വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW.ORG 300-ലധികം ഭാഷകളിൽ!

JW.ORG 300-ലധികം ഭാഷകളിൽ!

ഈ പേജിലെ ഭാഷാ പട്ടികയിൽ ഒന്നു ക്ലിക്ക് ചെയ്‌തുനോക്കൂ! 300-ലധികം ഭാഷകൾ! ഒരുപക്ഷേ, മറ്റൊരു വെബ്‌സൈറ്റും ഇത്രയേറെ ഭാഷകളിൽ ഉണ്ടാകില്ല!

പ്രശസ്‌തമായ മറ്റു സൈറ്റുളുടെ കാര്യമോ? 2013 ജൂലൈയിലെ കണക്കനുരിച്ച് ഐക്യരാഷ്‌ട്ര സംഘടയുടെ വെബ്‌സൈറ്റ്‌ ആറു ഭാഷയിൽ ലഭ്യമാണ്‌; യൂറോപ്യൻ യൂണിന്‍റെ ഔദ്യോഗിക സൈറ്റായ യൂറോപ്പ 24 ഭാഷയിലും. 71 ഭാഷയിൽ ഗൂഗിളും 287 ഭാഷയിൽ വിക്കിപീഡിയും ഉണ്ട്.

300-ലധികം ഭാഷയിലേക്കു വെബ്‌സൈറ്റ്‌ പരിഭാപ്പെടുത്തുയെന്നത്‌ അത്ര എളുപ്പമല്ല; മണിക്കൂറുളുടെ പ്രയത്‌നം അതിനു പിന്നിലുണ്ട്. ലോകമെങ്ങുമുള്ള നൂറുക്കിന്‌ യഹോയുടെ സാക്ഷിളാണ്‌ ഈ ജോലി ചെയ്യുന്നത്‌. ഇതിലൂടെ ദൈവമായ യഹോയെ സ്‌തുതിക്കാൻ അവർ ആഗ്രഹിക്കുന്നു. ഓരോ ഭാഷയ്‌ക്കുംവേണ്ടി വെവ്വേറെ ടീമുളുണ്ട്. ടീം അംഗങ്ങൾ നല്ല ശ്രമംചെയ്‌ത്‌ ഇംഗ്ലീഷിലുള്ള വിവരങ്ങൾ അതാതു ഭാഷയിലേക്കു തർജമ ചെയ്യുന്നു.

JW.ORG-ൽ ധാരാളം വിവരങ്ങളുണ്ട്. അവ 300-ലേറെ ഭാഷയിലേക്കു പരിഭാപ്പെടുത്തുന്നതുകൊണ്ട്, സൈറ്റിലെ മൊത്തം പേജുളുടെ എണ്ണം 2,00,000-ത്തിലധികം വരും!

JW.ORG ഇത്രയധികം ഭാഷകളിൽ ലഭ്യമാണെന്നു മാത്രമല്ല, അതു വളരെ ജനപ്രീതി നേടുയും ചെയ്‌തിരിക്കുന്നു. ആഗോള ഇന്‍റർനെറ്റ്‌ ഉപയോത്തെക്കുറിച്ച് എലക്‌സെ എന്ന കമ്പനി നടത്തിയ കണക്കെടുപ്പ് ഈ വസ്‌തുത വെളിപ്പെടുത്തുന്നു. അവരുടെ വെബ്‌സൈറ്റിലെ “മതവും ആത്മീയയും” എന്ന വിഭാത്തിൽ ഏകദേശം 87,000 വെബ്‌സൈറ്റ്‌ പട്ടികപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ പ്രമുഖ മതങ്ങളുടെയും മതസാഹിത്യങ്ങൾ പ്രസിദ്ധീരിക്കുന്നരുടെയും സമാനമായ മറ്റു സംഘടളുടെയും സൈറ്റുകൾ ആ പട്ടികയിൽ കാണാം. 2013 ജൂലൈയിലെ കണക്കനുരിച്ച് jw.org-ന്‌ ആ പട്ടികയിൽ രണ്ടാം സ്ഥാനമുണ്ട്! ഒന്നാമത്തേതാട്ടെ, വ്യത്യസ്‌ത ബൈബിൾപരിഭാകൾ ഓൺലൈനായി ലഭ്യമാക്കുന്ന ഒരു വാണിജ്യസൈറ്റാണ്‌.

2013 ഒക്‌ടോറിലെ കണക്കനുരിച്ച് ശരാശരി 8,90,000-ത്തിലേറെ ആളുകളാണ്‌ ദിവസവും jw.org സന്ദർശിക്കുന്നത്‌. നിത്യജീവിത്തിൽ പ്രയോപ്പെടുന്ന ബൈബിൾവിങ്ങൾ ഞങ്ങൾ തുടർന്നും എല്ലായിത്തുമുള്ള ആളുകൾക്കു സൗജന്യമായി ലഭ്യമാക്കും.

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നത്‌ എങ്ങനെയാണ്‌?

600-ലധികം ഭാഷകളിൽ ഞങ്ങൾ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നുണ്ട്. എന്തിനാണ്‌ ഞങ്ങൾ ഇത്ര ശ്രമം ചെയ്യുന്നത്‌?