വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേ​പ​ണം

റോക്കു​വി​ലൂ​ടെ സം​പ്രേ​ഷണ പരിപാ​ടി​കൾ കാണുക

റോക്കു​വി​ലൂ​ടെ സം​പ്രേ​ഷണ പരിപാ​ടി​കൾ കാണുക

പല ചാനലു​ക​ളി​ലാ​യി വ്യത്യ​സ്‌ത​പ​രി​പാ​ടി​കൾ ആസൂ​ത്ര​ണം ചെയ്‌തി​രി​ക്കു​ന്ന ടെലി​വി​ഷൻചാ​ന​ലു​കൾക്ക് സമാന​മാണ്‌ JW പ്രക്ഷേ​പ​ണ​ത്തി​ന്‍റെ സം​പ്രേ​ഷ​ണ​വും. നിങ്ങൾ കാണുന്ന പരിപാ​ടി​യെ നിയ​ന്ത്രി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ (അതായത്‌, അത്‌ തുടക്കം​മു​തൽ കാണു​ന്ന​തി​നോ, അൽപ്പസ​മ​യ​ത്തേ​ക്കു നിറു​ത്തു​ന്ന​തി​നോ, പുറകി​ലേ​ക്കോ മുമ്പി​ലേ​ക്കോ പോകു​ന്ന​തി​നോ ഒക്കെ) ‘ഇഷ്ടമുള്ള വീഡി​യോ’ (“Video on Demand”) എന്നതി​ലേ​ക്കു പോകുക.

(കുറിപ്പ്: ഈ നിർദേ​ശ​ങ്ങ​ളിൽ ഉടനീളം റോക്കു 3 റിമോ​ട്ടി​ന്‍റെ ചിത്ര​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഇതിൽനിന്ന് അൽപ്പം വ്യത്യ​സ്‌ത​മാ​യി​രി​ക്കാം നിങ്ങളു​ടെ റിമോട്ട്.)

റോക്കു​വി​ലൂ​ടെ​യുള്ള JW പ്രക്ഷേ​പ​ണ​ത്തി​ന്‍റെ സം​പ്രേ​ഷണ പരിപാ​ടി​യിൽനിന്ന് പരമാ​വ​ധി പ്രയോ​ജ​നം നേടാൻ പിൻവ​രു​ന്ന നിർദേ​ശ​ങ്ങൾ പിൻപ​റ്റു​ക:

 സം​പ്രേ​ഷണ ചാനൽ കാണാൻ

ചാനലു​ക​ളു​ടെ പട്ടിക അറിയു​ന്ന​തി​നാ​യി JW പ്രക്ഷേ​പ​ണ​ത്തി​ന്‍റെ ‘തുടക്കം’ (“Home”) പേജിൽനിന്ന് ‘സം​പ്രേ​ഷ​ണം’ (“Streaming”) എന്നത്‌ തിര​ഞ്ഞെ​ടു​ക്കു​ക.

റോക്കു​വി​ന്‍റെ റിമോ​ട്ടി​ലു​ള്ള ‘ഇടത്‌’ (“Left”) ‘വലത്‌’ (“Right”) ‘അമ്പടയാ​ളം’ (“Arrow”) ഉപയോ​ഗി​ച്ചു​കൊണ്ട് ചാനലു​ക​ളു​ടെ പട്ടിക​യി​ലൂ​ടെ സഞ്ചരി​ക്കാം. അപ്പോൾ, എടുത്തു​കാ​ണി​ച്ചി​രി​ക്കുന്ന ചാനലി​നെ​ക്കു​റി​ച്ചു​ള്ള ഒരു പരസ്യ​ചി​ത്ര​വും, തലക്കെ​ട്ടും, ലഘുവി​വ​ര​ണ​വും സ്‌ക്രീ​നി​ന്‍റെ മധ്യത്തി​ലാ​യി പ്രത്യ​ക്ഷ​പ്പെ​ടും. ആ ചാനൽ തിര​ഞ്ഞെ​ടു​ക്കാൻ ‘ഓകെ’ ബട്ടണിൽ അമർത്തുക.

വീഡി​യോ തുറന്നു​വ​രു​ന്ന​തി​നു​ള്ളിൽ, ചാനലി​ന്‍റെ പേരും അപ്പോൾ കാണി​ക്കു​ന്ന വീഡി​യോ​യു​ടെ തലക്കെ​ട്ടു​ക​ളും വരാനി​രി​ക്കു​ന്ന മൂന്നു വീഡി​യോ​ക​ളെ​ക്കു​റി​ച്ചുള്ള വിവര​ങ്ങ​ളും ചാനലി​ന്‍റെ മെനു​വിൽ കാണാം.

എളുപ്പ​വ​ഴി: വീഡി​യോ തുറന്നു​ക​ഴി​ഞ്ഞാൽ, സ്‌ക്രീ​നിൽനിന്ന് ചാനലി​ന്‍റെ മെനു മാറ്റു​ന്ന​തിന്‌ റോക്കു റിമോ​ട്ടി​ലു​ള്ള ‘ഇടത്‌’ അമ്പടയാ​ള​ത്തിൽ (“Left Arrow”) അമർത്തുക.

 മറ്റൊരു ചാനൽ തിര​ഞ്ഞെ​ടു​ക്കാൻ

ഒരു ചാനൽ കണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോൾ, മറ്റൊരു ചാനൽ കിട്ടാൻ രണ്ടു മാർഗ​ങ്ങ​ളുണ്ട്:

  • ചാനൽ തിര​ഞ്ഞെ​ടു​ക്കു​ന്ന സ്‌ക്രീ​നി​ലേ​ക്കു തിരിച്ചു പോകുക

    ‘ഇടത്‌’ അമ്പടയാ​ള​ത്തി​ലോ (“Left Arrow”) ‘തിരികെ’ (“Back”) ബട്ടണി​ലോ അമർത്തി​യാൽ ചാനൽ തിര​ഞ്ഞെ​ടു​ക്കു​ന്ന സ്‌ക്രീ​നി​ലേ​ക്കു പോകാം. ചാനലി​ന്‍റെ പട്ടിക​യി​ലൂ​ടെ സഞ്ചരി​ക്കാൻ ‘ഇടത്‌’ (“Left”) ‘വലത്‌’ (“Right”) അമ്പടയാ​ളം (“Arrow”) ഉപയോ​ഗി​ക്കു​ക. ഒരു ചാനൽ തിര​ഞ്ഞെ​ടു​ക്കാൻ ‘ഓകെ’ ബട്ടണിൽ അമർത്തുക.

  • മറ്റൊരു ചാനൽ തിരയാൻ

    ഒരു ചാനൽ കണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോൾ ‘മുകളി​ലേക്ക്’ (“Up”) അല്ലെങ്കിൽ ‘താഴേക്ക്’ (“Down”) എന്ന ‘അമ്പടയാള’ത്തിൽ (“Arrow”) അമർത്തി​യാൽ അടുത്ത ചാനലി​ലേ​ക്കോ ഇതിനു മുമ്പുള്ള ചാനലി​ലേ​ക്കോ പോകാ​നാ​കും. വീഡി​യോ തുറന്നു​വ​രു​മ്പോ​ഴേ​ക്കും, ചാനലി​ന്‍റെ പേരും വീഡി​യോ​യു​ടെ തലക്കെ​ട്ടും ചാനലി​ന്‍റെ മെനു​വിൽ കാണാം. മറ്റൊരു ചാനൽ കാണു​ന്ന​തി​നാ​യി ‘മുകളി​ലേക്ക്’ (“Up”) അല്ലെങ്കിൽ ‘താഴേക്ക്’ (“Down”) എന്ന അമ്പടയാ​ള​ത്തിൽ (“Arrow”) അമർത്തുക. വീഡി​യോ അൽപ്പസ​മ​യ​ത്തി​നു​ള്ളിൽ തുറന്നു​വ​രും.

 ചാനലി​ന്‍റെ മെനു ഉപയോ​ഗി​ക്കാൻ

ഒരു ചാനൽ കണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോൾ, ‘വലത്‌’ അമ്പടയാ​ള​ത്തിൽ (“Right Arrow”) അമർത്തി​യാൽ ചാനൽ മെനു​വി​ലേ​ക്കു പോകാ​നാ​കും.

ചാനലി​ന്‍റെ പേരും ഇപ്പോ​ഴു​ള്ള വീഡി​യോ​യു​ടെ​യും വരാനുള്ള വീഡി​യോ​ക​ളു​ടെ തലക്കെ​ട്ടു​ക​ളും കൂടാതെ മറ്റു രണ്ടു പ്രവർത്ത​ന​ങ്ങൾകൂ​ടി ഈ മെനു​വി​ലുണ്ട്: ‘തുടക്കം മുതൽ’ (“Play From Beginning”) എന്ന ബട്ടണും ‘ഉപതല​ക്കെ​ട്ടു​കൾ കാണി​ക്കു​ക’ (“Play With Subtitles”) എന്ന ബട്ടണും. ഇതിലുള്ള ഓപ്‌ഷൻ എടുത്തു​കാ​ണി​ക്കു​ന്ന​തിന്‌ ‘മുകളി​ലേക്ക്’ (“Up”) അല്ലെങ്കിൽ ‘താഴേക്ക്’ (“Down”) എന്ന ‘അമ്പടയാ​ളം’ (“Arrow”) ഉപയോ​ഗി​ക്കു​ക. തിര​ഞ്ഞെ​ടു​ക്കാൻ ‘ഓകെ’ ബട്ടണിൽ അമർത്തുക.

  • ‘തുടക്കം മുതൽ’ (“Play From Beginning”): ‘ഇഷ്ടമുള്ള വീഡി​യോ’ (“Video on Demand”) എന്ന വിഭാ​ഗ​ത്തിൽ വീഡി​യോ കാണു​ന്ന​തി​നാ​യി ഈ ഓപ്‌ഷൻ തിര​ഞ്ഞെ​ടു​ക്കു​ക. അവിടെ, ആ വീഡി​യോ തുടക്കം​മു​തൽ കാണു​ന്ന​തി​നോ, അൽപ്പം നിറു​ത്തു​ന്ന​തി​നോ, പുറകി​ലേ​ക്കോ മുമ്പി​ലേ​ക്കോ പോകു​ന്ന​തി​നോ ഒക്കെ കഴിയും.

  • ‘ഉപതല​ക്കെ​ട്ടു​കൾ കാണി​ക്കു​ക’ (“Play With Subtitles”): ഇപ്പോൾ കണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന വീഡി​യോ ഉപതല​ക്കെ​ട്ടു​ക​ളോ​ടു​കൂ​ടെ കാണാൻ ഈ ഓപ്‌ഷൻ തിര​ഞ്ഞെ​ടു​ക്കു​ക. കൂടാതെ, ‘സം​പ്രേ​ഷ​ണം’ (“Streaming”) അല്ലെങ്കിൽ ‘ഇഷ്ടമുള്ള വീഡി​യോ’ (“Video on Demand”) എന്ന വിഭാ​ഗ​ത്തിൽനി​ന്നോ വീഡി​യോ​കൾ കാണു​മ്പോൾ ‘ഉപതല​ക്കെ​ട്ടു​കൾ ലഭ്യമാ​യി​രി​ക്കു​മ്പോൾ അവ കാണി​ക്കു​ക’ (“subtitles when available”) എന്നത്‌ ഓൺ ചെയ്യാ​നും ഈ ഓപ്‌ഷ​നി​ലൂ​ടെ സാധി​ക്കും. ഉപതല​ക്കെ​ട്ടു​കൾ ആവശ്യ​മി​ല്ലെ​ങ്കിൽ, വീണ്ടും ഇതേ മെനു​വി​ലേ​ക്കു ചെന്ന് ‘ഉപതല​ക്കെ​ട്ടു​കൾ ഇല്ലാതെ’ (“Play Without Subtitles”) എന്നത്‌ തിര​ഞ്ഞെ​ടു​ക്കു​ക. (കുറിപ്പ്: കണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന വീഡി​യോ​യിൽ ഉപതല​ക്കെ​ട്ടു​കൾ ലഭ്യമാ​ണെ​ങ്കിൽ മാത്രമേ ഈ ഓപ്‌ഷൻ കാണു​ക​യു​ള്ളൂ.)

ചാനലി​ന്‍റെ മെനു അടയ്‌ക്കു​ന്ന​തിന്‌, ‘ഇടത്‌’ അമ്പടയാ​ളം (“Left Arrow”), ‘വലത്‌’ അമ്പടയാ​ളം (“Right Arrow”) അല്ലെങ്കിൽ ‘തിരികെ’ (“Back”) എന്നിവ​യിൽ ഏതെങ്കി​ലും ഒന്ന് അമർത്തുക.