വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

കനഡയിലെ ആദിവാ​സി സമൂഹ​ങ്ങൾക്കി​ട​യി​ലേക്ക്...

കനഡയിലെ ആദിവാ​സി സമൂഹ​ങ്ങൾക്കി​ട​യി​ലേക്ക്...

കനഡയിൽ 60-ലേറെ ആദിവാ​സി (തദ്ദേശ) ഭാഷക​ളുണ്ട്. അവയിൽ ചിലത്‌ തങ്ങളുടെ മാതൃ​ഭാ​ഷ​യാ​ണെന്ന് 2,13,000-ത്തോളം കനഡക്കാർ അഭി​പ്രാ​യ​പ്പെ​ട്ടു.

ഈ തദ്ദേശ​വാ​സി​ക​ളു​ടെ ഹൃദയ​ത്തിൽ എത്താൻ അവരുടെ ഭാഷ പഠിക്കാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ പലരും തീരു​മാ​നി​ച്ചു. 2015-ന്‍റെ ഒടുവിൽ സാക്ഷികൾ സംഘടി​പ്പി​ച്ച ഒരു തദ്ദേശ ഭാഷാ ക്ലാസിൽ 250-ലധികം പേർ പങ്കെടു​ത്തു.

ഇതിനു പുറമെ, കനഡയി​ലെ എട്ടു തദ്ദേശ ഭാഷക​ളാ​യ ആൾഗോൻക്വിൻ, ബ്ലാക്ക്ഫൂട്ട്, പ്ലെയിൻസ്‌ ക്രീ, വെസ്റ്റ് സ്വാംപി ക്രീ, ഇനുക്‌തി​ടുത്‌, മോഹാക്‌, ഓട്ടവാ, വടക്കൻ ഒജിബ്‌വാ * എന്നീ ഭാഷക​ളിൽ ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ, ലഘുവീ​ഡി​യോ​കൾ എന്നിവ യഹോ​വ​യു​ടെ സാക്ഷികൾ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്.

തദ്ദേശ ഭാഷ പഠിക്കു​ന്ന​വർ എല്ലാവ​രും സമ്മതി​ക്കു​ന്ന ഒരു കാര്യം ഇത്‌ അത്ര എളുപ്പ​മു​ള്ള പണിയല്ല എന്നാണ്‌. കർമ പറയുന്നു: “ബ്ലാക്ക്ഫൂട്ട് പരിഭാ​ഷാ സംഘ​ത്തോ​ടൊ​പ്പം പ്രവർത്തി​ച്ച​പ്പോൾ എനിക്കു തോന്നി​യത്‌ കണ്ണു​കെ​ട്ടി​ക്കൊണ്ട് ജോലി ചെയ്യു​ന്ന​തു​പോ​ലെ​യാണ്‌. എനിക്കു ഭാഷ ഒട്ടും അറിയി​ല്ലാ​യി​രു​ന്നു. ബ്ലാക്ക്ഫൂട്ട് ഭാഷയിൽ വായി​ക്കാ​നോ ആ ഭാഷയിൽ സംസാ​രി​ക്കു​ന്ന​തു മനസ്സി​ലാ​ക്കാ​നോ എനിക്കു പറ്റിയില്ല.”

വെസ്റ്റ് സ്വാംപി ക്രീ പരിഭാ​ഷാ​വി​ഭാ​ഗ​ത്തോ​ടൊ​പ്പം ജോലി ചെയ്യുന്ന ടെറൻസ്‌ പറയു​ന്നത്‌, “പല വാക്കു​ക​ളും വളരെ നീളമു​ള്ള​തും ഉച്ചരി​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള​തും ആണ്‌” എന്നാണ്‌. ഒണ്ടേറി​യോ​യി​ലെ, മണിടൗ​ളിൻ ദ്വീപിൽ മുഴു​സ​മ​യം ശുശ്രൂ​ഷ​ക​നാ​യി പ്രവർത്തി​ക്കു​ന്ന ഡാനി​യേൽ പറയുന്നു: “പഠനോ​പ​ക​ര​ണ​ങ്ങൾ കുറവാണ്‌. ഓട്ടവാ ഭാഷ പഠിക്കാ​നു​ള്ള ഒറ്റ വഴി ആ സമൂഹ​ത്തി​ലെ മുത്തച്ഛ​ന്മാ​രു​ടെ​യോ മുത്തശ്ശി​മാ​രു​ടെ​യോ സഹായം തേടുക എന്നതാണ്‌. ”

വാസ്‌ത​വ​ത്തിൽ ഇത്രയും കഷ്ടപ്പെ​ടു​ന്ന​തിന്‌ എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ? ഒജിബ്‌വാ സംസാ​രി​ക്കു​ന്ന ഒരു സ്‌ത്രീ പറഞ്ഞത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ മറ്റു മതങ്ങളിൽനിന്ന് വ്യത്യസ്‌ത​രാ​ക്കു​ന്നത്‌ അവർ എടുക്കുന്ന തീവ്ര​പ​രി​ശ്ര​മ​മാണ്‌ എന്നാണ്‌. ഓരോ വീട്ടു​കാർക്കും വളരെ എളുപ്പ​ത്തിൽ ബൈബിൾവി​ഷ​യ​ങ്ങൾ ചർച്ച ചെയ്യാൻ കഴി​യേ​ണ്ട​തിന്‌ അവർ ഒജിബ്‌വാ ഭാഷയി​ലെ ബൈബി​ളിൽനിന്ന് വായി​ക്കു​ന്നു.

ആൽബെർട്ട​യി​ലെ ഒരു തനതു​സ​മൂ​ഹ​ത്തിൽ വളർന്നു​വന്ന ഒരു പരിഭാ​ഷ​ക​നാ​യ ബെർട്ട് പറയു​ന്നത്‌: “ബ്ലാക്ക്ഫൂട്ട് ഭാഷയി​ലു​ള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ നെഞ്ചോ​ടു ചേർത്ത്‌ ‘ഇത്‌ എന്‍റെ ഭാഷയാണ്‌. ഇത്‌ എനിക്കു​വേ​ണ്ടി​യാണ്‌!’ എന്നു പറയുന്ന അനേകരെ എനിക്ക​റി​യാം. അവരുടെ ഭാഷയി​ലു​ള്ള വീഡി​യോ​കൾ കാണു​മ്പോൾ അവരിൽ ചിലരു​ടെ കണ്ണു നിറയു​ന്നത്‌ ഞാൻ കണ്ടിട്ടുണ്ട്.”

ക്രീ ഭാഷ സംസാ​രി​ക്കു​ന്ന ഒരു സ്‌ത്രീ ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്? എന്ന വീഡി​യോ തന്‍റെ ഭാഷയിൽ കാണാ​നാ​യ​തിൽ ഒരുപാട്‌ സന്തോ​ഷി​ച്ചു. അമ്മ തന്നോട്‌ സംസാ​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌ അവർക്കു തോന്നി​യത്‌.

ഉള്ളറക​ളി​ലേക്ക്...

ആശ്വാസം നൽകുന്ന ബൈബിൾസ​ന്ദേ​ശം ആദിവാ​സി​ക​ളാ​യ ആളുകൾക്കി​ട​യി​ലേക്ക് എത്തിക്കാൻ പല സാക്ഷി​ക​ളും എടുത്തു​പ​റ​യ​ത്തക്ക പരി​ശ്ര​മ​ങ്ങ​ളാണ്‌ ചെയ്‌തി​രി​ക്കു​ന്നത്‌. ടെറൻസും ഭാര്യ ഒർലീ​നും അത്തരം ഒരു സുദീർഘ​യാ​ത്ര നടത്തി. അതെക്കു​റിച്ച് അവർ വിവരി​ക്കു​ന്നു: “ലിറ്റിൽ ഗ്രാൻറ്‌ റാപ്പിഡ്‌ എന്നറി​യ​പ്പെ​ടു​ന്ന ഒരു സംവര​ണ​സ​മൂ​ഹ​ത്തി​ലേക്കു ഹിമപാ​ത​യി​ലൂ​ടെ ഞങ്ങൾ 12 മണിക്കൂർ വണ്ടി​യോ​ടി​ച്ചു. അതിശ​യി​പ്പി​ക്കു​ന്ന പ്രതി​ക​ര​ണ​മാണ്‌ ഞങ്ങൾക്ക് അവിടെ ലഭിച്ചത്‌.”

ഇനി മറ്റനേകർ, തങ്ങളുടെ വീടു​ക​ളി​ലെ സുഖവാ​സം ഉപേക്ഷിച്ച് ഈ സമൂഹ​ത്തി​ന്‍റെ അടു​ത്തേ​ക്കു നീങ്ങി​യി​രി​ക്കു​ന്നു. മണിടൗ​ളിൻ ദ്വീപി​ലെ മൂന്നു മാസത്തെ സാക്ഷീ​ക​രണ പ്രചാ​ര​ണം ഇഷ്ടപ്പെട്ട ഡാനി​യേ​ലും ഭാര്യ ലീആനും അവിടെ താമസ​മാ​ക്കാൻ തീരു​മാ​നി​ച്ചു. ഡാനി​യേൽ പറയുന്നു: “ആളുകൾക്കു ഞങ്ങളി​ലു​ള്ള വിശ്വാ​സ​വും അവരുടെ താത്‌പ​ര്യ​വും കൂട്ടാൻ ഇപ്പോൾ സമയം കിട്ടു​ന്ന​തിൽ ഞങ്ങൾ അതീവ​സ​ന്തു​ഷ്ട​രാണ്‌.”

“ഞാൻ അവരെ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കു​ന്നു”

എന്തു​കൊ​ണ്ടാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ ആദിവാ​സി​ക​ളാ​യ ആളുക​ളു​ടെ ഇടയി​ലേ​ക്കു ചെല്ലാൻ ഇത്ര​ത്തോ​ളം പരി​ശ്ര​മം നടത്തു​ന്നത്‌? ബെർട്ടി​ന്‍റെ ഭാര്യ റോസ്‌ പറയുന്നു: “ഒരു തദ്ദേശ​വാ​സി​യാ​യ എനിക്ക് ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​ന​ങ്ങൾ നന്നായി ബോധ്യ​മാ​യി. ഇതു മറ്റുള്ള​വ​രെ സഹായി​ക്കാൻ എന്നെ പ്രേരി​പ്പി​ക്കു​ന്നു.“

“നമ്മുടെ സ്രഷ്ടാ​വി​ന്‍റെ വഴിന​ട​ത്തി​പ്പി​നു കീഴിൽ ക്രീ ജനത മുന്നോ​ട്ടു പോകു​ന്ന​തു കാണാൻ ഞാൻ ആത്മാർത്ഥ​മാ​യി ആഗ്രഹി​ക്കു​ന്നു. ഇന്നത്തെ കാലത്തെ പ്രശ്‌ന​ങ്ങൾ മറിക​ട​ക്കാ​നും യഹോ​വ​യോ​ടു കൂടുതൽ അടുത്തു​വ​രാ​നും അവരെ സഹായി​ക്കു​ന്നത്‌ വലി​യൊ​രു പദവി​ത​ന്നെ​യാണ്‌.” ഇതാണ്‌ ഒർലീന്‍റെ അഭി​പ്രാ​യം.

ബ്ലാക്ക്ഫൂട്ട് പരിഭാ​ഷാ​വി​ഭാ​ഗ​ത്തോ​ടൊ​പ്പ​മാണ്‌ മാർക്ക് പ്രവർത്തി​ക്കു​ന്നത്‌. എന്തിനാണ്‌ തന്‍റെ സമൂഹ​ത്തി​ലെ ആദിവാ​സി​ക​ളാ​യ ആളുക​ളു​ടെ അടുക്ക​ലേ​ക്കു കടന്നു ചെല്ലാൻ മാർക്ക് ആഗ്രഹി​ക്കു​ന്നത്‌ എന്നു ചോദി​ച്ചാൽ, മാർക്ക് പറയും: “കാരണം, ഞാൻ അവരെ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കു​ന്നു.”

^ ഖ. 4 ഈ ഭാഷക​ളിൽ ചിലത്‌ ഐക്യ​നാ​ടു​ക​ളി​ലെ ആദിവാ​സി​ക​ളാ​യ ചിലരും ഉപയോ​ഗി​ക്കു​ന്നു.

കൂടുതല്‍ അറിയാന്‍

സൗജന്യ ബൈബിൾപഠനത്തിനുള്ള അപേക്ഷ

വീഡിയോ ക്ലിപ്പ്: ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്?

ജീവിതത്തിലെ സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്‌ ആളുകളെ ബൈബിൾ സഹായിക്കുന്നു. അവരിൽ ഒരാളാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം എന്താണ്‌?

ദൈവം ഭൂമിയെ സൃഷ്ടിച്ചത്‌ എന്തിനാണെന്നും കഷ്ടപ്പാട്‌ എപ്പോൾ അസാനിക്കുമെന്നും ഭൂമിക്കും അതിൽ ജീവിക്കുന്നവർക്കും എന്തു സംവിക്കുമെന്നും ബൈബിൾ വിദീരിക്കുന്നു.