കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

വാർവിക്ക് ഫോട്ടോ ഗാലറി 3 (2015 ജനുവരി മുതൽ ഏപ്രിൽ വരെ)

വാർവിക്ക് ഫോട്ടോ ഗാലറി 3 (2015 ജനുവരി മുതൽ ഏപ്രിൽ വരെ)

യഹോയുടെ സാക്ഷിളുടെ പുതിയ ലോകാസ്ഥാനത്ത്‌, 2015 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ നടന്ന ജോലികളുടെ പുരോതി ഈ ഫോട്ടോ ഗാലറിയിൽ കാണുക.

വാർവിക്കിലെ നിർമാണം പൂർത്തിയായാൽ ഏതാണ്ട് ഇങ്ങനെയിരിക്കും. ഘടികാദിയിൽ ഇടത്തെ അറ്റത്ത്‌ നിന്ന്:

  1. വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

  2. സന്ദർശരുടെ പാർക്കിങ്‌ സ്ഥലം

  3. അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

  4. താമസത്തിനുള്ള കെട്ടിടം B

  5. താമസത്തിനുള്ള കെട്ടിടം D

  6. താമസത്തിനുള്ള കെട്ടിടം C

  7. താമസത്തിനുള്ള കെട്ടിടം A

  8. ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

 

2015 ജനുവരി 2—വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

പബ്ലിഷിങ്‌ കമ്മിറ്റിയുടെ സഹായിയായി ഭരണസംത്തോടൊപ്പം പ്രവർത്തിക്കുന്ന ഹാറൾഡ്‌ കൊർക്കൺ, “നിങ്ങളുടെ പ്രാപ്‌തിക്കൊത്തവിധം ജീവിക്കുക” എന്ന തിരുവെഴുത്തധിഷ്‌ഠിമായ പ്രസംഗം നടത്തുന്നു. വോർവിക്കിൽ പ്രവർത്തിക്കുന്ന സഹോന്മാരെ ബലപ്പെടുത്താൻ സ്ഥിരമായി പ്രസംകർ സന്ദർശിക്കാറുണ്ട്.

2015 ജനുവരി 14—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

മഞ്ഞുകാലത്ത്‌ ജോലി സുഗമമായി മുന്നോട്ടു പോകാനും ജോലിക്കാരെ തണുപ്പിൽനിന്നു സംരക്ഷിക്കാനും ആയി വെളുത്ത പ്ലാസ്റ്റിക്‌ ടർപാകൾ വിരിച്ചിരിക്കുന്നു. ഭക്ഷണമുറിയും ആശുപത്രിയും അടുക്കയും അലക്കുശായും ഈ കെട്ടിമുച്ചത്തിലാണ്‌.

2015 ജനുവരി 16—താമസത്തിനുള്ള കെട്ടിടം D

ഇലക്‌ട്രീഷ്യന്മാർ കേബിളുകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നു. 12,000-ത്തിലധികം മീറ്റർ നീളമുള്ള കേബിളുകൾ ഇതിനോകം തന്നെ താമസത്തിനുള്ള കെട്ടിത്തിൽ സ്ഥാപിച്ചിരിക്കുന്നു. വാർവിക്കിലെ സ്ഥലം വാങ്ങിപ്പോൾ മുതൽ ഇലക്‌ട്രിക്‌ ജോലികൾ ആരംഭിച്ചതാണ്‌. പണി പൂർത്തിയാകുന്നതുവരെ അതു തുടരും.

2015 ജനുവരി 16—താമസത്തിനുള്ള കെട്ടിടം A

ബാൽക്കണിയിൽ വെള്ളം ഇറങ്ങുന്നത്‌ തടയുന്നതിനായി ഒരു ജോലിക്കാരൻ ഡക്ക്റ്റ്‌ ടേപ്പ് ഒട്ടിക്കുന്നു. മുകൾനിയിലുള്ള ബാൽക്കണിളിലെ തറകളിൽ പോളി മീഥൈൽ മീഥാക്രിലേറ്റ്‌ (PMMA)പൂശിയിട്ടുണ്ട്. ദ്രാവരൂത്തിലുള്ള ഈ പദാർഥം വെള്ളത്തെ പ്രതിരോധിക്കുന്ന ആവരണമായി ഉപയോഗിക്കാം.

2015 ജനുവരി 23—താമസത്തിനുള്ള കെട്ടിടം A

ഒരു പിതാവും മകളും ചേർന്ന ഇലക്‌ട്രിക്കൽ ടീം, ഓരോ താമസമുറിളിലേക്കുമുള്ള വൈദ്യുത വിതരത്തിനുള്ള വയറുകൾ സ്ഥാപിക്കുന്നു.

2015 ഫെബ്രുവരി 6—വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

താത്‌കാലിക ഭക്ഷണമുറിയിൽ ഉച്ചഭക്ഷണം കഴിക്കുന്ന ജോലിക്കാർ. ദിവസവും 2,000-ത്തിലേറെ പേർക്ക് ഉച്ചഭക്ഷണം വിളമ്പുന്നു.

2015 ഫെബ്രുവരി 12—അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

അറ്റകുറ്റപ്പണിക്കുവേണ്ടിയുള്ള കെട്ടിങ്ങളുടെ തറ കോൺക്രീറ്റ്‌ ചെയ്യുന്നതിനുവേണ്ടി ജോലിക്കാർ കമ്പികൾ ഒരുക്കുന്നു.

2015 ഫെബ്രുവരി 12—താമസത്തിനുള്ള കെട്ടിടം C

നിർമാവേയിൽ ഏർപ്പെട്ടിരിക്കുന്നവരെ വിലമതിച്ചുകൊണ്ട് കുട്ടികൾ എഴുതിയിരിക്കുന്ന കത്തുകൾ. മിക്ക സ്വമേധാസേരും കുറച്ചു ദിവസത്തേക്കാണ്‌ വന്നിരിക്കുന്നത്‌. ഏകദേശം ഓരോ ആഴ്‌ചയിലും 500 പുതിയ ജോലിക്കാർ വരുന്നുണ്ട്. ഫെബ്രുരിയിൽ വാർവിക്ക് പ്രോജക്‌ടിൽ ദിവസവും 2,500-ഓളം പേരാണ്‌ ജോലിക്കു വന്നത്‌.

2015 ഫെബ്രുവരി 24—വാർവിക്ക് സൈറ്റ്‌

പ്രോജക്‌ടിന്‍റെ ഏതാണ്ട് 60 ശതമാത്തോളം ഇപ്പോൾ പൂർത്തിയായി. 2015 ജനുവരിക്കും ഏപ്രിലിനും ഇടയിൽ താമസത്തിനുള്ള കെട്ടിത്തിന്‍റെ മേൽക്കൂയുടെയും ഓഫീസ്‌/സേവന വിഭാത്തിനു വേണ്ടിയുള്ള കെട്ടിത്തിന്‍റെ സ്റ്റീൽ ചട്ടക്കൂടിന്‍റെയും നിർമാണം പൂർത്തിയായി. ആ സമയത്തുന്നെ അറ്റകുറ്റപ്പണിക്കുവേണ്ടിയുള്ള കെട്ടിത്തിന്‍റെ കോൺക്രീറ്റ്‌ തൂണുകൾ സ്ഥാപിക്കുയും താമസസ്ഥങ്ങളെ ബന്ധിപ്പിക്കുന്ന നടപ്പാകൾ നിർമിക്കുയും സ്റ്റെർലിംങ്‌ തടാകത്തിലെ (നീലത്തടാകം) ജലസംണി നവീകരിക്കുയും ചെയ്യാൻ തുടങ്ങി.

2015 ഫെബ്രുവരി 25—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

സ്റ്റെയർ ടവറിന്‍റെ താഴെ നിന്നുള്ള ദൃശ്യം. പുറത്തുനിന്നുള്ള നിർമാപ്രവർത്തരാണ്‌ അഞ്ചു നിലയുള്ള കെട്ടിത്തിനുവേണ്ടിയുള്ള ഈ സ്റ്റെയർ ടവർ പണിതത്‌. സാക്ഷിളായ സ്വമേധാസേകർ കോൺക്രീറ്റ്‌ ചെയ്യാൻ സഹായിച്ചു.

2015 ഫെബ്രുവരി 26—അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

മഞ്ഞു പെയ്യുന്ന ഒരു ദിവസം നിർമാസംഘം ഒന്നാം നില കോൺക്രീറ്റ്‌ ചെയ്യുന്നതിനുവേണ്ടി കമ്പികൾ കെട്ടുന്നു. ജനുവരി മുതൽ മാർച്ചു വരെയുള്ള മാസങ്ങളിൽ ഏകദേശം 127 സെന്‍റീമീറ്റർ കനത്തിൽ മഞ്ഞു വീഴാറുണ്ട്. മഞ്ഞു കോരിക്കയുന്ന ജോലിക്കാരുടെ സംഘങ്ങൾ ജോലിസ്ഥത്തെ മഞ്ഞ് നീക്കംചെയ്യും. ജോലിക്കാർ തണുപ്പറ്റാനായി ചൂടുള്ള മുറിളിലേക്ക് പോകും.

2015 മാർച്ച് 12—സന്ദർശകരുടെ പാർക്കിങ്‌ സ്ഥലം

മേൽക്കൂരയ്‌ക്കു വേണ്ടി ലോഹഷീറ്റുകൾ യോജിപ്പിക്കുന്നു. ഏപ്രിൽ അവസാത്തോടെ താമസകെട്ടിങ്ങൾക്കുവേണ്ടിയുള്ള മേൽക്കൂയുടെ പണി പൂർത്തീരിക്കുയും സ്ഥാപിക്കുയും ചെയ്‌തു. ജൂൺ പകുതിയോടെ താമസത്തിനുള്ള കെട്ടിടം B-യുടെ മേൽക്കൂളുടെ അവസാഭാഗം സ്ഥാപിച്ചു.

2015 മാർച്ച് 18—അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

ഒരു ടവർ ക്രെയിനിൽ നിന്നുള്ള ദൃശ്യം. മുന്നിൽ കാണുന്നത്‌ താമസത്തിനുള്ള കെട്ടിടം B-യാണ്‌.

2015 മാർച്ച് 18—അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

പ്ലമ്പിങ്‌ ജോലിക്കാർ താമസക്കാരുടെ പാർക്കിങ്‌ സ്ഥലത്തിന്‍റെ രൂപരേഖ പരിശോധിക്കുന്നു. മൊത്തം പ്രോജക്‌ടിനുവേണ്ടി 3,400-ലധികം അംഗീകൃത നിർമാരൂരേകൾ ആവശ്യമാണ്‌.

2015 മാർച്ച് 23—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

ബൂം ലിഫ്‌റ്റ്‌ ഉപയോഗിച്ച് ജോലിക്കാർ, കെട്ടിത്തെ സംരക്ഷിക്കുന്നതിനായി പ്ലാസ്റ്റിക്‌ ടർപായ പൊതിയുന്നു. ലിഫ്‌റ്റുളും അനുബന്ധ ഉപകരങ്ങളും സുരക്ഷിമായി പ്രവർത്തിപ്പിക്കുന്നതിനായി ജോലിക്കാർക്ക് അതാതു സമയത്ത്‌ പരിശീനം നൽകുന്നു. കൂടാതെ സുരക്ഷാക്ലാസുളിൽ അടിസ്ഥാരിശീനം, ബൂം ലിഫ്‌റ്റുകൾ, സിസർ ലിഫ്‌റ്റുകൾ, സുരക്ഷാബെൽറ്റുകൾ, മാസ്‌കുകൾ എന്നിവ ഉപയോഗിക്കാനും പരിശീനം നൽകുന്നു. അതുപോലെ ക്രെയിൻ ഉപയോഗിച്ച് ഭാരം കൂടിയ സാധനങ്ങൾ ഉയർത്താനും മാറ്റിവെക്കാനും, ക്രെയിൻ പ്രവർത്തിപ്പിക്കുന്ന ആൾക്ക് ആവശ്യമായ അടയാങ്ങൾ നൽകാനും പരിശീലിപ്പിക്കുന്നു.

2015 മാർച്ച് 30—വാർവിക്ക് സൈറ്റ്‌

താമസകെട്ടിങ്ങളുടെ പടിഞ്ഞാറ്‌ വശത്ത്‌ നിന്നുള്ള ദൃശ്യം. ഈ ചിത്രത്തിൽ കാണുന്നതുപോലെ ഏപ്രിൽ അവസാത്തോടെ താമസത്തിനുള്ള കെട്ടിടം A,B,D എന്നിവയുടെ യന്ത്രസംവിധാങ്ങളുടെയും വൈദ്യുത സംവിധാങ്ങളുടെയും ജോലി വിപുമായി നടക്കും. താമസത്തിനുള്ള കെട്ടിടം C യുടെ (ചിത്രത്തിൽ ഇല്ല) ഭിത്തിയുടെയും ടൈലിന്‍റെയും പണിയും പെയിന്‍റിങും തുടങ്ങിയിരിക്കുന്നു.

2015 ഏപ്രിൽ 15—താമസത്തിനുള്ള കെട്ടിടം B

രണ്ട് ജോലിക്കാർ ഒരു ലിഫ്‌റ്റിൽ നിന്നു കൊണ്ട് റോളർ ബ്രഷ്‌ ഉപയോഗിച്ച് പുറം ഭിത്തിക്കു പെയിന്‍റ് അടിക്കുന്നു. ഓരോ താമസകെട്ടിത്തിനും പെയിന്‍റ് അടിക്കാൻ ഏകദേശം രണ്ടു മാസം വേണ്ടിരും.

2015 ഏപ്രിൽ 27—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

മേസ്‌തിരിമാർ ഗ്രാനൈറ്റ്‌ ഉപയോഗിച്ചുകൊണ്ട് ഭിത്തികൾ പണിയുന്നു. വരുന്ന സാധനങ്ങൾ ശേഖരിച്ചുവെക്കുന്നതിനും മറ്റ്‌ അനുബന്ധ സേവനങ്ങൾക്കുമായി ഈ കെട്ടിടം ഉപയോഗിക്കും.

2015 ഏപ്രിൽ 30—വാർവിക്ക് സൈറ്റ്‌

പുറമെനിന്നുള്ള ഒരു മുങ്ങൽ വിദഗ്‌ധൻ നീലതടാത്തിനുള്ളിലെ ഒരു വാൽവ്‌ മാറ്റി പുതിയത്‌ സ്ഥാപിക്കുന്നു. ഒരു ബട്ടൺ അമർത്തിയാൽ മതി തടാകത്തിലെ ജലനിരപ്പ് കുറയാൻ. ചുഴലിക്കൊടുങ്കാറ്റ്‌ അടിച്ചാലുണ്ടാകുന്ന വെള്ളപ്പൊക്കം തടയാൻ ഇതുമൂലം സാധിക്കും.

കൂടുതല്‍ അറിയാന്‍

ആത്മാർപ്പത്തിന്‍റെ മാതൃകകൾ—ന്യൂയോർക്കിൽ

സ്വസ്ഥജീവിതം നയിച്ചുപോന്ന ഒരു ദമ്പതികൾ സ്വപ്‌നനം വിട്ട് ഒരു കൊച്ചുപുയിലേക്ക് മാറിത്താസിച്ചത്‌ എന്തിന്‌?