വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ഒരു സവിശേഷ ബൈബിൾപ്രദർശനം—ഫ്രാൻസ്‌

ഒരു സവിശേഷ ബൈബിൾപ്രദർശനം—ഫ്രാൻസ്‌

2014-ൽ വടക്കൻ ഫ്രാൻസിലെ റൂഓൻ പട്ടണത്തിൽ ഒരു അന്താരാഷ്‌ട്ര പ്രദർശമേള അരങ്ങേറി. അതിലെ ഒരു പ്രദർശശാല ആയിരക്കക്കിന്‌ ആളുകളുടെ ശ്രദ്ധ കവർന്നു. “ബൈബിൾ—ഇന്നലെ, ഇന്ന്, നാളെ” എന്ന വിഷയത്തെ കേന്ദ്രീരിച്ചായിരുന്നു അത്‌.

ഏറെ ശ്രദ്ധ പിടിച്ചുറ്റിയത്‌ ശാലയുടെ പുറത്തു പ്രദർശിപ്പിച്ച പുരാതന ബൈബിൾ കൈയ്യെഴുത്തുപ്രതിളെക്കുറിച്ചുള്ള ഒരു വീഡിയോ ക്ലിപ്പ് ആണ്‌. ശാലയ്‌ക്ക് അകത്താട്ടെ, അനുദിജീവിത്തിൽ ബൈബിളിന്‍റെ പ്രായോഗിയും ബൈബിളിന്‍റെ ശാസ്‌ത്രീവും ചരിത്രവും ആയ കൃത്യയും വ്യാപമായ വിതരവും സംബന്ധിച്ചു മനസ്സിലാക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

കൂടാതെ, ബൈബിൾ ഇല്ലായ്‌മചെയ്യാനുള്ള ശ്രമങ്ങളെ ഇക്കാലത്രയും അത്‌ അതിജീവിച്ചത്‌ എങ്ങനെയെന്നും ഇന്നും ദശലക്ഷങ്ങൾക്ക് അതിന്‍റെ പ്രതികൾ അച്ചടിച്ച രൂപത്തിലോ ഇലക്‌ട്രോണിക്‌ രൂപത്തിലോ ലഭ്യമായിരിക്കുന്നത്‌ എങ്ങനെയെന്നും വിശദീരിക്കുന്നതായിരുന്നു പ്രദർശനം. യഹോയുടെ സാക്ഷികൾ 120-ലധികം ഭാഷകളിൽ പുറത്തിക്കിയിരിക്കുന്ന ബൈബിൾ പരിഭായാപുതിയ ലോക ഭാഷാന്തത്തിന്‍റെ ഒരു പ്രതിയും സന്ദർശകർക്ക് സൗജന്യമായി ലഭിച്ചു.

പൊതുങ്ങൾക്ക് ബൈബിൾ ലഭ്യമാക്കാൻ സാക്ഷികൾ ചെയ്‌ത ഈ ശ്രമത്തെ സന്ദർശരിൽ അനേകരും അഭിനന്ദിക്കുയുണ്ടായി. ചെറുപ്പക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രവർത്തക ഒരു കൂട്ടം ചെറുപ്പക്കാരോടൊപ്പം പ്രദർശനം കണ്ടിട്ട് അഭിപ്രാപ്പെട്ടത്‌ ഇങ്ങനെയാണ്‌: “നമ്മുടെയെല്ലാം പൈതൃസ്വത്താണ്‌ ബൈബിൾ. അതിനു ജീവനുണ്ട്. ഓരോ തവണ വായിക്കുമ്പോഴും എന്‍റെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം അത്‌ തരുന്നു.”

സൗജന്യമായി ബൈബിൾ ലഭിക്കും എന്നറിഞ്ഞത്‌ 60 വയസ്സു പ്രായമുള്ള ഒരു വല്യമ്മയ്‌ക്ക് അത്ഭുതമായി തോന്നി. അവർ പറഞ്ഞു: “നമ്മളെല്ലാം ഇതു വീണ്ടും വായിച്ചുതുങ്ങണം, കാരണം നമുക്കെല്ലാം ഇത്‌ ആവശ്യമാണ്‌.”

കൂടുതല്‍ അറിയാന്‍

പ്രസിദ്ധീകരണവേല

“ദൈവത്തിന്‍റെ വിശുദ്ധ അരുളപ്പാടുകൾ” പരിഭാപ്പെടുത്താൻ ചുമതല ലഭിച്ചവർ—റോമർ 3:2

കഴിഞ്ഞ നൂറ്റാണ്ടിൽ യഹോയുടെ സാക്ഷികൾ അനേകം ബൈബിൾവിവർത്തങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ്‌ അവർ ആധുനിക ഇംഗ്ലീഷിലേക്ക് ഒരു ബൈബിൾ പരിഭാപ്പെടുത്തിയത്‌?