വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

അറ്റ്‌ലാന്‍റാ യഹോയുടെ സാക്ഷിളെ ഊഷ്‌മമായി സ്വാഗതം ചെയ്യുന്നു

അറ്റ്‌ലാന്‍റാ യഹോയുടെ സാക്ഷിളെ ഊഷ്‌മമായി സ്വാഗതം ചെയ്യുന്നു

“ദൈവരാജ്യത്തിനുവേണ്ടി സേവിക്കാനുള്ള നിങ്ങളുടെ തീക്ഷ്ണമായ ആഗ്രഹത്തെയും ആവേശത്തെയും പ്രതി നിങ്ങളുടെ സംഘടയിലുള്ളരെ ഞാൻ അഭിവാനം ചെയ്യുന്നു. സഹാരാരോടും സമൂഹത്തോടും നിങ്ങൾ കാണിക്കുന്ന അകമഴിഞ്ഞ സ്‌നേവും അവർക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളും ഞങ്ങൾ അതിയായി വിലമതിക്കുന്നു.”

യു.എസ്‌.എ-യിലെ ജോർജിയിലുള്ള അറ്റ്‌ലാന്‍റാ നഗരത്തിന്‍റെ മേയറായ കെസിം റീഡിന്‍റെ കത്തുകളിലെ വാചകങ്ങളാണ്‌ ഇവ. അവിടെ നടക്കാനിരുന്ന യഹോയുടെ സാക്ഷിളുടെ വലിയ മൂന്ന് കൺവെൻനുകൾക്ക് സ്വാഗതം അരുളുന്ന ഒരു കത്തായിരുന്നു അത്‌.

കൂടാതെ, അറ്റ്‌ലാന്‍റാ നഗരസഭ കൺവെൻഷൻ പ്രതിനിധിളെ സ്വാഗതം ചെയ്‌തുകൊണ്ട് ഒരു അറിയിപ്പ് പുറത്തിക്കി. അതിൽ ഇങ്ങനെ പറയുന്നു: “നൂറുക്കിന്‌ ജാതിളിലും ഭാഷകളിലും ആയി 80 ലക്ഷത്തോളം യഹോയുടെ സാക്ഷികൾ ലോകമെമ്പാടും ഉണ്ടെങ്കിലും നിങ്ങൾക്ക് എല്ലാവർക്കും ഒരേ ലക്ഷ്യമാണുള്ളത്‌ . . . നിങ്ങൾ ബൈബിളിൽ പറഞ്ഞിട്ടുള്ള സകലത്തിന്‍റെയും സ്രഷ്ടാവായ യഹോയെ മഹത്ത്വപ്പെടുത്താൻ ആഗ്രഹിക്കുന്നു.”

2014 ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മൂന്ന് കൺവെൻനുകൾ അവിടെ നടന്നു. അതിൽ രണ്ടെണ്ണം ഇംഗ്ലീഷിലും ഒന്ന് സ്‌പാനിഷ്‌ ഭാഷയിലും ആയിരുന്നു. കുറഞ്ഞത്‌ 28 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അതിൽ പങ്കെടുത്തു. റഷ്യൻ, ജാപ്പനീസ്‌ എന്നീ ഭാഷകൾ സംസാരിക്കുന്നവർക്കായി ഇംഗ്ലീഷിലുള്ള പരിപാടികൾ അവരുടെ ഭാഷയിലേക്ക് ഒരേസയം മൊഴിമാറ്റം ചെയ്യപ്പെട്ടു. മൂന്ന് സമ്മേളങ്ങളിലുമായി 95,689 പേർ പങ്കെടുത്തു.

2014-ൽ ഒമ്പത്‌ രാജ്യങ്ങളിലായി യഹോയുടെ സാക്ഷികൾ 24 വലിയ അന്തർദേശീയ കൺവെൻനുകൾ നടത്തി. ഐക്യനാടുളിലെ വിവിധ സ്ഥലങ്ങളിലായി 16-ഓളം കൺവെൻനുകൾ നടത്തുയുണ്ടായി.

കൂടുതല്‍ അറിയാന്‍

ദൈവത്തിൽനിന്നുള്ള സന്തോവാർത്ത!

എന്താണു ദൈവരാജ്യം?

ആരാണു ദൈവരാജ്യത്തിന്‍റെ രാജാവ്‌, ദൈവരാജ്യം എന്തു ചെയ്യും?