വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വാൾക്കിൽ ഫോട്ടോ ഗാലറി 1 (2013 ജൂലൈ മുതൽ 2014 ഒക്‌ടോബർവരെ)

വാൾക്കിൽ ഫോട്ടോ ഗാലറി 1 (2013 ജൂലൈ മുതൽ 2014 ഒക്‌ടോബർവരെ)

ന്യൂയോർക്കിലെ വാൾക്കിലിൽ യഹോയുടെ സാക്ഷികൾ കെട്ടിസൗര്യങ്ങൾ മെച്ചപ്പെടുത്തുയും വിപുലീരിക്കുയും ചെയ്‌തുകൊണ്ടിരിക്കുയാണ്‌. 2013 ജൂലൈ മുതൽ 2014 ഒക്‌ടോബർ വരെ നടന്ന നിർമാപ്രവർത്തങ്ങളിൽ ചിലത്‌ ഈ ഫോട്ടോ ഗാലറിയിൽ കാണാം. ഈ പ്രോക്‌ട്‌ 2015 നവംബർ മാസത്തോടെ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിട്ടിരിക്കുന്നത്‌.

വാൾക്കിൽ കെട്ടിമുച്ചയം—2013 ഒക്‌ടോബർ 21-ന്‌ ആകാശത്തുനിന്ന് നോക്കുമ്പോൾ.

  1. ധാന്യം പൊടിക്കുന്ന മിൽ (2014 ജനുവരിയിൽ പൊളിച്ചുനീക്കി)

  2. അലക്കുശാല/ഡ്രൈക്ലീനിങ്‌ വിഭാഗം

  3. ഭക്ഷണം കഴിക്കാനുള്ള ഹാൾ

  4. താമസത്തിനുള്ള കെട്ടിടം (E)

  5. സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

  6. അച്ചടിശാല

  7. ഷൊവാംഗങ്ക് കിൽ (നദി)

2013 ജൂലൈ 12—അലക്കുശാല/ഡ്രൈക്ലീനിങ്‌ വിഭാഗം

ഭിത്തി പണിയാനുള്ള പാനലുകൾ ക്രെയിൻ ഉപയോഗിച്ച് യഥാസ്ഥാനത്ത്‌ വെക്കുന്നു. ഈ പാനലുകൾ മുൻകൂട്ടി പണിതുവെച്ചയാണ്‌.

2013 ജൂലൈ 19—താമസത്തിനുള്ള കെട്ടിടം (E)

ജോലിക്കാർ, നിലവിലുള്ള കോൺക്രീറ്റ്‌ തറയുടെ തള്ളിനിൽക്കുന്ന ഭാഗത്തേക്ക് നാരുകൾ ചേർത്ത്‌ ബലപ്പെടുത്തിയ രാസവസ്‌തുക്കൾകൊണ്ട് നിർമിച്ച (FRP) നാട സ്ഥാപിക്കുന്നു. കെട്ടിത്തിന്‍റെ ഭൂകമ്പപ്രതിരോശേഷി വർധിപ്പിക്കാൻ ഏതാണ്ട് 7,600 മീറ്റർ കാർബൺ-ഫൈബർകൊണ്ട് നിർമിച്ച വസ്‌തു ഉപയോഗിച്ചിട്ടുണ്ട്.

2013 ആഗസ്റ്റ് 5—താമസത്തിനുള്ള കെട്ടിടം (E)

ഇഷ്ടികകൊണ്ട് കെട്ടിയ ഭിത്തി നന്നാക്കുന്നു.

2013 ആഗസ്റ്റ് 30—അലക്കുശാല/ഡ്രൈക്ലീനിങ്‌ വിഭാഗം

യന്ത്രങ്ങൾ സജ്ജീകരിക്കാനുള്ള പുതിയ മുറിക്ക് ഉരുക്കുകൊണ്ടുള്ള ചട്ടക്കൂട്‌ സ്ഥാപിക്കുന്നു.

2013 സെപ്‌റ്റംബർ 17—താമസത്തിനുള്ള കെട്ടിടം (E)

മേൽക്കൂയുടെ മുകളിൽ ഒട്ടിച്ചിരിക്കുന്ന കനം കുറഞ്ഞ ഷീറ്റിന്‍റെ അധികംവന്ന ഭാഗം മുറിച്ചുമാറ്റുന്നു.

2013 ഒക്‌ടോബർ 15—താമസത്തിനുള്ള കെട്ടിടം (E)

നാരുകൾ ചേർത്ത്‌ ബലപ്പെടുത്തിയ രാസവസ്‌തുക്കൾകൊണ്ട് നിർമിച്ച (FRP) നാടകൾ പതിപ്പിച്ചതിന്‍റെ ഉള്ളിൽ പൊള്ളയായ ഭാഗങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നു. എവിടെയെങ്കിലും അങ്ങനെ ഉള്ളതായി കണ്ടാൽ കൂടുതൽ FRP നാടകൾ സ്ഥാപിക്കുന്നു.

2013 നവംബർ 15—അലക്കുശാല/ഡ്രൈക്ലീനിങ്‌ വിഭാഗം

വായു സഞ്ചാരത്തിനു സഹായിക്കുന്ന ഒരു ഫാൻ മേൽക്കൂയിൽ ഘടിപ്പിക്കുന്ന ജോലികൾ നടക്കുന്നു.

2013 ഡിസംബർ 9—താമസത്തിനുള്ള കെട്ടിടം (E)

ഡോക്‌സ്‌ പ്ലാങ്കിന്‌റെ ചെറിയ വിടവുളിലേക്ക് പശ കയറ്റിവിടുന്നു. കെട്ടിത്തിന്‍റെ ഭൂകമ്പപ്രതിരോശേഷി വർധിപ്പിക്കുന്ന ജോലികൾക്ക് ഏതാണ്ട് ഒന്നര വർഷം വേണ്ടിന്നു.

2013 ഡിസംബർ 11—അലക്കുശാല/ഡ്രൈക്ലീനിങ്‌ വിഭാഗം

മലിനലം പുറന്തള്ളാനുള്ള സംവിധാനം ഒരുക്കുന്നു.

2014 ജനുവരി 10—ധാന്യം പൊടിക്കുന്ന മിൽ

1960 മുതൽ ഏതാണ്ട് 2008 വരെ ഉപയോത്തിലുണ്ടായിരുന്ന ലിഫ്‌റ്റ്‌ പൊളിച്ചുമാറ്റുന്നു. വാൾക്കിലിലെ ഫാമിൽ കോഴി, കറവപ്പശുക്കൾ, പന്നി തുടങ്ങിയെ വളർത്താതാതോടെ ഇതിന്‌ ഉപയോമില്ലാതായി.

2014 ജനുവരി 22—സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

ഓഡിറ്റോറിയം പുതുക്കുന്നതിനുവേണ്ടി ഇരിപ്പിങ്ങൾ നീക്കംചെയ്യുന്നു.

2014 ജനുവരി 29—ധാന്യം പൊടിക്കുന്ന മിൽ

ഈ ധാന്യസംണികൾ മൃഗങ്ങൾക്കുള്ള തീറ്റ സൂക്ഷിച്ചുവെക്കാനായി ഉപയോഗിച്ചിരുന്നു.

2014 മാർച്ച് 3—അച്ചടിശാല

സാങ്കേതിരിശീലന വിഭാഗം പ്രവർത്തിക്കാനുള്ള പുതിയ കെട്ടിടം ഒരുക്കുന്നു.

2014 ജൂലൈ 4—സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

ഒരു വെൽഡർ തൂണുളിൽ ഒന്ന് ബലപ്പെടുത്തുന്നു.

2014 സെപ്‌റ്റംബർ 19—ഭക്ഷണം കഴിക്കാനുള്ള ഹാൾ (താമസത്തിനുള്ള കെട്ടിടം (E))

ജോലിക്കാർക്ക് ഭക്ഷണം നൽകാൻ ഉപയോഗിച്ചിരുന്ന സ്ഥലത്ത്‌ പരവതാനി വിരിക്കുന്നു.

2014 സെപ്‌റ്റംബർ 22—താമസത്തിനുള്ള കെട്ടിടം (E)

ഒന്നാം നിലയിലെ വൃത്താകൃതിയിലുള്ള മുറിയുടെ ചുവരുളുടെയും മറ്റും അവസാഘട്ട മിനുക്കുണികൾ നടക്കുന്നു.

2014 സെപ്‌റ്റംബർ 24—സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

ആളുകൾക്ക് കയറാനുള്ള പുതിയ ലിഫ്‌റ്റിന്‍റെ ബലപ്പെടുത്തൽ പണികൾ നടത്തുന്നു.

2014 ഒക്‌ടോബർ 2—ഭക്ഷണം കഴിക്കാനുള്ള ഹാൾ (താമസത്തിനുള്ള കെട്ടിടം (E))

ഭക്ഷണം കഴിക്കാനുള്ള ഹാളിന്‍റെ വലുപ്പം കൂട്ടിതുമൂലം 1,980 പേർക്കുള്ള ഇരിപ്പിസൗര്യങ്ങൾ ലഭ്യമായി.

2014 ഒക്‌ടോബർ 22—സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

ഇപ്പോഴുള്ള തൂണിന്‍റെ ബലം കൂട്ടുന്ന പണിക്കായി മണ്ണ് നീക്കുന്ന ജോലികൾ നടക്കുന്നു. കെട്ടിത്തിന്‍റെ ഭൂകമ്പപ്രതിരോശേഷി വർധിപ്പിക്കാൻ ഇത്‌ സഹായിക്കും.

കൂടുതല്‍ അറിയാന്‍

ബെഥേലിലെ ജീവിതം

ഐക്യനാടുളിലെ ബെഥേൽ സമുച്ചങ്ങൾ സന്ദർശിക്കാൻ നിങ്ങളെ ക്ഷണിക്കുന്നു

യഹോയുടെ സാക്ഷിളുടെ ലോകാസ്ഥാവും ഐക്യനാടുളിലെ ബ്രാഞ്ചോഫീസും ടൂറിൽ ഉൾപ്പെടുന്നു.