വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ജനലക്ഷങ്ങൾക്ക് ആനന്ദം പകർന്ന ഒരു സംപ്രേണം!

ജനലക്ഷങ്ങൾക്ക് ആനന്ദം പകർന്ന ഒരു സംപ്രേണം!

2013 ഒക്‌ടോബർ 5 ശനിയാഴ്‌ച, വാച്ച് ടവർ ബൈബിൾ ആൻഡ്‌ട്രാക്‌റ്റ്‌സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയുടെ 129-‍ാ‍ം വാർഷിയോഗം നടന്നു. 21 ദേശങ്ങളിലായി 2,57,294 പേർ നേരിട്ടോ ഇന്‍റർനെറ്റ്‌ ഉപയോഗിച്ചുള്ള തത്സമയസംപ്രേണം മുഖേയോ അതിൽ പങ്കെടുത്തു. ആ വാരാന്തത്തിൽ പരിപാടി പുനഃസംപ്രേണം ചെയ്‌തപ്പോൾ മറ്റ്‌ അനേകം സാക്ഷികൾക്കുകൂടി അത്‌ ആസ്വദിക്കാൻ കഴിഞ്ഞു. അങ്ങനെ ആകെ 31 ദേശങ്ങളിലായി 14,13,676 പേർ ഈ പരിപാടിയിൽ സംബന്ധിച്ചു. ഇതാദ്യമായാണ്‌ യഹോയുടെ സാക്ഷിളുടെ ഒരു പരിപാടിക്ക് ഇത്രയും പേർ ഹാജരാകുന്നത്‌. ഇതിനു മുമ്പ് ഇതുപോലെ വലിയ ഒരു ഹാജർ ഉണ്ടായത്‌ 2013 ഏപ്രിൽ 28-ന്‌ മെക്‌സിക്കോയിലും മധ്യ അമേരിക്കയിലും ഉള്ളവർ ഒരു പ്രത്യേക പരിപാടിക്കു കൂടിന്നപ്പോഴായിരുന്നു. 13,27,704 ആയിരുന്നു അന്നത്തെ ഹാജർ.

1920-കൾ മുതൽ യഹോയുടെ സാക്ഷികൾ ലോകമെങ്ങുമുള്ള ആളുകൾക്കായി തങ്ങളുടെ കൺവെൻഷൻപരിപാടികൾ പ്രക്ഷേണം ചെയ്‌തിരുന്നു. ടെലിഫോണും റേഡിയോ നെറ്റ്‌വർക്കും ഉപയോഗിച്ചാണ്‌ അതു ചെയ്‌തിരുന്നത്‌. എന്നാൽ, ഇന്‍റർനെറ്റ്‌ വന്നതോടെ ഉൾനാടുളിൽ താമസിക്കുന്നവർക്കുപോലും ഇന്ന് പരിപാടികൾ കേൾക്കാനും കാണാനും കഴിയുന്നു; തത്സമയംന്നെയോ കുറച്ച് സമയത്തിന്‍റെ വ്യത്യാത്തിലോ അവർ അത്‌ ആസ്വദിക്കുന്നു. അമേരിക്കൻ ഐക്യനാടുളിലെ യഹോയുടെ സാക്ഷിളിൽ ഒരാളായ വില്യം 1942-ൽ വെർജീനിയിലെ റിച്ച്മണ്ടിൽ ഒരു കൺവെൻനിൽ സംബന്ധിച്ചു. ടെലിഫോൺ കണക്ഷനുകൾ ഉപയോഗിച്ചാണ്‌ അന്ന് പരിപാടികൾ പ്രക്ഷേണം ചെയ്‌തത്‌. അതും 2013-ലെ വാർഷിയോരിപാടിയുടെ സംപ്രേവും താരതമ്യം ചെയ്‌തുകൊണ്ട് അദ്ദേഹം പറയുന്നു: “പരിപാടി കാണുയുംകൂടി ചെയ്യുമ്പോൾ അതിൽനിന്ന് കൂടുതൽ പ്രയോനം ലഭിക്കുന്നു; ആസ്വാദ്യത ഒരുപാടു വർധിക്കുന്നു.”

യഹോയുടെ സാക്ഷിളുടെ വ്യത്യസ്‌ത ബ്രാഞ്ചോഫീസുളിലുള്ള ധാരാളം ആളുകൾ അനേകായിരം മണിക്കൂറുകൾ പണിപ്പെട്ടിട്ടാണ്‌ ഈ സംപ്രേണം സാധ്യമായത്‌. ഒരു വർഷത്തിലേറെ അവർ അതിനുവേണ്ടി പരിശ്രമിച്ചു. അതു സംപ്രേണം ചെയ്‌ത ദിവസങ്ങളിൽ, ന്യൂയോർക്കിലെ ബ്രൂക്‌ലിനിലുള്ള ഒരു കേന്ദ്രത്തിൽ ഇരുന്ന് സാങ്കേതിക വിദഗ്‌ധർ സദാസവും കാര്യാദികൾ നിരീക്ഷിച്ചുകൊണ്ടിരുന്നു. 15 സമയമേളിലുള്ള (time zones) സ്ഥലങ്ങളിലാണ്‌ അതു പ്രദർശിപ്പിച്ചത്‌. സാങ്കേതിക കാര്യങ്ങൾ ക്രമീരിക്കുന്നതിനും പരിപാടി സംപ്രേണം ചെയ്യുന്നതിനും സഹായിച്ച റയൻ പറയുന്നു: “ഞങ്ങൾക്ക് ഉറങ്ങാനായില്ല എന്നതു ശരിയാണ്‌. പക്ഷേ, ഒരുപാട്‌ ആളുകൾക്കുകൂടി അതു കാണാൻ കഴിയുല്ലോ എന്നോർത്തപ്പോൾ അങ്ങനെയൊരു ത്യാഗം ചെയ്‌തതിൽ ഞങ്ങൾക്കു ചാരിതാർഥ്യം തോന്നി.”

ഓസ്‌ട്രേലിയിലെ നോർത്തേൺ ടെറിറ്ററിയിലുള്ള കാതറിനിൽ പരിപാടി കാണുന്നു