കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വാർവിക്ക് ഫോട്ടോ ഗാലറി 2 (2014 സെപ്‌റ്റംബർമുതൽ ഡിസംബർവരെ)

വാർവിക്ക് ഫോട്ടോ ഗാലറി 2 (2014 സെപ്‌റ്റംബർമുതൽ ഡിസംബർവരെ)

2014 സെപ്‌റ്റംബർ മുതൽ ഡിസംബർ വരെ യഹോയുടെ സാക്ഷിളുടെ പുതിയ ലോകാസ്ഥാനത്ത്‌ നടന്ന വേലയുടെ പുരോതി ഈ ഫോട്ടോ ഗാലറിയിൽ കാണുക.

വാർവിക്ക് സമുച്ചയം പൂർത്തിയായാൽ ഇങ്ങനെയിരിക്കും. ഘടികാദിയിൽ മുകളിൽ ഇടത്തുനിന്ന് :

  1. വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

  2. സന്ദർശകരുടെ പാർക്കിങ്‌ സ്ഥലം

  3. അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

  4. താമസത്തിനുള്ള കെട്ടിടം B

  5. താമസത്തിനുള്ള കെട്ടിടം D

  6. താമസത്തിനുള്ള കെട്ടിടം C

  7. താമസത്തിനുള്ള കെട്ടിടം A

  8. ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

സെപ്‌റ്റംബർ 11, 2014—സന്ദർശകരുടെ പാർക്കിങ്‌ സ്ഥലം

താമസത്തിനുള്ള C കെട്ടിത്തിനുവേണ്ടി ഉരുക്ക് കുറ്റികൾ ഉപയോഗിച്ച് മേൽക്കൂര നേരത്തേ ഉണ്ടാക്കുന്നു.

സെപ്‌റ്റംബർ 18, 2014—വാർവിക്ക് പണിസ്ഥലം

പണിസ്ഥത്തിനു തെക്കുത്തുനിന്ന് സ്റ്റെർലിങ്‌ കാട്ടുടാത്തിന്‍റെ (നീലത്തടാകം) വടക്കെ ദിശയിലേക്ക് നോക്കുമ്പോഴുള്ള കാഴ്‌ച. അവിടെ ഒരേ സമയം 13 ക്രെയിനുകൾവരെ പ്രവർത്തിക്കുന്നുണ്ട്. താമസത്തിനുള്ള B കെട്ടിടം കോൺക്രീറ്റ്‌ ഒഴിച്ച് പണി പൂർത്തിയാക്കുന്നതാണ്‌ മുന്നിൽ കാണുന്നത്‌.

സെപ്‌റ്റംബർ 26, 2014—ഓഫീസുകൾ/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

ഉരുക്ക് ബീമുളും തൂണുളും സ്ഥാപിക്കാൻ തയ്യാറായിരിക്കുന്നു. ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിത്തിന്‍റെ രൂപരേഖ ഉള്ളതുകൊണ്ട് പെട്ടെന്ന് പണി തീർക്കുന്നതിനും ഇഷ്ടാനുണം മുറികൾ ഉണ്ടാക്കുന്നതിനും സഹായമാണ്‌.

ഒക്‌ടോബർ 9, 2014—വാർവിക്ക് പണിസ്ഥലം

ഇരുമ്പുകൊണ്ടുള്ള തട്ടും വെള്ളം കടക്കാത്ത ആവരണവും ഉള്ള മേൽക്കൂയുടെ ഭാഗങ്ങൾ ജോലിക്കാർ കൂട്ടിയോജിപ്പിക്കുന്നു. താമസത്തിനുള്ള C കെട്ടിത്തിനുവേണ്ടിയാണ്‌ അത്‌. പുറകിൽ ഇടതുത്തായി ഇതിന്‍റെ പകുതി വീതിയുള്ള മറ്റൊന്നുംകൂടെ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.

ഒക്‌ടോബർ 15, 2014—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

കരാറുകാർ കെട്ടിത്തിന്‍റെ തെക്കുടിഞ്ഞാറൻ മൂലയിൽ ഉരുക്കുബീമുകൾ സ്ഥാപിക്കുന്നു. കെട്ടിത്തിന്‍റെ ഈ ഭാഗത്തായിരിക്കും അടുക്കള, ഭക്ഷണം കഴിക്കാനുള്ള ഹാൾ, അലക്കുശാല, വേലയെ പിന്താങ്ങുന്ന മറ്റ്‌ വിഭാങ്ങൾ എന്നിവ വരിക.

ഒക്‌ടോബർ 15, 2014—വാർവിക്ക് പണിസ്ഥലം

അഴുക്കു വെള്ളം വെളിയിലേക്കു കളയുന്ന സംവിധാനം സ്ഥാപിക്കുന്ന ജോലിക്കാരന്‌ വൃത്തിയാക്കാനുള്ള ബ്രഷ്‌ കൈമാറുന്നു.

ഒക്‌ടോബർ 20, 2014—വാർവിക്ക് പണിസ്ഥലം

ഭിത്തികൾ തമ്മിൽ യോജിക്കുന്ന ഭാഗം, അതിന്‍റെ നിറം, ഇഷ്ടിക അടുക്കുന്ന രീതി എന്നിവ എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനാണ്‌ ഭിത്തിയുടെ മാതൃക നേരത്തേ ഉണ്ടാക്കിയിരിക്കുന്നത്‌. പുതുതായി എത്തുന്ന കൽപ്പണിക്കാർക്ക് പണി കാണിച്ചുകൊടുക്കുന്നതിനും ഈ ‘മാതൃക’ ഉപയോഗിക്കുന്നു. ആവശ്യം കഴിഞ്ഞശേഷം ഭിത്തി പൊളിച്ചുയുന്നതാണ്‌ ഇവിടെ കാണുന്നത്‌.

ഒക്‌ടോബർ 31, 2014—താമസത്തിനുള്ള കെട്ടിടം C

നേരത്തേ ഉണ്ടാക്കി വെച്ച പകുതി വീതിയുള്ള മേൽക്കൂര ക്രെയിൻ ഉപയോഗിച്ച് അതിന്‍റെ സ്ഥാനത്തേക്ക് ഉയർത്തുന്നു. താമസത്തിനുള്ള കെട്ടിത്തിന്‍റെ രണ്ട് അറ്റത്തുമുള്ള ത്രികോണാകൃതിയിലുള്ള മേൽക്കൂര ദൂരെനിന്ന് കാണുമ്പോഴുള്ള ഭംഗി വർധിപ്പിക്കുന്നു.

നവംബർ 7, 2014—അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

95,000 ലിറ്റർ ശേഷിയുള്ള ഇന്ധനടാങ്ക് അതിന്‍റെ സ്ഥാനത്തേക്ക് ഇറക്കുന്നു. ഈ ടാങ്കുളിലുള്ള ഇന്ധനമാണ്‌ ബോയിറുളിൽ ഉപയോഗിക്കുന്നത്‌.

നവംബർ 12, 2014—താമസത്തിനുള്ള കെട്ടിടം C

തെക്കുശത്ത്‌ നിന്നുള്ള കെട്ടിത്തിന്‍റെ കാഴ്‌ച. നീലത്തടാകം ഫോട്ടോയുടെ വലത്തെ അറ്റത്തു കാണാം. വിവിധ നിറങ്ങളുള്ള കൂട്ടുകൾ പുറത്തെ പണികൾക്കായി ഉപയോഗിച്ചിരിക്കുന്നതിനാൽ, കെട്ടിത്തിന്‍റെ പുറം ഭാഗത്തിന്‌ ഭംഗി ഏറെയാണ്‌.

നവംബർ 21, 2014—അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

പൈപ്പ് പണിയിൽ ഏർപ്പെട്ടിരിക്കുന്ന ദമ്പതികൾ, തറയുടെ സ്ലാബുകൾ ഇടുന്നതിന്‌ മുമ്പ് അഴുക്കു വെള്ളം കളയാനുള്ള പൈപ്പുകൾ സ്ഥാപിക്കുന്നു.

നവംബർ 28, 2014—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

മേൽക്കൂയിലെ മഞ്ഞ് കോരിക്കയുന്നു.

ഡിസംബർ 1, 2014—അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

മറ്റൊരു ദമ്പതികൾ പൈപ്പ് പണികളുടെ രൂപരേഖ പരിശോധിക്കുന്നു.

ഡിസംബർ 10, 2014—അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

മഞ്ഞുവീഴ്‌ചയുള്ള ഒരു ദിവസം, കുഴിക്കുന്ന പണി നടക്കുന്നു, നേരത്തേ ഉണ്ടാക്കി വെച്ചിരിക്കുന്ന കോൺക്രീറ്റ്‌ സ്ലാബുകൾ സ്ഥാപിക്കുന്നു, കോൺക്രീറ്റ്‌ കോരിയിടുന്നു. ഫോട്ടോയുടെ ഇടതുശത്ത്‌ മുകളിൽ ഓഫീസ്‌/സേവന വിഭാഗ കെട്ടിത്തിന്‍റെ ചില ഭാഗങ്ങളിൽ ചൂട്‌ നിലനിറുത്താനായി കട്ടിയുള്ള പ്ലാസ്റ്റിക്‌ ടാർപ്പായ ഉപയോഗിച്ചിരിക്കുന്നു. അതിശൈത്യത്തിൽ തണുപ്പ് കാരണം സാധാരണ ചെയ്യാൻ പറ്റാത്ത കോൺക്രീറ്റ്‌ ഉപയോഗിച്ചുള്ള പണിയും തീ പിടുത്തം തടയാനുള്ള പണിയും അങ്ങനെ ചെയ്യാൻ കഴിയുന്നു.

ഡിസംബർ 12, 2014—താമസത്തിനുള്ള കെട്ടിടം D

പുറത്തെ ഭിത്തിയുടെ പാനലുകൾ സ്ഥാപിക്കുന്നതിന്‌ മുമ്പ് ജോലിക്കാർ കോൺക്രീറ്റ്‌ ചട്ടക്കൂടിനും സ്ലാബുളുടെ വക്കുകൾക്കും നീരാവികൊണ്ട് ഒരു ആവരണം തീർക്കുന്നു.

ഡിസംബർ 15, 2014—വാർവിക്ക് പണിസ്ഥലം

പടിഞ്ഞാറോട്ടു നോക്കുമ്പോഴുള്ള ആകാശത്തുനിന്നുള്ള വീക്ഷണം. താമസത്തിനുള്ള കെട്ടിങ്ങളാണ്‌ ചിത്രത്തിന്‍റെ മുകൾ ഭാഗത്തുള്ളത്‌. ചിത്രത്തിന്‍റെ നടുക്കുള്ള വലിയ വെള്ള നിറത്തിലുള്ള കെട്ടിടം ഓഫീസ്‌/സേവന കെട്ടിമാണ്‌. ഏകദേശം 253 ഏക്കറുള്ള സ്ഥലത്തിന്‍റെ 20 ശതമാത്തിൽ താഴെ മാത്രമെ നിർമാണം നടക്കുന്നുള്ളൂ. ബാക്കി ഭാഗം കാടായിത്തന്നെ നിലനിർത്തിയിരിക്കുന്നു.

ഡിസംബർ 15, 2014—വാർവിക്ക് പണിസ്ഥലം

കിഴക്കോട്ട് നോക്കുമ്പോഴുള്ള ആകാശത്തുനിന്നുള്ള വീക്ഷണം. ഇതിൽ താമസത്തിനുള്ള C, D എന്നീ കെട്ടിങ്ങൾ ചിത്രത്തിന്‍റെ കീഴ്‌ഭാത്തായി കാണാം. താമസത്തിനുള്ള C കെട്ടിത്തിന്‌ മുകളിൽ കരാറുകാർ ത്രികോണാകൃതിയിലുള്ള മേൽക്കൂയുടെ പണികൾ ലോഹപാലുകൾ ഉപയോഗിച്ച് പൂർത്തിയാക്കുന്നു.

ഡിസംബർ 25, 2014—താമസത്തിനുള്ള കെട്ടിടം C

മാതൃയായി നിർമിച്ച മുറിയുടെ തറ മരപ്പണിക്കാരൻ മിനുക്കുന്നു. താമസത്തിനുള്ള ഓരോ മുറിയ്‌ക്കും നേരത്തേ തിരഞ്ഞെടുത്തിട്ടുള്ള പൂർത്തീജോലികൾ നടത്തുന്നു. ഇതിൽ പെയിന്‍റിന്‍റെ നിറം, പരവതാനി, തറയുടെ മിനുക്കുണി, ടൈൽ വിരിക്കൽ, സ്ലാബ്‌ പണി എന്നിവ ഉൾപ്പെടുന്നു.

ഡിസംബർ 31, 2014—ഓഫീസുകൾ/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

വെള്ളം ഒഴുകുന്നതിന്‌ തറയുടെ ചെരിവ്‌ ക്രമീരിക്കാനായി കോൺക്രീറ്റ്‌ സ്ലാബുകൾ കൈകൊണ്ട് പണിത്‌ പൂർത്തിയാക്കുന്നു.

ഡിസംബർ 31, 2014—താമസത്തിനുള്ള കെട്ടിടം C

77 വയസ്സുള്ള ഒരു വിദഗ്‌ധ ജോലിക്കാരൻ ബഹുമുഖ ഉപയോമുള്ള ഫൈബർ ഒപ്‌റ്റിക്‌ കേബിൾ സ്ഥാപിക്കുന്നു. പണി പൂർത്തിയാകുമ്പോഴേക്കും ഇത്തരം 32 കിലോമീറ്റർ കേബിൾ സ്ഥാപിച്ചിട്ടുണ്ടാകും.

കൂടുതല്‍ അറിയാന്‍

ബെഥേൽ എന്നാൽ എന്താണ്‌?

വളരെ പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അനുപമമായ ഒരു സ്ഥലമാണ്‌ ബെഥേൽ. അവിടെ സേവിക്കുന്നവരെപ്പറ്റി കൂടുതൽ പഠിക്കൂ.