത്തി​ന്‍റെ ‘തുടക്കം’ (“home”) പേജ്‌ ‘ഇഷ്ടമുള്ള വീഡി​യോ’ (“Video on Demand”) എന്ന വിഭാ​ഗ​ത്തി​ലു​ള്ള വീഡി​യോ​ക​ളെ രണ്ടായി തരം തിരി​ച്ചി​രി​ക്കു​ന്നു:

 1. ‘സവി​ശേ​ഷ​മാ​യവ’ (“Featured”): ഈ ശേഖര​ത്തിൽ പ്രത്യേക സവി​ശേ​ഷ​ത​ക​ളു​ള്ള വീഡി​യോ​കൾ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അതായത്‌, വാര​ന്തോ​റു​മു​ള്ള യോഗങ്ങൾ, കുടും​ബാ​രാ​ധന എന്നിവ​യോട്‌ ബന്ധപ്പെട്ടവ.

 2. ‘ഏറ്റവും പുതി​യത്‌’ (“Latest”): ഏറ്റവും ഒടുവി​ലാ​യി പുറത്തി​റ​ങ്ങി​യ ആറ്‌ വീഡി​യോ​കൾ.

ഏതെങ്കി​ലും ഒരു ശേഖര​ത്തിൽനിന്ന് വീഡി​യോ​കൾ തിര​ഞ്ഞെ​ടു​ക്കാൻ പിൻവ​രു​ന്ന പടികൾ പിൻപ​റ്റു​ക:

 • ‘മുകളി​ലേക്ക്’ (“Up”) അല്ലെങ്കിൽ ‘താഴേക്ക്’ (“Down”) എന്ന ‘അമ്പടയാ​ളം’ (“Arrow”) ഉപയോ​ഗി​ച്ചു​കൊണ്ട് ശേഖരം എടുത്തു​കാ​ണി​ക്കു​ക.

 • എടുത്തു​കാ​ണി​ച്ചി​രി​ക്കുന്ന ശേഖര​ത്തി​ലെ വീഡി​യോ​കൾ ഏതൊ​ക്കെ​യാ​ണെന്ന് അറിയാൻ ‘ഓകെ’ ബട്ടണിൽ അമർത്തുക.

 • ‘മുകളി​ലേക്ക്’ (“Up”) അല്ലെങ്കിൽ ‘താഴേക്ക്’ (“Down”) എന്ന ‘അമ്പടയാ​ളം’ (“Arrow”) ഉപയോ​ഗി​ച്ചു​കൊണ്ട് ഏതു വീഡി​യോ വേണ​മെന്ന് തിര​ഞ്ഞെ​ടു​ക്കാം.

 • എടുത്തു​കാ​ണി​ച്ചി​രി​ക്കുന്ന വീഡി​യോ തിര​ഞ്ഞെ​ടു​ക്കാ​നും അതിന്‍റെ വിശദാം​ശ​ങ്ങ​ളു​ടെ പേജ്‌ കാണി​ക്കു​ന്ന​തി​നും ആയി ‘ഓകെ’ ബട്ടണിൽ അമർത്തുക.

  കുറിപ്പ്: ഈ പേജിൽ ‘ശേഖര​ത്തി​ലു​ള്ള എല്ലാം പ്ലേ ചെയ്യുക’ (“Play All in This Collection”) എന്നത്‌ തിര​ഞ്ഞെ​ടു​ത്തു​കൊണ്ട് ഏതെങ്കി​ലു​മൊ​രു പ്രത്യേക ശേഖര​ത്തി​ലെ എല്ലാ വീഡി​യോ​ക​ളും പ്ലേ ചെയ്യുക.