വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേ​പ​ണം

TV.JW.ORG-ൽ നിന്ന് സം​പ്രേ​ഷ​ണം ചെയ്യുന്ന പരിപാ​ടി​കൾ കാണുക

TV.JW.ORG-ൽ നിന്ന് സം​പ്രേ​ഷ​ണം ചെയ്യുന്ന പരിപാ​ടി​കൾ കാണുക

നിരവധി ചാനലു​ക​ളി​ലാ​യി പല പരിപാ​ടി​ക​ളു​ള്ള ഒരു ടെലി​വി​ഷൻ പോ​ലെ​യാണ്‌ TV.JW.ORG-ലെ സം​പ്രേ​ഷണ വിഭാഗം. ഇതിൽനിന്ന് ഏതെങ്കി​ലും ഒരു ചാനൽ തിര​ഞ്ഞെ​ടുത്ത്‌ ഇപ്പോൾ സം​പ്രേ​ഷ​ണം ചെയ്യുന്ന പരിപാ​ടി നിങ്ങൾക്കു കാണാം. നിങ്ങൾ കാണുന്ന പരിപാ​ടി​യെ നിയ​ന്ത്രി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ (അതായത്‌, അത്‌ തുടക്കം​മു​തൽ കാണു​ന്ന​തി​നോ, അൽപ്പസ​മ​യ​ത്തേ​ക്കു നിറു​ത്തു​ന്ന​തി​നോ, പുറകി​ലേ​ക്കോ മുമ്പി​ലേ​ക്കോ പോകു​ന്ന​തി​നോ ഒക്കെ) ‘ഇഷ്ടമുള്ള വീഡി​യോ’ (“Video on Demand”) എന്നതി​ലേ​ക്കു പോകുക.

സം​പ്രേ​ഷ​ണം ചെയ്യുന്ന പരിപാ​ടി​കൾ ആസ്വദി​ക്കു​ന്ന​തിന്‌ പിൻവ​രു​ന്ന നിർദേ​ശ​ങ്ങൾ പിൻപ​റ്റു​ക:

 സം​പ്രേ​ഷ​ണം ചെയ്യുന്ന ചാനൽ ഒരു കമ്പ്യൂ​ട്ട​റിൽ കാണാൻ

‘സം​പ്രേ​ഷ​ണം’ (“Streaming”) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ, ഒരു ചാനൽ തുറന്നു​വ​രി​ക​യും അതിൽ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന തത്സമയ സം​പ്രേ​ഷ​ണ​ത്തി​ലേ​ക്കു പോകു​ക​യും ചെയ്യും.

 • നിങ്ങൾ കണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന വീഡി​യോ മുഴുവൻ സ്‌ക്രീ​നിൽ കാണു​ന്ന​തി​നു, മൗസ്‌ പോയി​ന്‍റർ വീഡി​യോ​യിൽ കൊണ്ടു​വന്ന് ‘മുഴുവൻ സ്‌ക്രീൻ’ (“Full-Screen”) എന്ന ലഘുചി​ത്ര​ത്തിൽ ക്ലിക്ക് ചെയ്യുക.

 • ‘മുഴുവൻ സ്‌ക്രീ​നിൽ’ നിന്ന് പുറത്തു​വ​രു​ന്ന​തിന്‌, കീബോർഡി​ലു​ള്ള ‘പുറ​ത്തേക്ക്’ (“Esc”) എന്നതിൽ അമർത്തുക, അല്ലെങ്കിൽ വീഡി​യോ​യിൽ മൗസ്‌ പോയി​ന്‍റർ കൊണ്ടു​വ​ന്ന​തി​നു​ശേഷം ‘സാധാരണ വലിപ്പം’ (“Regular-Size”) എന്ന ലഘുചി​ത്ര​ത്തിൽ ക്ലിക്ക് ചെയ്യുക.

 • വീഡി​യോ​യു​ടെ വ്യക്തത കൂട്ടു​ക​യോ കുറയ്‌ക്കു​ക​യോ ചെയ്യു​ന്ന​തിന്‌, മൗസ്‌ പോയി​ന്‍റർ വീഡി​യോ​യി​ലും തുടർന്ന് ‘വീഡി​യോ സജ്ജീക​ര​ണം’ (“Video Settings”) എന്ന ലഘുചി​ത്ര​ത്തിൽ കൊണ്ടു​വ​രി​ക. അങ്ങനെ, നിങ്ങളു​ടെ ഇഷ്ടാനു​സ​ര​ണം വ്യക്തത ക്രമീ​ക​രി​ക്കാ​വു​ന്ന​താണ്‌. (കുറിപ്പ്: എല്ലാ ബ്രൗസ​റു​ക​ളി​ലും ഇത്‌ ലഭ്യമാ​ക​ണ​മെ​ന്നി​ല്ല.)

  കുറിപ്പ്: വ്യക്തത നാലു രീതി​യിൽ ക്രമീ​ക​രി​ച്ചി​ട്ടുണ്ട്. പിക്‌സ​ലു​ക​ളു​ടെ കൂടിയ എണ്ണം ഉയർന്ന നിലവാ​ര​മു​ള്ള വീഡി​യോ​യെ അർഥമാ​ക്കു​ന്നു. അതിനു വേഗത​യു​ള്ള ഇന്‍റർനെറ്റ്‌ കണക്ഷൻ ആവശ്യ​മാണ്‌. നിങ്ങളു​ടെ ഇന്‍റർനെ​റ്റി​ന്‍റെ വേഗത​യും സ്‌ക്രീ​നി​ന്‍റെ വലിപ്പ​വും അനുസ​രിച്ച് യോജിച്ച പിക്‌സൽ തിര​ഞ്ഞെ​ടു​ക്കു​ക. (കൂടുതൽ വിവര​ങ്ങൾക്ക് കമ്പ്യൂ​ട്ട​റി​ന്‍റെ​യോ ഉപകര​ണ​ങ്ങ​ളു​ടെ​യോ ‘സജ്ജീക​ര​ണ​ങ്ങൾ’ (“Change Settings”) എന്നതിൻ കീഴിൽ നോക്കുക)

 • ശബ്ദം ക്രമീ​ക​രി​ക്കു​ന്ന​തിന്‌, മൗസ്‌ പോയി​ന്‍റർ സ്‌പീ​ക്ക​റി​ന്‍റെ ആകൃതി​യി​ലു​ള്ള (“Volume icon”) ലഘുചി​ത്ര​ത്തി​ന്‍റെ മുകളിൽ കൊണ്ടു​വ​രു​മ്പോൾ അവിടെ തെളി​യു​ന്ന ‘ശബ്ദസൂ​ച​കം’ (“indicator”) മുകളി​ലേ​ക്കോ താഴേ​ക്കോ നീക്കി​ക്കൊണ്ട് ശബ്ദം ക്രമീ​ക​രി​ക്കാം.

ഇപ്പോൾ സം​പ്രേ​ഷ​ണം ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന ചാനലി​ലെ വീഡി​യോ തുടക്കം മുതൽ കാണു​ന്ന​തിന്‌ ‘തുടക്കം മുതൽ’ (“Play From Beginning”) എന്നതിൽ ക്ലിക്ക് ചെയ്‌ത​തി​നു​ശേ​ഷം ‘ഇഷ്ടമുള്ള വീഡി​യോ’ (“Video on Demand”) എന്ന വിഭാ​ഗ​ത്തിൻ കീഴിൽ ആ വീഡി​യോ തിര​ഞ്ഞെ​ടു​ക്കു​ക.

എളുപ്പ​വ​ഴി: ‘ഉപയോ​ക്തൃ സജ്ജീക​ര​ണം’ (“User Settings”) എന്നതിൽ പോയി സം​പ്രേ​ഷ​ണം ചെയ്യുന്ന വീഡി​യോ​യിൽനിന്ന് ആദ്യം തുടങ്ങേണ്ട വീഡി​യോ കമ്പ്യൂ​ട്ട​റിൽ ക്രമീ​ക​രി​ക്കാൻ കഴിയും. തുടർന്ന് നിങ്ങൾ ‘സം​പ്രേ​ഷ​ണം’ (“Streaming”) എന്നതിൽ ക്ലിക്ക് ചെയ്യു​മ്പോൾ നിങ്ങൾ തിര​ഞ്ഞെ​ടു​ത്ത ചാനലി​ലു​ള്ള വീഡി​യോ ആയിരി​ക്കും കാണു​ന്നത്‌.

ചാനലിൽ സം​പ്രേ​ഷ​ണം ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന വീഡി​യോ ദീർഘ​നേ​ര​മാ​യി നിങ്ങൾ കണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കിൽ, ‘നിങ്ങൾ ഇപ്പോ​ഴും കണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണോ?’ (“Are you still watching”) എന്ന സന്ദേശം സ്‌ക്രീ​നിൽ തെളി​യും. ഇത്തര​മൊ​രു സന്ദേശം അയക്കു​ന്ന​തി​ന്‍റെ കാരണം സം​പ്രേ​ഷ​ണം ചെയ്യുന്ന ഓരോ വീഡി​യോ പരിപാ​ടി​ക്കും പണച്ചെ​ല​വു​ള്ള​തി​നാൽ ആരും കാണാ​നി​ല്ലാ​തെ അത്‌ പാഴാ​കു​ന്നി​ല്ല എന്ന് ഉറപ്പു​വ​രു​ത്തു​ന്ന​തി​നു വേണ്ടി​യാണ്‌. നിങ്ങൾ ഇപ്പോ​ഴും കണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കിൽ ‘ഓകെ’ എന്നതിൽ അമർത്തു​മ്പോൾ സം​പ്രേ​ഷ​ണം പുനരാ​രം​ഭി​ക്കു​ന്ന​താണ്‌.

 സം​പ്രേ​ഷ​ണം ചെയ്യുന്ന ചാനൽ മൊ​ബൈ​ലി​ലോ മറ്റോ കാണാൻ

കുറിപ്പ്: ഒരോ മൊ​ബൈൽ ഉപകര​ണ​ങ്ങ​ളു​ടെ സ്‌ക്രീ​നി​ന്‍റെ വലിപ്പ​വും, ഓപ്പ​റേ​റ്റിങ്‌ സിസ്റ്റവും വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാൽ ഇത്‌ പ്രവർത്തി​ക്കു​ന്ന​വി​ധ​ത്തിൽ ചില മാറ്റങ്ങൾ ഉണ്ടായി​രി​ക്കും. അങ്ങനെ​യു​ള്ള ചില വ്യത്യാ​സ​ങ്ങ​ളു​ള്ള​പ്പോൾ എന്തു ചെയ്യണം എന്നതാണ്‌ താഴെ​യു​ള്ള നിർദേ​ശ​ങ്ങ​ളിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

ടാബ്‌ പോലുള്ള വലിയ മൊ​ബൈൽ ഉപകര​ണ​ത്തി​ലാ​ണെ​ങ്കിൽ, ആദ്യം ‘സം​പ്രേ​ഷ​ണം’ (“Streaming”) എന്ന ബട്ടണിൽ അമർത്തുക. അപ്പോൾ തത്സമയ സം​പ്രേ​ഷ​ണ​ത്തി​ലേ​ക്കു പോകും.

സ്‌മാർട്ട് ഫോൺ പോലുള്ള ചെറിയ ഉപകര​ണ​ത്തി​ലാ​ണെ​ങ്കിൽ, ആദ്യം ‘മെനു’ ബട്ടണിൽ അമർത്തുക. എന്നിട്ട് ‘സം​പ്രേ​ഷ​ണം’ (“Streaming”) എന്ന ബട്ടണിൽ അമർത്തു​മ്പോൾ തത്സമയ സം​പ്രേ​ഷ​ണം കാണാം. അല്ലെങ്കിൽ ‘സം​പ്രേ​ഷ​ണം’ (“Streaming”) എന്നതിന്‍റെ വലത്‌ വശത്തെ ‘താഴേ​ക്കു​ള്ള അമ്പടയാള’ത്തിൽ (“Down Arrow”) ക്ലിക്ക് ചെയ്‌ത്‌ നിങ്ങൾക്ക് ഇഷ്ടമുള്ള സം​പ്രേ​ഷണ ചാനൽ തിര​ഞ്ഞെ​ടു​ക്കാം.

വീഡി​യോ തുടങ്ങു​ന്ന​തിന്‌ ‘പ്ലേ’ എന്ന ലഘുചി​ത്ര​ത്തിൽ അമർത്തുക.

 • വീഡി​യോ ‘മുഴുവൻ സ്‌ക്രീ​നിൽ’ കാണു​ന്ന​തി​നാ​യി വീഡി​യോ​യിൽ ‘രണ്ടുതവണ തട്ടുക’ അല്ലെങ്കിൽ വീഡി​യോ​യിൽ ഒരു തവണ തട്ടിയ​തി​നു ശേഷം ‘മുഴുവൻ സ്‌ക്രീൻ’ (“Full Screen”) എന്ന ലഘുചി​ത്ര​ത്തിൽ അമർത്തുക.

  കുറിപ്പ്: ‘മുഴുവൻ സ്‌ക്രീൻ’ (“Full Screen”) എന്ന മോഡിൽ വീഡി​യോ നിയ​ന്ത്രി​ക്കാ​നു​ള്ള ലഘുചി​ത്ര​ങ്ങൾ (‘അൽപ്പം നിറു​ത്തു​ക’ (“pause”), ‘പ്ലേ’, ‘വേഗത്തിൽ മുന്നോട്ട് പോകുക’ (“fast forward”), ‘പുറകി​ലേ​ക്കു പോകുക’ (“rewind”) തുടങ്ങി​യവ) കാണാൻ കഴിയു​മെ​ങ്കി​ലും അത്‌ ഉപയോ​ഗിച്ച് പ്രവർത്തി​പ്പി​ക്കാൻ കഴിയു​ക​യി​ല്ല.

 • ഐ.ഒ.എസ്‌: ‘മുഴുവൻ സ്‌ക്രീ​നിൽ’ (“Full Screen”) നിന്ന് പുറത്തു​വ​രു​ന്ന​തിന്‌, വീഡി​യോ​യിൽ ഒരു തവണ തട്ടുക. തുടർന്ന്, ‘സാധാരണ സ്‌ക്രീൻ’ (“Regular-Screen”) എന്ന ലഘുചി​ത്ര​ത്തി​ലോ ‘ചെയ്‌തു’ (“Done”) എന്ന ബട്ടണി​ലോ അമർത്തുക.

  ആൻ​ഡ്രോ​യ്‌ഡ്‌: ‘മുഴുവൻ സ്‌ക്രീ​നിൽ’നിന്ന് (“Full Screen”) പുറത്തു​വ​രു​ന്ന​തിന്‌, ആ വീഡി​യോ​യിൽ ഒരു തവണ തട്ടുക. തുടർന്ന്, ആൻ​ഡ്രോ​യ്‌ഡി​ന്‍റെ ‘തിരികെ’ (“Back”) എന്ന ബട്ടൺ അമർത്തുക.

  വിൻഡോസ്‌ മൊ​ബൈൽ: ‘മുഴുവൻ സ്‌ക്രീ​നിൽ’ (“Full Screen”) നിന്ന് പുറത്തു​വ​രു​ന്ന​തിന്‌, നിങ്ങളു​ടെ ഉപകര​ണ​ത്തി​ലെ തിരികെ (“Back”) എന്ന ബട്ടൺ അമർത്തുക.

 • വീഡി​യോ​യു​ടെ വ്യക്തത കൂട്ടു​ക​യോ കുറയ്‌ക്കു​ക​യോ ചെയ്യു​ന്ന​തിന്‌, വീഡി​യോ​യി​ലും തുടർന്ന് ‘വീഡി​യോ സജ്ജീക​ര​ണം’ (“Video Settings”) എന്ന ലഘുചി​ത്ര​ത്തി​ലും തട്ടുക. അങ്ങനെ, നിങ്ങളു​ടെ ഇഷ്ടാനു​സ​ര​ണം വ്യക്തത ക്രമീ​ക​രി​ക്കാ​വു​ന്ന​താണ്‌. (കുറിപ്പ്: എല്ലാ മൊ​ബൈൽ ഉപകര​ണ​ങ്ങ​ളി​ലും ഈ സൗകര്യം ലഭിക്ക​ണ​മെ​ന്നി​ല്ല.)

  കുറിപ്പ്: വ്യക്തത നാലു രീതി​യിൽ ക്രമീ​ക​രി​ച്ചി​ട്ടുണ്ട്. പിക്‌സ​ലു​ക​ളു​ടെ കൂടിയ എണ്ണം ഉയർന്ന നിലവാ​ര​മു​ള്ള വീഡി​യോ​യെ അർഥമാ​ക്കു​ന്നു. അതിനു വേഗത​യു​ള്ള ഇന്‍റർനെറ്റ്‌ കണക്ഷൻ ആവശ്യ​മാണ്‌. നിങ്ങളു​ടെ ഇന്‍റർനെ​റ്റി​ന്‍റെ വേഗത​യും സ്‌ക്രീ​നി​ന്‍റെ വലിപ്പ​വും അനുസ​രിച്ച് യോജിച്ച പിക്‌സൽ തിര​ഞ്ഞെ​ടു​ക്കു​ക. (കൂടുതൽ വിവര​ങ്ങൾക്ക് കമ്പ്യൂ​ട്ട​റി​ന്‍റെ​യോ ഉപകര​ണ​ങ്ങ​ളു​ടെ​യോ ‘സജ്ജീക​ര​ണ​ങ്ങൾ’ (“Change Settings”) എന്നതിൻ കീഴിൽ നോക്കുക)

തുടർന്നു​ള്ള പരിപാ​ടി​കൾ എന്തൊ​ക്കെ​യാ​ണെന്ന് അറിയാൻ, ‘ചാനൽ വഴികാ​ട്ടി’ (“Channel Guide”) എന്ന ബട്ടണിൽ അമർത്തുക. ചെറിയ മൊ​ബൈൽ ഉപകര​ണ​ങ്ങ​ളി​ലാ​ണെ​ങ്കിൽ, ‘താഴേക്ക് നിരക്കുക’ (“scroll down”).

‘തുടക്കം മുതൽ’ (“Play From Beginning”) എന്നതിൽ അമർത്തി​യാൽ ഇപ്പോൾ സം​പ്രേ​ഷ​ണം ചെയ്യുന്ന ചാനൽ വിട്ട് ‘ഇഷ്ടമുള്ള വീഡി​യോ’ (“Video on Demand”) എന്ന വിഭാ​ഗ​ത്തിൽ പോകു​ക​യും ആ വീഡി​യോ അവിടെ നിങ്ങൾക്ക് കാണു​ക​യും ചെയ്യാം.

എളുപ്പ​വ​ഴി: ‘സജ്ജീക​ര​ണം’ (“Settings”) എന്നതിൽനിന്ന് ആദ്യം തുടങ്ങേണ്ട ചാനൽ ക്രമീ​ക​രി​ക്കാം. അങ്ങനെ​യാ​കു​മ്പോൾ, നിങ്ങൾ ‘സം​പ്രേ​ഷ​ണം’ (“Streaming”) എന്നതിൽ ക്ലിക്ക് ചെയ്യു​മ്പോൾ തിര​ഞ്ഞെ​ടു​ത്ത ചാനൽ ആദ്യം വരും.

 കമ്പ്യൂ​ട്ട​റി​ലോ ടാബി​ലോ മറ്റൊരു ചാനൽ തിര​ഞ്ഞെ​ടു​ക്കാൻ

ഒരു വീഡി​യോ സാധാരണ മോഡി​ലാണ്‌ (മുഴുവൻ സ്‌ക്രീൻ അല്ല) കാണു​ന്ന​തെ​ങ്കിൽ അതിനു താഴെ​യാ​യി ലഭ്യമാ​യി​രി​ക്കു​ന്ന ചാനലു​ക​ളു​ടെ പട്ടിക​യു​ണ്ടാ​കും. അതിൽനിന്ന് ഇഷ്ടമുള്ള ചാനലി​ന്‍റെ തലക്കെ​ട്ടിൽ ക്ലിക്ക് ചെയ്‌ത്‌ ആ ചാനലി​ലേ​ക്കു പോകാം.

കമ്പ്യൂ​ട്ട​റി​ലും ടാബി​ലും സാധാരണ മോഡിൽ വീഡി​യോ കാണു​മ്പോൾ അതിന്‌ അടിയി​ലാ​യി ചാനലു​കൾ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നു. ഇപ്പോൾ കണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന ചാനൽ തിരി​ച്ച​റി​യു​ന്ന​തിന്‌ ചാനലി​ന്‍റെ തലക്കെ​ട്ടി​നു മുകളി​ലാ​യി കൊടു​ത്തി​രി​ക്കു​ന്ന നീല നിറത്തി​ലു​ള്ള വര സഹായി​ക്കു​ന്നു.

‘ഇടത്‌ അമ്പടയാള’ത്തിലോ (“Left Arrow”) ‘വലത്‌ അമ്പടയാള’ത്തിലോ (“Right Arrow”) ക്ലിക്ക് ചെയ്‌ത്‌ കൂടു​ത​ലാ​യ ചാനലു​ക​ളെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ കണ്ടെത്താം. അതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ചാനൽ കാണു​ന്ന​തിന്‌ ചാനലി​ന്‍റെ തലക്കെ​ട്ടിൽ ക്ലിക്ക് ചെയ്യുക.

കമ്പ്യൂ​ട്ട​റി​ലാ​ണെ​ങ്കിൽ, നിങ്ങൾ തിര​ഞ്ഞെ​ടു​ത്ത ചാനലിൽ തത്സമയം സം​പ്രേ​ഷ​ണം ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന വീഡി​യോ ഉടനെ കണ്ടുതു​ട​ങ്ങും. ഐ.ഒ.എസ്‌-ലും ആൻ​ഡ്രോ​യ്‌ഡ്‌ ഉപകര​ണ​ങ്ങ​ളി​ലും ആണെങ്കിൽ വീഡി​യോ കാണു​ന്ന​തിന്‌ ‘പ്ലേ’ എന്ന ലഘുചി​ത്ര​ത്തിൽ ക്ലിക്ക് ചെയ്യണം.

 സ്‌മാർട്ട് ഫോണിൽ മറ്റൊരു ചാനൽ തിര​ഞ്ഞെ​ടു​ക്കാൻ

ഒരു വീഡി​യോ സാധാരണ മോഡി​ലാണ്‌ (മുഴുവൻ സ്‌ക്രീൻ അല്ല) കാണു​ന്ന​തെ​ങ്കിൽ അതിനു താഴെ​യാ​യി ലഭ്യമാ​യി​രി​ക്കു​ന്ന ചാനലു​ക​ളു​ടെ പട്ടിക​യു​ണ്ടാ​കും. അതിൽനിന്ന് ഇഷ്ടമുള്ള ചാനലി​ന്‍റെ തലക്കെ​ട്ടിൽ ക്ലിക്ക് ചെയ്‌ത്‌ ആ ചാനലി​ലേ​ക്കു പോകാം.

സ്‌മാർട്ട് ഫോൺ പോലുള്ള ഒരു ചെറിയ മൊ​ബൈൽ ഉപകര​ണ​ത്തിൽ, ‘ലംബമാന’ത്തിലാണ്‌ (“portrait mode”) വീഡി​യോ കാണു​ന്ന​തെ​ങ്കിൽ സം​പ്രേ​ഷ​ണം ചെയ്യുന്ന മറ്റു ചാനലു​ക​ളെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ വീഡി​യോ​യു​ടെ താഴെ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇപ്പോൾ കണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന ചാനൽ തിരി​ച്ച​റി​യു​ന്ന​തിന്‌ ചാനലി​ന്‍റെ തലക്കെ​ട്ടി​നു മുകളി​ലാ​യി കൊടു​ത്തി​രി​ക്കു​ന്ന നീല നിറത്തി​ലു​ള്ള വര സഹായി​ക്കു​ന്നു. ചാനലി​ന്‍റെ വലതു വശത്തായി കൊടു​ത്തി​രി​ക്കു​ന്ന ‘താഴേ​ക്കു​ള്ള അമ്പടയാള’ത്തിൽ (“Down Arrow”) അമർത്തി​യാൽ ആ ചാനലിൽ എന്തെല്ലാം പരിപാ​ടി​കൾ സം​പ്രേ​ഷ​ണം ചെയ്യു​ന്നെന്ന് അറിയാൻ കഴിയും. താഴേ​യ്‌ക്ക് ‘നിരക്കി​ക്കൊണ്ട്’ (“scroll”) വരാനി​രി​ക്കു​ന്ന പരിപാ​ടി​കൾ, അതിന്‍റെ ദൈർഘ്യം, തുടങ്ങുന്ന സമയം എന്നിവ​യെ​ക്കു​റിച്ച് നിങ്ങൾക്ക് അറിയാൻ കഴിയും.

‘മുകളി​ലേ​ക്കു​ള്ള അമ്പടയാള’ത്തിൽ (“Up Arrow”) അമർത്തി​യാൽ ആ ചാനലി​ന്‍റെ പട്ടിക അടയും.

ഒരു ചാനൽ തിര​ഞ്ഞെ​ടു​ക്കു​ന്ന​തിന്‌ ചാനലി​ന്‍റെ തലക്കെ​ട്ടിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ലഭ്യമാ​യി​രി​ക്കു​ന്ന വീഡി​യോ കാണു​ന്ന​തിന്‌ ‘പ്ലേ’ എന്ന ലഘുചി​ത്ര​ത്തിൽ ക്ലിക്ക് ചെയ്യുക.

 ചാനൽ വഴികാ​ട്ടി​യു​ടെ സേവനം പ്രയോ​ജ​ന​പ്പെ​ടു​ത്താൻ

ഒരു കമ്പ്യൂ​ട്ട​റി​ലോ ടാബി​ലോ, ‘ചാനൽ വഴികാ​ട്ടി’യുടെ സേവനം ‘സാധാരണ മോഡിൽ’ (മുഴുവൻ സ്‌ക്രീൻ അല്ല) മാത്രമേ ലഭിക്കു​ക​യു​ള്ളൂ. സ്‌മാർട്ട് ഫോൺ പോലുള്ള ഒരു ചെറിയ മൊ​ബൈൽ ഉപകര​ണ​മാണ്‌ നിങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തെ​ങ്കിൽ ‘സ്‌മാർട്ട് ഫോണിൽ മറ്റൊരു ചാനൽ തിര​ഞ്ഞെ​ടു​ക്കാൻ’ എന്ന ഭാഗം കാണുക

‘ചാനൽ വഴികാ​ട്ടി’ (“Channel Guide”) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്‌താൽ, ലഭ്യമാ​യി​രി​ക്കു​ന്ന ചാനലു​ക​ളെ​ക്കു​റി​ച്ചും അവയിൽ ഓരോ​ന്നി​ലും വരാനി​രി​ക്കു​ന്ന പരിപാ​ടി​ക​ളെ​ക്കു​റി​ച്ചും അറിയാൻ കഴിയും.

ഓരോ നിരയും ഓരോ ചാനലി​നെ​യാണ്‌ സൂചി​പ്പി​ക്കു​ന്നത്‌. ഇപ്പോൾ സം​പ്രേ​ഷ​ണം ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന വീഡി​യോ​യാണ്‌ നിരയു​ടെ ഏറ്റവും മുകളി​ലാ​യി കാണു​ന്നത്‌. വരാനി​രി​ക്കു​ന്ന പരിപാ​ടി​കൾ, അതിന്‍റെ ദൈർഘ്യം, തുടങ്ങുന്ന സമയം എല്ലാം അതിനു താഴെ കൊടു​ത്തി​രി​ക്കു​ന്നു.

‘ഇടത്‌ അമ്പടയാള’ത്തിലോ (“Left Arrow”) ‘വലത്‌ അമ്പടയാള’ത്തിലോ (“Right Arrow”) ക്ലിക്ക് ചെയ്‌ത്‌ ചാനലു​ക​ളു​ടെ പട്ടിക കാണാം. ഏതെങ്കി​ലും ഒരു ചാനൽ തിര​ഞ്ഞെ​ടു​ത്താൽ, ‘ചാനൽ വഴികാ​ട്ടി’ അടയു​ക​യും ആ ചാനലി​ലെ വീഡി​യോ കാണു​ക​യും ചെയ്യും.

കുറിപ്പ്: ചാനൽ വഴികാ​ട്ടി​യിൽ കൊടു​ത്തി​രി​ക്കു​ന്ന സമയം പ്രാ​ദേ​ശി​ക ‘സമയ​മേ​ഖല’ (“time zone”) അനുസ​രി​ച്ചാണ്‌ കണക്കു​കൂ​ട്ടി​യി​രി​ക്കു​ന്നത്‌ (അതായത്‌, നിങ്ങൾ കണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന കമ്പ്യൂ​ട്ട​റോ മൊ​ബൈൽ ഉപകര​ണ​ങ്ങ​ളോ ഉള്ള സമയ​മേ​ഖല). അതിന്‍റെ അർഥം, ഒരു ചാനലി​ലെ വീഡി​യോ എല്ലാവ​രും കാണു​ന്നത്‌ ഒരേ സമയത്ത്‌ അല്ല എന്നാണ്‌. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ ഒരു വീഡി​യോ 7 മണിക്ക് കാണു​ന്നു​വെ​ന്നി​രി​ക്കട്ടെ, എന്നാൽ അതേ ചാനൽ നിങ്ങളു​ടെ കിഴക്കേ പ്രദേ​ശ​ത്തു​ള്ള വ്യക്തി ഒരു മണിക്കൂർ മുമ്പേ ആ പ്രദേ​ശ​ത്തി​ന്‍റെ സമയം അനുസ​രിച്ച് 7 മണിക്ക് തന്നെ കണ്ടിട്ടു​ണ്ടാ​കും. എന്നാൽ നിങ്ങളു​ടെ പടിഞ്ഞാ​റേ പ്രദേ​ശത്ത്‌ താമസി​ക്കു​ന്ന ഒരു വ്യക്തി തന്‍റെ പ്രാ​ദേ​ശി​ക സമയമ​നു​സ​രിച്ച് 7 മണിക്ക് കാണു​ന്നത്‌ ഒരു മണിക്കൂ​റി​നു ശേഷമാ​യി​രി​ക്കും.

ഒരിക്കൽക്കൂ​ടി ‘ചാനൽ വഴികാ​ട്ടി’ (“Channel Guide”) ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ ‘ചാനൽ വഴികാ​ട്ടി’ അപ്രത്യ​ക്ഷ​മാ​കും. വീഡി​യോ തുടർന്നു കാണു​ക​യും ചെയ്യാം.