വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേ​പ​ണം

കമ്പ്യൂ​ട്ട​റി​ന്‍റെ​യും ടാബ്‌ അല്ലെങ്കിൽ സ്‌മാർട്ട് ഫോണി​ന്‍റെ​യും സജ്ജീക​ര​ണം മാറ്റു​ന്ന​തിന്‌

കമ്പ്യൂ​ട്ട​റി​ന്‍റെ​യും ടാബ്‌ അല്ലെങ്കിൽ സ്‌മാർട്ട് ഫോണി​ന്‍റെ​യും സജ്ജീക​ര​ണം മാറ്റു​ന്ന​തിന്‌

‘സജ്ജീക​ര​ണം’ (“Settings”) എന്ന സ്‌ക്രീൻ ഉപയോ​ഗിച്ച് നിങ്ങളു​ടെ താത്‌പ​ര്യ​ത്തി​ന​നു​സ​രിച്ച് tv.jw.org സജ്ജീക​രി​ക്കാ​നാ​കും.

ആദ്യം ‘സജ്ജീക​ര​ണം’ (“Settings”) എന്ന ലഘുചി​ത്ര​ത്തിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യുക. നിങ്ങളു​ടെ സജ്ജീക​ര​ണ​ങ്ങ​ളിൽ മാറ്റം വരുത്താൻ പിൻവ​രു​ന്ന നിർദേ​ശ​ങ്ങൾ പിൻപ​റ്റു​ക:

 • വീഡി​യോ​യു​ടെ വ്യക്തത നിങ്ങൾക്കു തിര​ഞ്ഞെ​ടു​ക്കാം

 • വീഡി​യോ​യിൽ ഉപതല​ക്കെ​ട്ടു​കൾ വേണോ എന്നു തീരു​മാ​നി​ക്കാം

 • നിങ്ങളു​ടെ മുൻഗണന അനുസ​രിച്ച് സം​പ്രേ​ഷണ ചാനൽ തിര​ഞ്ഞെ​ടു​ക്കാം

കുറിപ്പ്: നിങ്ങൾ സജ്ജീക​രി​ച്ചു വെക്കു​ന്നത്‌ ഏതു ഉപകര​ണ​ത്തി​ലാ​ണോ (ഇന്‍റർനെറ്റ്‌ ബ്രൗസർ മൊ​ബൈൽ ഉപകര​ണ​ങ്ങൾ എന്നിവ) അതിൽ മാത്രമേ ഈ സജ്ജീക​ര​ണ​ങ്ങൾ പ്രവർത്തി​ക്കു​ക​യു​ള്ളൂ. ബ്രൗസ​റി​ലെ കാഷെ മെമ്മറി​യി​ലു​ള്ള വിവരങ്ങൾ നിങ്ങൾ ഇല്ലാതാ​ക്കി​യാൽ ക്രമീ​ക​രി​ച്ചു​വെ​ച്ചി​രുന്ന സജ്ജീക​ര​ണ​ങ്ങൾ മാറി മുമ്പു​ണ്ടാ​യി​രു​ന്ന സജ്ജീക​ര​ണ​ങ്ങ​ളി​ലേ​ക്കു പോകും.

വീഡി​യോ​യു​ടെ വ്യക്തത നിങ്ങൾക്കു തിര​ഞ്ഞെ​ടു​ക്കാം

 • നിങ്ങളു​ടെ ആവശ്യ​മ​നു​സ​രിച്ച് വീഡി​യോ​യു​ടെ പിക്‌സ​ലു​ക​ളു​ടെ എണ്ണത്തിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യുക.

 • നിങ്ങളു​ടെ സജ്ജീക​ര​ണ​ങ്ങൾ സംരക്ഷി​ച്ചു​വെ​ക്കാൻ ‘സംരക്ഷി​ക്കു​ക’ (“save”) എന്നതിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യുക.

ഈ സംഖ്യകൾ എന്ത് അർഥമാ​ക്കു​ന്നു? ഈ പട്ടിക​യിൽ കൊടു​ത്തി​രി​ക്കു​ന്ന എണ്ണങ്ങൾ ഫ്രെയി​മി​ന്‍റെ ഉയരത്തെ അർഥമാ​ക്കു​ന്നു. അത്‌ വീഡി​യോ​യു​ടെ വ്യക്തത​യെ​യോ ഗുണനി​ല​വാ​ര​ത്തെ​യോ സൂചി​പ്പി​ക്കു​ന്നു. കൂടിയ എണ്ണം ഉയർന്ന നിലവാ​ര​മു​ള്ള വീഡി​യോ​യെ അർഥമാ​ക്കു​ന്നു. അതിനു വേഗത​യു​ള്ള ഇന്‍റർനെറ്റ്‌ കണക്ഷൻ ആവശ്യ​മാണ്‌.

ഓരോ എണ്ണത്തി​ന്‍റെ​യും വ്യക്തത താഴെ പട്ടിക​യിൽ കൊടു​ത്തി​രി​ക്കു​ന്നു:

വ്യക്തത

വിവരണം

240p

ഏറ്റവും കുറഞ്ഞ പിക്‌സൽ. ചെറിയ മൊ​ബൈൽ ഉപകര​ണ​ങ്ങ​ളിൽ നന്നായി പ്രവർത്തി​ക്കു​ന്നു.

360p

കുറഞ്ഞ പിക്‌സൽ. ചെറിയ മൊ​ബൈൽ ഉപകര​ണ​ങ്ങ​ളിൽ നന്നായി പ്രവർത്തി​ക്കു​ന്നു.

480p

മെച്ചപ്പെട്ട പിക്‌സൽ. ടാബു​ക​ളി​ലും കമ്പ്യൂ​ട്ട​റു​ക​ളി​ലും നിലവാ​ര​മു​ള്ള ടെലി​വി​ഷ​നി​ലും നന്നായി പ്രവർത്തി​ക്കും.

720p

ഏറെ മെച്ചപ്പെട്ട പിക്‌സൽ (HD). ഇത്‌ പ്രവർത്തി​ക്കു​ന്ന​തിന്‌ കുറഞ്ഞത്‌ 1024x768 പിക്‌സ​ലു​ക​ളു​ള്ള കമ്പ്യൂട്ടർ സ്‌ക്രീ​നാ​യി​രി​ക്ക​ണം. അല്ലെങ്കിൽ, 1280x720 പിക്‌സ​ലു​ക​ളു​ള്ള HDTV ആയിരി​ക്ക​ണം.

1080p

ഏറ്റവും കൂടിയ പിക്‌സൽ (HD). 1080 പിക്‌സ​ലു​കൾ ലംബമാ​യി വിന്യ​സി​ച്ചി​രി​ക്കു​ന്ന കമ്പ്യൂ​ട്ട​റു​ക​ളിൽ അല്ലെങ്കിൽ 1920x1080 പിക്‌സ​ലു​ക​ളു​ള്ള HD ടെലി​വി​ഷ​നാ​യി​രി​ക്കണം.

വീഡി​യോ​യു​ടെ വ്യക്തയ്‌ക്ക് മാറ്റം വരു​ത്തേ​ണ്ട​തു​ണ്ടോ? നിങ്ങളു​ടെ ഇന്‍റർനെറ്റ്‌ കണക്ഷന്‌ വേഗത കുറവാ​യി​രി​ക്കു​ക​യോ, ഇടയ്‌ക്കി​ടെ നിൽക്കു​ക​യോ ചെയ്യു​ന്നെ​ങ്കിൽ കുറഞ്ഞ പിക്‌സൽ തിര​ഞ്ഞെ​ടു​ക്കു​ന്ന​താ​യി​രി​ക്കും നല്ലത്‌. നിങ്ങളു​ടെ കമ്പ്യൂ​ട്ട​റി​ലോ മറ്റ്‌ ഉപകര​ണ​ങ്ങ​ളി​ലോ നന്നായി കാണാൻ സാധി​ക്കു​ന്ന കൂടിയ പിക്‌സൽ ക്രമീ​ക​രി​ക്കു​ക. ഇന്‍റർനെറ്റ്‌ ഉപയോ​ഗ​ത്തി​നു​ള്ള പണം ലാഭി​ക്കാ​നും നിങ്ങൾക്ക് കുറഞ്ഞ പിക്‌സൽ തിര​ഞ്ഞെ​ടു​ക്കാം.

ഈ സജ്ജീക​ര​ണം ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ? നിങ്ങൾ നിർദേ​ശി​ച്ച​തി​നേ​ക്കാൾ കൂടിയ പിക്‌സ​ലിൽ TV.JW.ORG-ൽനിന്ന് സം​പ്രേ​ഷ​ണം ചെയ്യു​ക​യി​ല്ല. (TV.JW.ORG-ൽ നിന്ന് സം​പ്രേ​ഷ​ണം ചെയ്യുന്ന പരിപാ​ടി​കൾ കാണുക എന്ന തലക്കെ​ട്ടിൻകീ​ഴിൽ നോക്കുക.)

നിങ്ങൾ ‘സ്വ​പ്രേ​രി​ത​മാ​യി’ (“Automatic”) എന്ന സജ്ജീക​ര​ണം തിര​ഞ്ഞെ​ടു​ക്കു​ന്നെ​ങ്കിൽ നിങ്ങളു​ടെ കമ്പ്യൂ​ട്ട​റി​ന്‍റെ​യോ മൊ​ബൈൽ ഉപകര​ണ​ങ്ങ​ളു​ടെ​യോ സ്‌ക്രീ​നി​ന്‍റെ വലിപ്പം അനുസ​രിച്ച് യോജിച്ച പിക്‌സൽ tv.jw.org തന്നെ തിര​ഞ്ഞെ​ടു​ക്കു​ന്ന​താ​യി​രി​ക്കും.

വീഡി​യോ​യിൽ ഉപതല​ക്കെ​ട്ടു​കൾ വേണോ എന്നു തീരു​മാ​നി​ക്കാം

ചില വീഡി​യോ പരിപാ​ടി​കൾ ഉപതല​ക്കെ​ട്ടു​ക​ളോ​ടു​കൂ​ടി കാണാ​നാ​കും. വീഡി​യോ ഏത്‌ ഭാഷയി​ലാ​ണോ അതേ ഭാഷയിൽ തന്നെയാ​യി​രി​ക്കും ഈ ഉപതല​ക്കെ​ട്ടു​കൾ.

 • നിങ്ങൾ ഉപതല​ക്കെ​ട്ടു​കൾ കാണാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, ഉപതല​ക്കെ​ട്ടു​കൾ ലഭ്യമാ​യി​രി​ക്കു​മ്പോൾ അവ കാണി​ക്കു​ക (“Display Subtitles When Available”) എന്ന ബോക്‌സിൽ ശരിചി​ഹ്നം ഇടുക.

 • ഉപതല​ക്കെ​ട്ടു​കൾ കാണാൻ ആഗ്രഹി​ക്കു​ന്നി​ല്ലെ​ങ്കിൽ ശരിചി​ഹ്നം മാറ്റുക.

 • നിങ്ങളു​ടെ സജ്ജീക​ര​ണ​ങ്ങൾ സംരക്ഷി​ച്ചു​വെ​ക്കാൻ ‘സംരക്ഷി​ക്കു​ക’ (“save”) എന്നതിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യുക.

കുറിപ്പ്: ഈ സജ്ജീക​ര​ണം ഉപതല​ക്കെ​ട്ടു​ക​ളു​ള്ള എല്ലാ വീഡി​യോ​കൾക്കും ബാധക​മാണ്‌; അവ സം​പ്രേ​ഷ​ണം ചെയ്യു​മ്പോൾ കാണു​ന്ന​താ​യാ​ലും ‘ഇഷ്ടമുള്ള വീഡി​യോ’ (“Video on Demand”) എന്ന വിഭാ​ഗ​ത്തിൽനിന്ന് കാണു​ന്ന​താ​യാ​ലും.

നിങ്ങളു​ടെ മുൻഗണന അനുസ​രിച്ച് സം​പ്രേ​ഷണ ചാനൽ തിര​ഞ്ഞെ​ടു​ക്കാം

നിങ്ങൾ അവസാനം കണ്ട സം​പ്രേ​ഷണ ചാനൽ നിങ്ങളു​ടെ ഉപകര​ണ​ത്തി​ന്‍റെ ഓർമ​യി​ലു​ണ്ടാ​കും. അടുത്ത തവണ ‘സം​പ്രേ​ഷ​ണം’ (“Streaming”) തിര​ഞ്ഞെ​ടു​ക്കു​മ്പോൾ അതേ ചാനലി​ലേ​ക്കാ​യി​രി​ക്കും ആദ്യം പോകു​ന്നത്‌.

എന്നിരു​ന്നാ​ലും, ഓരോ പ്രാവ​ശ്യ​വും ‘സം​പ്രേ​ഷ​ണം’ (“Streaming”) തിര​ഞ്ഞെ​ടു​ക്കു​മ്പോൾ ഒരു പ്രത്യേക ചാനലി​ലേ​ക്കു പോകാൻ നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ കുട്ടി ടാബ്‌ ഉപയോ​ഗി​ക്കു​മ്പോൾ നേരിട്ട് കുട്ടി​ക​ളു​ടെ ചാനലി​ലേ​ക്കു പോക​ണ​മെന്ന് മാതാ​പി​താ​ക്കൾ എന്നനി​ല​യിൽ നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം.

 • ‘സം​പ്രേ​ഷ​ണം’ (“Streaming”) എന്നതിൽ ക്ലിക്ക് ചെയ്യു​മ്പോൾ എപ്പോ​ഴും ഒരേ ചാനൽ തുറന്നു​വ​രു​ന്ന​തിന്‌ ‘സജ്ജീക​ര​ണം’ (“Settings”) എന്നതിൽനിന്ന് നിങ്ങൾക്കു വേണ്ട ചാനൽ തിര​ഞ്ഞെ​ടു​ക്കു​ക.

 • പൂർവ​സ്ഥി​തി​യി​ലേ​ക്കു പോകാൻ, ‘അവസാനം തിര​ഞ്ഞെ​ടു​ത്ത ചാനൽ തുടങ്ങുക’ (“Start with my last selected channel”) എന്നത്‌ തിര​ഞ്ഞെ​ടു​ക്കു​ക.

 • നിങ്ങളു​ടെ സജ്ജീക​ര​ണ​ങ്ങൾ സംരക്ഷി​ച്ചു​വെ​ക്കാൻ ‘സംരക്ഷി​ക്കു​ക’ (“save”) എന്നതിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യുക.