വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേ​പ​ണം

TV.JW.ORG-ൽനിന്ന് ഓഡി​യോ കേൾക്കുക

TV.JW.ORG-ൽനിന്ന് ഓഡി​യോ കേൾക്കുക

നിരവധി ഓഡി​യോ​ക​ളു​ടെ ശേഖരം ‘ഓഡി​യോ’ വിഭാ​ഗ​ത്തി​ലുണ്ട്. ഏതെങ്കി​ലും ഒരു ഓഡി​യോ കേൾക്കു​ക​യോ ഒരു ശേഖര​ത്തി​ലെ ഓഡി​യോ​കൾ ഒന്നിനു​പു​റ​കെ ഒന്നായി കേൾക്കു​ക​യോ ചെയ്യുക.

‘ഓഡി​യോ’ ബട്ടണിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്‌തു​കൊണ്ട് ലഭ്യമാ​യി​രി​ക്കു​ന്ന ഓഡി​യോ​യു​ടെ ശേഖര​ണ​ങ്ങൾ കാണുക. ‘ഓഡി​യോ’യിലുള്ള പരിപാ​ടി​കൾ കണ്ടെത്തു​ന്ന​തി​നും ശ്രദ്ധി​ക്കു​ന്ന​തി​നും പിൻവ​രു​ന്ന നിർദേ​ശ​ങ്ങൾ പിൻപ​റ്റു​ക:

 • ഓഡി​യോ​യോ ഓഡി​യോ​യു​ടെ ശേഖര​മോ കേൾക്കാൻ

 • ‘ഓഡി​യോ പ്ലേബാക്ക്’ നിയ​ന്ത്രി​ക്കാൻ

ഓഡി​യോ​യോ ഓഡി​യോ​യു​ടെ ശേഖര​മോ കേൾക്കാൻ

‘ഓഡി​യോ’യുടെ ശേഖര​ത്തി​ന്‍റെ തലക്കെ​ട്ടിൻ കീഴി​ലു​ള്ള ഓരോ ശേഖര​ത്തി​ലും എന്തെല്ലാം ഓഡി​യോ​ക​ളു​ണ്ടെന്ന് പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. എന്തെല്ലാം ശേഖര​ങ്ങ​ളു​ണ്ടെന്ന് അറിയാൻ ‘താഴേക്ക് നിരക്കുക’ (“Scroll down”).

കമ്പ്യൂട്ടർ അല്ലെങ്കിൽ ടാബ്‌: ‘ഇടത്‌ അമ്പടയാ​ള​ത്തി​ലോ’ (“Left Arrow”) ‘വലത്‌ അമ്പടയാ​ള​ത്തി​ലോ’ (“Right Arrow”) ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്‌താൽ ഒരു ശേഖര​ത്തി​ലു​ള്ള ‘ഓഡി​യോ’കളെക്കു​റിച്ച് അറിയാ​നാ​കും.

സ്‌മാർട്ട് ഫോൺ: ഒരോ ശേഖര​ത്തി​ലു​മു​ള്ള ആദ്യത്തെ ‘ഓഡി​യോ’യായി​രി​ക്കും അതിൽ കാണി​ച്ചി​രി​ക്കു​ന്നത്‌. ആ ശേഖര​ത്തി​ലെ കൂടുതൽ ‘ഓഡി​യോ’ പരിപാ​ടി​ക​ളെ​ക്കു​റിച്ച് അറിയാൻ ‘കൂടുതൽ കാണുക’ (“See More”) എന്നതിൽ അമർത്തുക.

ഒരു ‘ഓഡി​യോ’ തിര​ഞ്ഞെ​ടു​ക്കാൻ ആ ഓഡി​യോ​യു​ടെ ചിത്ര​ത്തി​ലോ തലക്കെ​ട്ടി​ലോ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യുക. അപ്പോൾ, തിര​ഞ്ഞെ​ടു​ത്ത ഓഡി​യോ​യു​ടെ ചിത്ര​വും തലക്കെ​ട്ടും സ്‌ക്രീ​നി​നു മുകളി​ലാ​യി കാണാം.

ഓഡി​യോ കേട്ടു​തു​ട​ങ്ങാൻ പ്ലേ ബട്ടണിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യുക. (കുറിപ്പ്: ഐ.ഒ.എസ്‌-ലും ആൻ​ഡ്രോ​യ്‌ഡ്‌ മൊ​ബൈൽ ഉപകര​ണ​ങ്ങ​ളി​ലും ആണെങ്കിൽ പ്ലേ എന്ന ലഘുചി​ത്ര​ത്തിൽ അമർത്തുക.)

 • എളുപ്പ​വ​ഴി: ഓരോ ഓഡി​യോ​യാ​യി കേൾക്കു​ന്ന​തി​നു പകരം ഓഡി​യോ​യു​ടെ ശേഖര​ത്തി​ന്‍റെ വലതു​വ​ശ​ത്താ​യി കൊടു​ത്തി​രി​ക്കു​ന്ന ‘പ്ലേ എല്ലാം’ (“Play All”) എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്‌താൽ ആ ശേഖര​ത്തി​ലെ മുഴുവൻ ഓഡി​യോ​യും ഒന്നിനു​പു​റ​കെ ഒന്നായി നിങ്ങൾക്കു കേൾക്കാ​നാ​കും.

 • ശേഖര​ത്തി​ലെ ഓഡി​യോ​കൾ ക്രമം​മാ​റി കേൾക്കാ​നാ​യി ‘ഇടകലർത്തു​ക’ (“Shuffle”) എന്ന മോഡിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യുക.

  കുറിപ്പ്: ശേഖര​ത്തി​ലു​ള്ള എല്ലാ ഓഡി​യോ​ക​ളും പ്ലേ ചെയ്‌തു കഴിഞ്ഞാൽ ഓഡി​യോ നിശ്ചല​മാ​കും.

ഓഡി​യോ നിയ​ന്ത്രി​ക്കാൻ

 • ഓഡി​യോ അല്‌പം നിറു​ത്തു​ന്ന​തിന്‌ ‘അല്‌പം നിറു​ത്തു​ക’ (“Pause”) എന്നതിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യുക.

 • ഓഡി​യോ പുനരാ​രം​ഭി​ക്കാൻ ‘പ്ലേ’-യിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യുക.

 • ഓഡി​യോ​യിൽ നിങ്ങൾക്ക് മുമ്പി​ലേ​ക്കോ പുറകി​ലേ​ക്കോ പോക​ണ​മെ​ങ്കിൽ താഴെ കൊടു​ത്തി​രി​ക്കു​ന്ന ‘സ്ഥാനസൂ​ച​കം’ (“location indicator”) മുമ്പി​ലേ​ക്കോ പുറകി​ലേ​ക്കോ ‘നിരക്കുക’ (“drag”).

 • ‘പ്ലേ എല്ലാം’ എന്ന മോഡി​ലോ ‘ഇടകലർത്തു​ക’ (“Shuffle”) എന്ന മോഡി​ലോ കേട്ടു​കൊ​ണ്ടി​രി​ക്കു​മ്പോൾ മുമ്പി​ല​ത്തെ ഓഡി​യോ​യി​ലേ​ക്കു തിരി​ച്ചു​പോ​കാൻ ‘പുറ​കോ​ട്ടു പോകുക’ (“Skip Back”) എന്നതിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യുക.

 • ‘പ്ലേ എല്ലാം’ എന്ന മോഡി​ലോ ‘ഇടകലർത്തു​ക’ (“Shuffle”) എന്ന മോഡി​ലോ കേട്ടു​കൊ​ണ്ടി​രി​ക്കു​മ്പോൾ അടുത്ത ഓഡി​യോ​യി​ലേ​ക്കു പോകാൻ ‘മുന്നോ​ട്ടു പോകുക’ (“Skip Forward”) എന്നതിൽ ക്ലിക്ക് ചെയ്യു​ക​യോ അമർത്തു​ക​യോ ചെയ്യുക.

 • ശബ്ദം കൂട്ടു​ക​യോ കുറയ്‌ക്കു​ക​യോ ചെയ്യു​ന്ന​തിന്‌ കമ്പ്യൂ​ട്ട​റി​ലോ മൊ​ബൈൽ ഉപകര​ണ​ങ്ങ​ളി​ലോ ഉള്ള നിയ​ന്ത്ര​ണോ​പാ​ധി​കൾ ഉപയോ​ഗി​ക്കു​ക.