വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേ​പ​ണം

JW പ്രക്ഷേ​പ​ണം, കുടും​ബ​ങ്ങൾക്ക് ആസ്വദി​ക്കാ​വു​ന്ന ആത്മീയ​മാ​യി പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന ഓൺ​ലൈൻ ടിവി-യാണ്‌. JW പ്രക്ഷേപണ സ്റ്റുഡി​യോ​യിൽ നിർമിച്ച പരിപാ​ടി​ക​ളും jw.org വെബ്‌​സൈ​റ്റി​ലു​ള്ള ചില തിര​ഞ്ഞെ​ടു​ത്ത വീഡി​യോ​ക​ളും ഇവിടെ നിങ്ങൾക്ക് കാണാ​നാ​കും. 24 മണിക്കൂ​റും വീഡി​യോ​കൾ കാണി​ക്കു​ന്ന ചെയ്യുന്ന ഏതെങ്കി​ലും ഒരു ‘സം​പ്രേ​ഷണ’ (“Streaming”) ചാനൽ നിങ്ങൾക്കു കാണാം. അല്ലെങ്കിൽ, ‘ഇഷ്ടമുള്ള വീഡി​യോ’ (“Video on Demand”) എന്നിട​ത്തു​നിന്ന് കാണാൻ ആഗ്രഹി​ക്കു​ന്ന വീഡി​യോ മാത്രം തിര​ഞ്ഞെ​ടുത്ത്‌ നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത്‌ കാണാ​വു​ന്ന​താണ്‌. ഓഡി​യോ എന്ന ഭാഗത്ത്‌ സംഗീതം, നാടകങ്ങൾ, ബൈബിൾ നാടക​വാ​യന തുടങ്ങിയ നിരവധി ഓഡി​യോ പരിപാ​ടി​കൾ കേൾക്കാ​നു​മാ​കും.

കമ്പ്യൂട്ടർ, ടാബ്‌, സ്‌മാർട്ട്ഫോൺ എന്നിവ​യി​ലൂ​ടെ tv.jw.org ഓൺ​ലൈ​നിൽ കാണാം. അല്ലെങ്കിൽ, ആമസോൺ ഫയർ ടിവി, ആപ്പിൾ ടിവി, റോക്കു ഡിജിറ്റൽ മീഡിയ പ്ലേയർ എന്നിവ ഉപയോ​ഗിച്ച് നിങ്ങൾക്ക് ടിവി-യിലും ഇതു കാണാം.

 

TV.JW.ORG-ൽ നിന്ന് സം​പ്രേ​ഷ​ണം ചെയ്യുന്ന പരിപാ​ടി​കൾ കാണുക

കമ്പ്യൂ​ട്ട​റി​ലോ ടാബി​ലോ മൊ​ബൈൽ ഉപകര​ണ​ങ്ങ​ളി​ലോ സം​പ്രേ​ഷ​ണം ലഭ്യമാ​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നും മറ്റൊരു ചാനൽ തിര​ഞ്ഞെ​ടു​ക്കാ​നും ‘ചാനൽ വഴികാ​ട്ടി​യു​ടെ’ സഹായം പ്രയോ​ജ​ന​പ്പെ​ടു​ത്താ​നും കഴിയു​ന്നത്‌ എങ്ങനെ​യെ​ന്നും പഠിക്കുക.

TV.JW.ORG-ൽ ഇഷ്ടമുള്ള പരിപാ​ടി​കൾ കാണുക

ഏതുസ​മ​യ​ത്തും വീഡി​യോ​കൾ കാണാൻ. വീഡി​യോ കണ്ടുപി​ടി​ക്കാൻ, വീഡി​യോ നിയന്ത്രിക്കാൻ—അൽപ്പസമയത്തേക്കു നിറു​ത്താൻ, വേഗത്തിൽ മുമ്പി​ലേ​ക്കോ പുറകി​ലേ​ക്കോ പോകാൻ. ഒരു ശേഖര​ത്തി​ലു​ള്ള എല്ലാ വീഡി​യോ​ക​ളും കാണാൻ.

TV.JW.ORG-ൽനിന്ന് ഓഡി​യോ കേൾക്കുക

നാടകീ​യ​മാ​യ ബൈബിൾവാ​യ​ന​യും സംഗീ​ത​വും ആസ്വദി​ക്കു​ക. ഒരു ഓഡി​യോ​യോ ഓഡി​യോ​യു​ടെ ശേഖരം മുഴു​വ​നാ​യോ പ്ലേ ചെയ്യുക.

കമ്പ്യൂ​ട്ട​റി​ന്‍റെ​യും ടാബ്‌ അല്ലെങ്കിൽ സ്‌മാർട്ട് ഫോണി​ന്‍റെ​യും സജ്ജീക​ര​ണം മാറ്റു​ന്ന​തിന്‌

വീഡി​യോ​യു​ടെ വ്യക്തത തിര​ഞ്ഞെ​ടു​ക്കാൻ, ഉപതല​ക്കെ​ട്ടു​കൾ വേണോ എന്നു തീരു​മാ​നി​ക്കാൻ, മുൻഗണന അനുസ​രിച്ച് JW പ്രക്ഷേ​പ​ണ​ത്തി​ലെ ഇഷ്ടമുള്ള സം​പ്രേ​ഷണ ചാനൽ തിര​ഞ്ഞെ​ടു​ക്കാൻ.

റോക്കു​വിൽ JW പ്രക്ഷേ​പ​ണ​ത്തി​ന്‍റെ ആപ്ലി​ക്കേ​ഷൻ ഇൻസ്റ്റാൾ ചെയ്യുക

റോക്കു ചാനൽ സജ്ജമാ​ക്കാൻ പിൻവ​രു​ന്ന പടികൾ പിൻപ​റ്റി​ക്കൊണ്ട് JW പ്രക്ഷേ​പ​ണം കാണുക.

റോക്കു​വി​ലൂ​ടെ സം​പ്രേ​ഷണ പരിപാ​ടി​കൾ കാണുക

റോക്കു​വി​ലൂ​ടെ​യു​ള്ള JW പ്രക്ഷേ​പ​ണ​ത്തി​ന്‍റെ സം​പ്രേ​ഷണ പരിപാ​ടി​കൾ കാണാൻ സഹായം ആവശ്യ​മെ​ങ്കിൽ പിൻവ​രു​ന്ന നിർദേ​ശ​ങ്ങൾ പിൻപ​റ്റു​ക.

റോക്കു​വി​ലൂ​ടെ ഇഷ്ടമുള്ള വീഡി​യോ കാണുക

വീഡി​യോ നിയ​ന്ത്രി​ക്കാൻ, വീഡി​യോ കണ്ടുപി​ടി​ക്കാൻ സവി​ശേ​ഷ​മാ​യവ അല്ലെങ്കിൽ പുതിയ വീഡി​യോ​കൾ കാണാൻ.

റോക്കു​വി​ലൂ​ടെ ഓഡി​യോ കേൾക്കുക

ഓരോ ഓഡി​യോ​യാ​യി കേൾക്കു​ന്ന​തു കൂടാതെ ഒരു ശേഖര​ത്തി​ലെ മുഴുവൻ ഓഡി​യോ​യും ഒന്നിനു​പു​റ​കെ ഒന്നായി കേൾക്കുക. ഓഡി​യോ നിയ​ന്ത്രി​ക്കു​ക.

JW പ്രക്ഷേ​പ​ണം: ആപ്പിൾ ടിവിയിൽ

ആപ്പിൾ ടിവിയിൽ, സംപ്രേഷണവിവരങ്ങൾ ലഭിക്കു​ന്ന​തി​നും ഓഡി​യോ കേൾക്കുന്നതിനും ഇഷ്ടമുള്ള വീഡി​യോ കാണു​ന്ന​തി​നും ഉള്ള സഹായം.