വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേ​പ​ണം

TV.JW.ORG-ൽ ഇഷ്ടമുള്ള പരിപാ​ടി​കൾ കാണുക

TV.JW.ORG-ൽ ഇഷ്ടമുള്ള പരിപാ​ടി​കൾ കാണുക

tv.jw.org-ലെ വീഡി​യോ​കൾ ഏതുസ​മ​യ​ത്തും കണ്ട് ആസ്വദി​ക്കാൻ ‘ഇഷ്ടമുള്ള വീഡി​യോ’ (“Video on Demand”) എന്ന ഭാഗം സഹായി​ക്കു​ന്നു. അതിൽ, വീഡി​യോ​കൾ അൽപ്പസ​മ​യ​ത്തേ​ക്കു നിറു​ത്താ​നോ, പുറകി​ലേ​ക്കോ മുമ്പി​ലേ​ക്കോ പോകാ​നോ കഴിയും. കൂടാതെ, ഒരു വീഡി​യോ മാത്ര​മാ​യോ എല്ലാ വീഡി​യോ​ക​ളും ഒന്നിനു​പു​റ​കെ ഒന്നായോ കാണാ​നും കഴിയും. ‘ഇഷ്ടമുള്ള വീഡി​യോ’ (“Video on Demand”) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്‌തോ അമർത്തി​യോ ഏതെല്ലാം വിഭാ​ഗ​ത്തി​ലു​ള്ള വീഡി​യോ​കൾ ലഭ്യമാ​യി​രി​ക്കു​ന്നെന്ന് കാണുക. വീഡി​യോ​കൾ കണ്ടെത്തു​ന്ന​തി​നും അത്‌ കാണു​ന്ന​തി​നും പിൻവ​രു​ന്ന പടികൾ പിൻപ​റ്റു​ക:

 • ലഭ്യമായ വീഡി​യോ​കൾ കാണാൻ

 • വീഡി​യോ കണ്ടുപി​ടി​ക്കാൻ

 • വീഡി​യോ നിയ​ന്ത്രി​ക്കാൻ

ലഭ്യമായ വീഡി​യോ​കൾ കാണാൻ

നിങ്ങൾ ‘ഇഷ്ടമുള്ള വീഡി​യോ’ (“Video on Demand”) എന്ന ഭാഗം തിര​ഞ്ഞെ​ടു​ക്കു​മ്പോൾത്തന്നെ, വീഡി​യോ​ക​ളെ​ക്കു​റി​ച്ചുള്ള ഒരു പരസ്യ​ചി​ത്രം സ്‌ക്രീ​നി​ന്‍റെ മുകൾഭാ​ഗത്ത്‌ കാണാം. ഏതാനും സെക്കന്‍റു​കൾ കൂടു​ന്ന​ത​നു​സ​രിച്ച് മറ്റു വീഡി​യോ​ക​ളു​ടെ പരസ്യ​ചി​ത്ര​ങ്ങൾ മാറി​മാ​റി വന്നു​കൊ​ണ്ടേ​യി​രി​ക്കും. അതിൽ ചിലത്‌ പുതിയ വീഡി​യോ​ക​ളെ​ക്കു​റി​ച്ചാ​യി​രി​ക്കും. മറ്റു ചിലത്‌ വാര​ന്തോ​റു​മു​ള്ള നമ്മുടെ സഭാ​യോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ളത്‌ ആയിരി​ക്കാം.

പരസ്യ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വീഡി​യോ കാണാൻ അതിന്‍റെ ചിത്ര​ത്തിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യുക. അപ്പോൾ പരസ്യ​ചി​ത്രം മാറി തിര​ഞ്ഞെ​ടു​ത്ത വീഡി​യോ​യു​ടെ വിഭാഗം, തലക്കെട്ട്, അതി​നെ​ക്കു​റി​ച്ചു​ള്ള ലഘുവി​വ​ര​ണം, ദൈർഘ്യം എന്നീ വിവരങ്ങൾ സ്‌ക്രീ​നിൽ തെളി​യും.

‘പ്ലേ’ ബട്ടണിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യു​മ്പോൾ ആ വീഡി​യോ കാണാ​നാ​കും. (കുറിപ്പ്: ഐ.ഒ.എസ്‌-ലും ആൻ​ഡ്രോ​യ്‌ഡ്‌ മൊ​ബൈൽ ഉപകര​ണ​ങ്ങ​ളി​ലും ആണെങ്കിൽ സ്‌ക്രീ​നിൽ തെളി​യു​ന്ന ‘വീഡി​യോ പ്ലേയറി​ലെ’ ‘പ്ലേ’ എന്ന ലഘുചി​ത്ര​ത്തിൽ അമർത്തുക.)

വീഡി​യോ കണ്ടുപി​ടി​ക്കാൻ

‘ഇഷ്ടമുള്ള വീഡി​യോ’ എന്ന ഭാഗത്ത്‌ പരസ്യ​ചി​ത്ര​ത്തി​നു കീഴി​ലാ​യി ഏതെല്ലാം വിഭാ​ഗ​ങ്ങ​ളി​ലു​ള്ള വീഡി​യോ​കൾ ലഭ്യമാ​ണെന്ന് കാണി​ച്ചി​രി​ക്കു​ന്നു. ഓരോ വിഭാ​ഗ​ത്തി​നും അതിനെ സൂചി​പ്പി​ക്കു​ന്ന തലക്കെ​ട്ടും ഒരു ചിത്ര​വും ഉണ്ടായി​രി​ക്കും. ചില വീഡി​യോ​കൾ വ്യത്യ​സ്‌ത​വി​ഭാ​ഗ​ങ്ങ​ളിൽ ഉണ്ടാ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ധൂർത്ത​പു​ത്രൻ തിരി​ച്ചു​വ​രു​ന്നു (The Prodigal Returns) എന്ന വീഡി​യോ ചലച്ചി​ത്ര​ങ്ങൾ, കുടും​ബം, കൗമാ​ര​പ്രാ​യ​ക്കാർ എന്നീ വിഭാ​ഗ​ങ്ങ​ളി​ലും നിങ്ങൾ കണ്ടെത്തി​യേ​ക്കാം.

‘താഴേക്ക് നിരക്കി​യാൽ’ (“Scroll down”) ഏതെല്ലാം വിഭാ​ഗ​ങ്ങ​ളു​ണ്ടെന്ന് കാണാം.

ഏതെങ്കി​ലും ഒരു വിഭാ​ഗ​ത്തി​ന്‍റെ ചിത്ര​ത്തി​ലോ തലക്കെ​ട്ടി​ലോ ക്ലിക്ക് ചെയ്‌തോ അമർത്തി​ക്കൊ​ണ്ടോ ആ വിഭാഗം തിര​ഞ്ഞെ​ടു​ക്കാം. അപ്പോൾ സ്‌ക്രീ​നി​ന്‍റെ മുകൾ ഭാഗത്ത്‌ ആ വിഭാ​ഗ​ത്തി​ന്‍റെ തലക്കെട്ട്, അതി​നെ​ക്കു​റി​ച്ചു​ള്ള ലഘുവി​വ​ര​ണം എന്നിവ കാണാം. പരസ്യ​ചി​ത്ര​ത്തി​നു താഴെ ആ വിഭാ​ഗ​ത്തിൻ കീഴിൽ ഏതെല്ലാം വീഡി​യോ​കൾ ലഭ്യമാ​ണെ​ന്നാണ്‌ കാണി​ച്ചി​രി​ക്കു​ന്നത്‌.

കമ്പ്യൂട്ടർ അല്ലെങ്കിൽ ടാബ്‌: ‘ഇടത്‌ അമ്പടയാള’ത്തിലോ (“Left Arrow”) ‘വലത്‌ അമ്പടയാള’ത്തിലോ (“Left Arrow”) ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്‌താൽ ആ ശേഖര​ത്തി​ലു​ള്ള മറ്റു വീഡി​യോ​ക​ളെ​ക്കു​റിച്ച് അറിയാ​നാ​കും.

സ്‌മാർട്ട് ഫോൺ: ഒരോ ശേഖര​ത്തി​ലു​മു​ള്ള ആദ്യത്തെ വീഡി​യോ​യാ​യി​രി​ക്കും അതിൽ കാണി​ച്ചി​രി​ക്കു​ന്നത്‌. ആ ശേഖര​ത്തി​ലെ കൂടുതൽ വീഡി​യോ​ക​ളെ​ക്കു​റിച്ച് അറിയാൻ ‘കൂടുതൽ കാണുക’ (“See More”) എന്നതിൽ അമർത്തുക.

ഒരു വീഡി​യോ തിര​ഞ്ഞെ​ടു​ക്കാൻ ആ വീഡി​യോ​യു​ടെ ചിത്ര​ത്തി​ലോ തലക്കെ​ട്ടി​ലോ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യുക. അപ്പോൾ സ്‌ക്രീ​നി​ന്‍റെ മുകളി​ലു​ള്ള പരസ്യ​ചി​ത്ര​ത്തിൽ വീഡി​യോ​യു​ടെ വിഭാഗം, തലക്കെട്ട്, ഒരു ലഘുവി​വ​ര​ണം, ദൈർഘ്യം എന്നീ വിവരങ്ങൾ തെളി​യും.

വീഡി​യോ കാണാൻ ‘പ്ലേ’ ബട്ടണിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യുക. (കുറിപ്പ്: ഐ.ഒ.എസ്‌-ലും ആൻ​ഡ്രോ​യ്‌ഡ്‌ മൊ​ബൈൽ ഉപകര​ണ​ങ്ങ​ളി​ലും ആണെങ്കിൽ സ്‌ക്രീ​നിൽ തെളി​യു​ന്ന ‘വീഡി​യോ പ്ലേയറി​ലെ’ ‘പ്ലേ’ എന്ന ലഘുചി​ത്ര​ത്തിൽ അമർത്തുക.)

 • എളുപ്പ​വ​ഴി: ഓരോ വീഡി​യോ​യാ​യി കാണു​ന്ന​തി​നു പകരം വീഡി​യോ ശേഖര​ത്തി​ന്‍റെ വലതു​വ​ശ​ത്താ​യി കൊടു​ത്തി​രി​ക്കു​ന്ന ‘പ്ലേ എല്ലാം’ (“Play All”) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്‌താൽ ആ ശേഖര​ത്തി​ലെ മുഴുവൻ വീഡി​യോ​യും ഒന്നിനു​പു​റ​കെ ഒന്നായി നിങ്ങൾക്കു കാണാ​നാ​കും.

  കുറിപ്പ്: ശേഖര​ത്തി​ലു​ള്ള എല്ലാ വീഡി​യോ​ക​ളും പ്ലേ ചെയ്‌തു കഴിഞ്ഞാൽ വീഡി​യോ നിശ്ചല​മാ​കും.

 • ‘പ്ലേ എല്ലാം’ (“Play All”) മോഡിൽ, ക്ലിക്ക് ചെയ്‌ത്‌ വീഡി​യോ​കൾ കണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോൾ ‘പുറ​കോ​ട്ടു പോകുക’ (“Skip Back”) എന്നതിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്‌താൽ ആ ശേഖര​ത്തി​ലെ മുമ്പി​ല​ത്തെ വീഡി​യോ​യി​ലേ​ക്കു പോകും.

 • ‘പ്ലേ എല്ലാം’ (“Play All”) മോഡിൽ, ക്ലിക്ക് ചെയ്‌തു വീഡി​യോ​കൾ കണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോൾ ‘മുന്നോ​ട്ടു പോകുക’ (“Skip Forward”) എന്നതിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്‌താൽ ആ ശേഖര​ത്തി​ലെ അടുത്ത വീഡി​യോ​യി​ലേ​ക്കു പോകും.

വീഡി​യോ നിയ​ന്ത്രി​ക്കാൻ

‘ഇഷ്ടമുള്ള വീഡി​യോ’ (“Video on Demand”) എന്ന ഭാഗത്ത്‌, പിൻവ​രു​ന്ന രീതി​യിൽ വീഡി​യോ നിയ​ന്ത്രി​ക്കാൻ കഴിയും:

 • കമ്പ്യൂ​ട്ട​റിൽ: വീഡി​യോ ‘മുഴുവൻ സ്‌ക്രീ​നിൽ’ (“Full Screen”) കാണു​ന്ന​തി​നാ​യി, മൗസ്‌ പോയി​ന്‍റർ വീഡി​യോ​യിൽ കൊണ്ടു​വന്ന് ‘മുഴുവൻ സ്‌ക്രീൻ’ (“Full-Screen”) എന്ന ലഘുചി​ത്ര​ത്തിൽ ക്ലിക്ക് ചെയ്യുക.

  ടാബി​ലും സ്‌മാർട്ട് ഫോണി​ലും: വീഡി​യോ ‘മുഴുവൻ സ്‌ക്രീ​നിൽ’ കാണു​ന്ന​തി​നാ​യി, വീഡി​യോ​യിൽ ഒരു തവണ തട്ടിയ​തി​നു​ശേ​ഷം ‘മുഴുവൻ സ്‌ക്രീൻ’ (“Full Screen”) എന്ന ലഘുചി​ത്ര​ത്തിൽ അമർത്തുക.

 • കമ്പ്യൂ​ട്ട​റിൽ: ‘മുഴുവൻ സ്‌ക്രീ​നിൽ’ നിന്ന് പുറത്തു​വ​രു​ന്ന​തിന്‌, കീബോർഡി​ലു​ള്ള ‘പുറ​ത്തേക്ക്’ (“Esc”) എന്നതിൽ അമർത്തുക, അല്ലെങ്കിൽ വീഡി​യോ​യിൽ മൗസ്‌ പോയി​ന്‍റർ കൊണ്ടു​വ​ന്ന​തി​നു​ശേഷം ‘സാധാരണ വലിപ്പം’ (“Regular-Size”) എന്ന ലഘുചി​ത്ര​ത്തിൽ ക്ലിക്ക് ചെയ്യുക.

  ഐ.ഒ.എസ്‌: ‘മുഴുവൻ സ്‌ക്രീ​നിൽ’ (“Full Screen”) നിന്ന് പുറത്തു​വ​രു​ന്ന​തിന്‌, വീഡി​യോ​യിൽ ഒരു തവണ തട്ടുക. തുടർന്ന്, ‘സാധാരണ സ്‌ക്രീൻ’ (“Regular-Screen”) എന്ന ലഘുചി​ത്ര​ത്തിൽ അമർത്തുക.

  ആൻ​ഡ്രോ​യ്‌ഡ്‌: ‘മുഴുവൻ സ്‌ക്രീ​നിൽ’നിന്ന് പുറത്തു​വ​രു​ന്ന​തിന്‌, ആ വീഡി​യോ​യിൽ ഒരു തവണ തട്ടുക. തുടർന്ന്, ആൻ​ഡ്രോ​യ്‌ഡി​ന്‍റെ ‘തിരികെ’ (“Back”) ബട്ടൺ അമർത്തുക.

  വിൻഡോസ്‌ മൊ​ബൈൽ: ‘മുഴുവൻ സ്‌ക്രീ​നിൽ’നിന്ന് പുറത്തു​വ​രു​ന്ന​തിന്‌, നിങ്ങളു​ടെ ഉപകര​ണ​ത്തി​ലെ തിരികെ (“Back”) ബട്ടൺ അമർത്തുക.

 • വീഡി​യോ അൽപ്പം നിറു​ത്തു​ന്ന​തിന്‌ ‘അൽപ്പം നിറു​ത്തു​ക’ (“Pause”) എന്നതിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യുക.

 • വീഡി​യോ പുനരാ​രം​ഭി​ക്കാൻ ‘പ്ലേ’യിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യുക.

 • വീഡി​യോ​യിൽ നിങ്ങൾക്ക് മുമ്പി​ലേ​ക്കോ പുറകി​ലേ​ക്കോ പോക​ണ​മെ​ങ്കിൽ താഴെ കൊടു​ത്തി​രി​ക്കു​ന്ന ‘സ്ഥാനസൂ​ച​കം’ (“location indicator”) ‘നിരക്കുക’ (“drag”).

 • കമ്പ്യൂട്ടർ: വീഡി​യോ​യു​ടെ വ്യക്തത കൂട്ടു​ക​യോ കുറയ്‌ക്കു​ക​യോ ചെയ്യു​ന്ന​തിന്‌, മൗസ്‌ പോയി​ന്‍റർ വീഡി​യോ​യി​ലും തുടർന്ന് ‘വീഡി​യോ സജ്ജീക​ര​ണം’ (“Video Settings”) എന്ന ലഘുചി​ത്ര​ത്തിൽ കൊണ്ടു​വ​രി​ക. അങ്ങനെ, നിങ്ങളു​ടെ ഇഷ്ടാനു​സ​ര​ണം വ്യക്തത ക്രമീ​ക​രി​ക്കാ​വു​ന്ന​താണ്‌. (കുറിപ്പ്: എല്ലാ ബ്രൗസ​റു​ക​ളി​ലും ഇത്‌ ലഭ്യമാ​ക​ണ​മെ​ന്നി​ല്ല.)

  കുറിപ്പ്: വ്യക്തത നാലു രീതി​യിൽ ക്രമീ​ക​രി​ച്ചി​ട്ടുണ്ട്. കൂടിയ പിക്‌സ​ലു​ക​ളു​ടെ എണ്ണം ഉയർന്ന നിലവാ​ര​മു​ള്ള വീഡി​യോ​യെ അർഥമാ​ക്കു​ന്നു. അതിനു വേഗത​യു​ള്ള ഇന്‍റർനെറ്റ്‌ കണക്ഷൻ ആവശ്യ​മാണ്‌. നിങ്ങളു​ടെ ഇന്‍റർനെ​റ്റി​ന്‍റെ വേഗത​യും സ്‌ക്രീ​നി​ന്‍റെ വലിപ്പ​വും അനുസ​രിച്ച് യോജിച്ച പിക്‌സൽ തിര​ഞ്ഞെ​ടു​ക്കു​ക. (കൂടുതൽ വിവര​ങ്ങൾക്ക് കമ്പ്യൂ​ട്ട​റി​ന്‍റെ​യോ ഉപകര​ണ​ങ്ങ​ളു​ടെ​യോ ‘സജ്ജീക​ര​ണ​ങ്ങൾ’ (“Change Settings”) എന്നതിൻ കീഴിൽ നോക്കുക)

  സ്‌മാർട്ട് ഫോണി​ലും ടാബി​ലും: വീഡി​യോ​യു​ടെ വ്യക്തത കൂട്ടു​ക​യോ കുറയ്‌ക്കു​ക​യോ ചെയ്യു​ന്ന​തിന്‌, വീഡി​യോ​യി​ലും തുടർന്ന് ‘വീഡി​യോ സജ്ജീക​ര​ണം’ (“Video Settings”) എന്ന ലഘുചി​ത്ര​ത്തി​ലും തട്ടുക. തുടർന്ന്, കൊടു​ത്തി​രി​ക്കു​ന്ന പട്ടിക പ്രകാരം നിങ്ങളു​ടെ ഇഷ്ടാനു​സ​ര​ണം വ്യക്തത ക്രമീ​ക​രി​ക്കാ​വു​ന്ന​താണ്‌. (കുറിപ്പ്: എല്ലാ മൊ​ബൈൽ ഉപകര​ണ​ങ്ങ​ളി​ലും ഈ സൗകര്യം ലഭിക്ക​ണ​മെ​ന്നി​ല്ല.)

 • കമ്പ്യൂട്ടർ: ശബ്ദം ക്രമീ​ക​രി​ക്കു​ന്ന​തിന്‌, മൗസ്‌ പോയി​ന്‍റർ സ്‌പീ​ക്ക​റി​ന്‍റെ ആകൃതി​യി​ലു​ള്ള (“Volume icon”) ലഘുചി​ത്ര​ത്തി​ന്‍റെ മുകളിൽ കൊണ്ടു​വ​രു​മ്പോൾ അവിടെ തെളി​യു​ന്ന ‘ശബ്ദസൂ​ച​കം’ (“indicator”) മുകളി​ലേ​ക്കോ താഴേ​ക്കോ നീക്കി​ക്കൊണ്ട് ശബ്ദം ക്രമീ​ക​രി​ക്കാം.

  ടാബി​ലും സ്‌മാർട്ട് ഫോണി​ലും: മൊ​ബൈൽ ഉപകര​ണ​ങ്ങ​ളിൽ ശബ്ദം ക്രമീ​ക​രി​ക്കാൻ അതിന്‍റെ ‘ഓഡി​യോ’ ബട്ടൺ ഉപയോ​ഗി​ക്കു​ക.