വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW പ്രക്ഷേണം

റോക്കുവിലൂടെ ഓഡിയോ കേൾക്കുക

റോക്കുവിലൂടെ ഓഡിയോ കേൾക്കുക

സംഗീതം, നാടകം, ബൈബിൾ നാടകവായന തുടങ്ങി നിരവധി ഓഡിയോളുടെ ശേഖരം ‘ഓഡിയോ’ വിഭാത്തിലുണ്ട്.

(കുറിപ്പ്: ഈ നിർദേങ്ങളിൽ ഉടനീളം റോക്കു 3 റിമോട്ടിന്‍റെ ചിത്രമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഇതിൽനിന്ന് അൽപ്പം വ്യത്യസ്‌തമായിരിക്കാം നിങ്ങളുടെ റിമോട്ട്.)

ലഭ്യമായ ഓഡിയോ വിഭാങ്ങളെക്കുറിച്ച് അറിയാൻ JW പ്രക്ഷേത്തിന്‍റെ ‘തുടക്കം’ (“home”) പേജിൽനിന്ന് ‘ഓഡിയോ’ (“Audio”) എന്ന ബട്ടൺ തിരഞ്ഞെടുക്കുക. ഓഡിയോകൾ കണ്ടെത്തുന്നതിനും അത്‌ കേൾക്കുന്നതിനും പിൻവരുന്ന പടികൾ പിൻപറ്റുക:

 ഓഡിയോ കേൾക്കാൻ

നിങ്ങളുടെ റോക്കു റിമോട്ടിലുള്ള ‘അമ്പടയാങ്ങൾ’ (“Arrows”) ഉപയോഗിച്ച് ‘ഓഡിയോ’ പേജിൽ ഉടനീളം സഞ്ചരിക്കാം. അപ്പോൾ, എടുത്തുകാണിക്കപ്പെടുന്ന ഓഡിയോളുടെ തലക്കെട്ടും ദൈർഘ്യവും ‘വിശദാംതുര’ത്തിൽ (“Details Bubble”) കാണാം.

 • ‘മുകളിലേക്കും’ (“Up”) ‘താഴേക്കും’ (“Down”) ഉള്ള ‘അമ്പടയാങ്ങൾ’ (“Arrows”): മറ്റു ഓഡിയോളുടെ ശേഖരങ്ങളിലേക്കു പോകാൻ സഹായിക്കുന്നു. ഓരോ ശേഖരത്തിന്‍റെയും തലക്കെട്ട് ആ നിരയുടെ മുകളിലായി കാണാം.

 • ‘ഇടത്‌’ (“Left”) ‘വലത്‌’ (“Right”) ‘അമ്പടയാങ്ങൾ’ (“Arrows”): ഒരു ശേഖരത്തിനുള്ളിലെ ഓഡിയോളിലൂടെ സഞ്ചരിക്കാൻ ഉപയോഗിക്കുന്നു.

എളുപ്പഴി: ഒരു ശേഖരത്തിൽ എത്ര ഓഡിയോളുണ്ടെന്നും നിങ്ങൾ ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്‌ ഏതു ഓഡിയോ ആണെന്നും സ്‌ക്രീനിന്‍റെ മുകളിൽ വലതുത്തായി കാണിച്ചിരിക്കുന്നു.

എടുത്തുകാണിച്ചിരിക്കുന്ന പരിപാടി തിരഞ്ഞെടുക്കാൻ ‘ഓകെ’ ബട്ടണിൽ അമർത്തുക. അപ്പോൾ ‘ഓഡിയോ പരിപാടിയുടെ വിശദാംങ്ങൾ’ (“Audio Program Details”) എന്ന സ്‌ക്രീൻ തുറന്നുരും. താഴെപ്പയുന്നയിൽ ഏതെങ്കിലും ഒരു പ്രവർത്തവിധം തിരഞ്ഞെടുക്കുക:

 • ‘പ്ലേ’ (“Play”): ഓഡിയോ പരിപാടി തുടക്കം മുതൽ പ്ലേ ചെയ്യുക.

 • ‘അൽപ്പം നിറുത്തുക’ (“pause”): പരിപാടി അൽപ്പസയം നിറുത്തുക.

 • ‘തുടരുക’ (“Resume”): ഓഡിയോ പരിപാടി നിറുത്തിയ സ്ഥലത്തുനിന്ന് തുടരുക.

  കുറിപ്പ്: ‘ഓഡിയോ പരിപാടിയുടെ വിശദാംങ്ങൾ’ (“Audio Program Details”) എന്ന സ്‌ക്രീനിൽ ആയിരിക്കുമ്പോൾ, നിങ്ങളുടെ ഓഡിയോ പരിപാടിയിൽ കേട്ടു നിറുത്തിയത്‌ എവിടെയാണ്‌ നിങ്ങളുടെ ഉപകരണം ഓർത്തിരിക്കും. എന്നാൽ നിങ്ങൾ ആ സ്‌ക്രീനിൽനിന്ന് പുറത്തുന്നാൽ കേട്ടുനിറുത്തിയ ഇടം നഷ്ടമാകും.

 • ‘ശേഖരത്തിലുള്ള എല്ലാം പ്ലേ ചെയ്യുക’ (“Play All in This Collection”): ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന ഓഡിയോ ഉൾപ്പെടെ ഈ ശേഖരത്തിലുള്ള എല്ലാം പ്ലേ ചെയ്യുക.

  കുറിപ്പ്: ശേഖരത്തിലുള്ള എല്ലാ ഓഡിയോളും പ്ലേ ചെയ്‌തു കഴിഞ്ഞാൽ ഓഡിയോ അവസാനിക്കും.

 ഓഡിയോ ശേഖരത്തിലുള്ളവ കേൾക്കാൻ

ഓരോ ഓഡിയോയായി കേൾക്കുന്നതു കൂടാതെ ഒരു ശേഖരത്തിലെ മുഴുവൻ ഓഡിയോയും ഒന്നിനുപുകെ ഒന്നായി നിങ്ങൾക്കു കേൾക്കാനാകും. ഇത്‌ ചെയ്യാൻ പിൻവരുന്ന ഏതെങ്കിലും ഒരു രീതി തിരഞ്ഞെടുക്കുക:

 • ‘ശേഖരത്തിലുള്ള എല്ലാം പ്ലേ ചെയ്യുക’ (“Play All in This Collection”): ‘ഓഡിയോ’ (“Audio”) പേജിൽനിന്ന്, നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന പരിപാടിയിൽ ക്ലിക്ക് ചെയ്‌തതിനു ശേഷം ‘ശേഖരത്തിലുള്ള എല്ലാം പ്ലേ ചെയ്യുക’ (“Play All in This Collection”) എന്നത്‌ തിരഞ്ഞെടുക്കുക.

 • ‘പ്ലേ എല്ലാം’ (“Play All”): ഒരു ശേഖരത്തിലുള്ള എല്ലാ പരിപാടിളും കേൾക്കുന്നതിനായി ശേഖരങ്ങളുടെ പട്ടികയിൽനിന്ന് ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കുക. അപ്പോൾ, ഒരു ശേഖരത്തിലെ ആദ്യത്തെ ഓഡിയോ പരിപാടി മുതൽ നിങ്ങൾക്കു കേൾക്കാനാകും.

 • ‘ഇടകലർത്തുക’ (“Shuffle”): ഒരു ശേഖരത്തിലുള്ള എല്ലാ പരിപാടിളും ക്രമംമാറി കേൾക്കുന്നതിനായി ശേഖരങ്ങളുടെ പട്ടികയിൽനിന്ന് ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കുക.

കുറിപ്പ്: ശേഖരത്തിലുള്ള എല്ലാ ഓഡിയോളും പ്ലേ ചെയ്‌തു കഴിഞ്ഞാൽ ഓഡിയോ നിശ്ചലമാകും.

 ഓഡിയോ നിയന്ത്രിക്കാൻ

ഒരു ഓഡിയോ പരിപാടി കേട്ടുകൊണ്ടിരിക്കുമ്പോൾ റോക്കു റിമോട്ട് ഉപയോഗിച്ച് പിൻവരുന്ന രീതിയിൽ പരിപാടി നിയന്ത്രിക്കാൻ കഴിയും:

 • ‘അൽപ്പം നിറുത്തുക’ (“pause”): ഓഡിയോ അൽപ്പസത്തേക്കു നിറുത്താൻ ഇത്‌ ഉപയോഗിക്കുന്നു. വീണ്ടും അമർത്തുമ്പോൾ ഓഡിയോ തുടരും.

 • ‘വേഗത്തിൽ മുന്നോട്ട് പോകുക’ (“fast forward”): ഓഡിയോയിൽ കുറച്ചു സെക്കന്‍റുകൾ കഴിഞ്ഞുള്ള ഭാഗത്തേക്കു പോകാൻ.

 • ‘പുറകിലേക്കു പോകുക’ (“rewind”): ഓഡിയോയിൽ കുറച്ചു സെക്കന്‍റുകൾ പുറകിലുള്ള ഭാഗത്തേക്കു പോകാൻ.

  എളുപ്പഴി: ഓരോ പ്രാവശ്യം അമർത്തുമ്പോൾ മുമ്പിലേക്കോ പുറകിലേക്കോ എത്രത്തോളം പോയി എന്നറിയാൻ ചിത്രത്തിനു താഴെ കൊടുത്തിരിക്കുന്ന ‘പുരോതി സൂചകം’ (“progress indicator”) കാണുക.

 • ‘വലത്‌ അമ്പടയാളം’ (“Right Arrow”): ശേഖരത്തിലുള്ള അടുത്ത പരിപാടിയിലേക്കു പോകാൻ. (‘ഇടകലർത്തുക’ (“Shuffle”) എന്ന മോഡിലാണെങ്കിൽ ക്രമംമാറി അടുത്ത പരിപാടിയിലേക്കു പോകും.)

 • ‘ഇടത്‌ അമ്പടയാളം’ (“Left Arrow”): ശേഖരത്തിലുള്ള പുറകിലുള്ള പരിപാടിയിലേക്കു പോകാൻ. (‘ഇടകലർത്തുക’ (“Shuffle”) എന്ന മോഡിലാണെങ്കിൽ ക്രമംമാറി പുറകിലുള്ള പരിപാടിയിലേക്കു പോകും.)

 • ‘തിരികെ ബട്ടൺ’ (“Back Button”): ഓഡിയോ പേജിലേക്കു തിരികെ പോകാൻ.