കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യഹോയുടെ സാക്ഷികൾ രാഷ്‌ട്രീയ കാര്യങ്ങളിൽ നിഷ്‌പക്ഷത പാലിക്കുന്നത്‌ എന്തുകൊണ്ട്?

യഹോയുടെ സാക്ഷികൾ രാഷ്‌ട്രീയ കാര്യങ്ങളിൽ നിഷ്‌പക്ഷത പാലിക്കുന്നത്‌ എന്തുകൊണ്ട്?

മതപരമായ ചില കാരണങ്ങളാലാണ്‌ യഹോയുടെ സാക്ഷികൾ രാഷ്‌ട്രീയ കാര്യങ്ങളിൽ നിഷ്‌പക്ഷത പാലിക്കുന്നത്‌. അങ്ങനെ ചെയ്യാൻ ബൈബിൾ പഠിപ്പിക്കുന്നു. ഞങ്ങൾ അധികാരിളെ സ്വാധീനിക്കാൻ ശ്രമിക്കാറില്ല; ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വോട്ടു ചെയ്യാറില്ല; തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിളായി നിൽക്കുയോ ഗവണ്മെന്‍റുളെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുയോ ഇല്ല. അങ്ങനെ ചെയ്യരുതെന്നാണു ബൈബിൾ പഠിപ്പിക്കുന്നതെന്നു ഞങ്ങൾക്കു ബോധ്യമുണ്ട്.

  • ഇക്കാര്യത്തിൽ ഞങ്ങൾ യേശുവിനെ മാതൃയാക്കുന്നു. യേശുവിനെ ഭരണാധികാരിയാക്കാൻ ആളുകൾ ശ്രമിച്ചപ്പോൾ അവൻ അതിനു വഴങ്ങിയില്ല. (യോഹന്നാൻ 6:15) കൂടാതെ, ‘ലോകത്തിന്‍റെ ഭാഗമായിരിക്കരുത്‌’ എന്ന് അവൻ തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കുയും ചെയ്‌തു. രാഷ്‌ട്രീയ കാര്യങ്ങളിൽ ആരുടെയും പക്ഷം ചേരരുതെന്നും അവൻ വ്യക്തമാക്കി.—യോഹന്നാൻ 17:14, 16; 18:36; മർക്കോസ്‌ 12:13-17.

  • ഞങ്ങൾ ദൈവരാജ്യത്തോടു കൂറു പുലർത്തുന്നു. “രാജ്യത്തിന്‍റെ (അതായത്‌ ദൈവരാജ്യത്തിന്‍റെ) ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും” എന്നു യേശു പറഞ്ഞു. (മത്തായി 24:14) ദൈവരാജ്യത്തിന്‍റെ പ്രതിനിധിളാണു ഞങ്ങൾ, അതിന്‍റെ വരവിനെക്കുറിച്ച് മറ്റുള്ളരോടു പറയാൻ ചുമതയുള്ളവർ! അതുകൊണ്ടുന്നെ, ഞങ്ങൾ താമസിക്കുന്ന രാജ്യം ഉൾപ്പെടെ ഒരു രാജ്യത്തിന്‍റെയും രാഷ്‌ട്രീയ കാര്യങ്ങളിൽ ഇടപെടാതെ ഞങ്ങൾ നിഷ്‌പക്ഷരായി നിൽക്കുന്നു.—2 കൊരിന്ത്യർ 5:20; എഫെസ്യർ 6:20.

  • നിഷ്‌പക്ഷരായിരിക്കുന്നതുകൊണ്ട് ദൈവരാജ്യം വരുന്നതിനെക്കുറിച്ചുള്ള നല്ല വാർത്ത ഏതു രാഷ്‌ട്രീയ പാർട്ടിയിൽപ്പെട്ടരെയും അറിയിക്കാൻ ഞങ്ങൾക്കു സ്വാതന്ത്ര്യം തോന്നുന്നു. ഈ ലോകത്തിലെ പ്രശ്‌നങ്ങൾക്കു പരിഹാരം കൊണ്ടുരാൻ ഞങ്ങൾ ദൈവരാജ്യത്തിലേക്കാണു നോക്കുന്നതെന്ന് വാക്കുളിലൂടെയും പ്രവൃത്തിളിലൂടെയും ഞങ്ങൾ കാണിക്കുന്നു.—സങ്കീർത്തനം 56:11.

  • ഞങ്ങൾക്കിയിൽ രാഷ്‌ട്രീയ ഭിന്നതളില്ല. അതുകൊണ്ടുന്നെ ലോകത്തെങ്ങുമുള്ള യഹോയുടെ സാക്ഷികൾ ഏകോഹോങ്ങളെപ്പോലെ ഐക്യത്തിലാണ്‌. (കൊലോസ്യർ 3:14; 1 പത്രോസ്‌ 2:17) എന്നാൽ രാഷ്‌ട്രീത്തിൽ ഉൾപ്പെടുന്ന മതങ്ങളിൽ ഈ സ്‌നേവും ഐക്യവും കാണാനാകില്ല.—1 കൊരിന്ത്യർ 1:10.

ഗവണ്മെന്‍റുളോടുള്ള ആദരവ്‌. രാഷ്‌ട്രീയ കാര്യങ്ങളിൽ ഉൾപ്പെടുന്നില്ലെങ്കിലും ഗവണ്മെന്‍റിന്‍റെ അധികാത്തെ ആദരിക്കുന്നരാണു ഞങ്ങൾ. “ഓരോരുത്തനും ഉന്നതാധികാങ്ങൾക്കു കീഴ്‌പെട്ടിരിക്കട്ടെ” എന്ന ബൈബിൾകല്‌പയ്‌ക്കു ചേർച്ചയിലാണ്‌ ഇത്‌. (റോമർ 13:1) ഞങ്ങൾ നിയമങ്ങൾ അനുസരിക്കുയും നികുതി അടയ്‌ക്കുയും പൗരന്മാരുടെ ക്ഷേമത്തിനുവേണ്ടി ഗവണ്മെന്‍റുകൾ ചെയ്യുന്ന കാര്യങ്ങളോടു സഹകരിക്കുയും ചെയ്യുന്നു. ഗവണ്മെന്‍റുളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ഞങ്ങൾ ഒരിക്കലും പിന്തുയ്‌ക്കില്ല. പകരം, “രാജാക്കന്മാർക്കും ഉന്നതസ്ഥാനീരായ എല്ലാവർക്കുംവേണ്ടി പ്രാർഥിക്കുവിൻ” എന്ന ബൈബിൾബുദ്ധിയുദേശം ഞങ്ങൾ അനുസരിക്കുന്നു; പ്രത്യേകിച്ചും ആരാധയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാങ്ങൾ എടുക്കുമ്പോൾ ഞങ്ങൾ അങ്ങനെ ചെയ്യാറുണ്ട്.—1 തിമൊഥെയൊസ്‌ 2:1, 2.

രാഷ്‌ട്രീയ കാര്യങ്ങളിൽ തീരുമാമെടുക്കാനുള്ള മറ്റുള്ളരുടെ അവകാത്തെയും ഞങ്ങൾ ആദരിക്കുന്നു. ഉദാഹത്തിന്‌ ഞങ്ങൾ തെരഞ്ഞെടുപ്പുളിൽ പ്രശ്‌നമുണ്ടാക്കുയോ വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്നരെ അതിൽനിന്നു പിന്തിരിപ്പിക്കുയോ ഇല്ല.

ഞങ്ങളുടെ നിഷ്‌പക്ഷത ഒരു പുതിയ സംഗതിയാണോ? അല്ല. ഒന്നാം നൂറ്റാണ്ടിൽ യേശുവിന്‍റെ അപ്പൊസ്‌തന്മാരും മറ്റു ക്രിസ്‌ത്യാനിളും അധികാരിളോടുള്ള ബന്ധത്തിൽ ഇതേ നിലപാടാണു സ്വീകരിച്ചത്‌. സദുദ്ദേശ്യത്തിനും അപ്പുറം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “ഭരണാധികാരിളെ അനുസരിക്കുന്നത്‌ തങ്ങളുടെ കടമയാണെന്ന് ആദിമ ക്രിസ്‌ത്യാനികൾ കരുതിയിരുന്നു. എന്നാൽ രാഷ്‌ട്രീയ കാര്യങ്ങളിൽ ഉൾപ്പെടുന്നതിനെ അവർ തങ്ങളുടെ കടമയായി കണ്ടില്ല.” സംസ്‌കാത്തിലേക്കുള്ള പാത (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നത്‌ ആദിമ ക്രിസ്‌ത്യാനികൾ “രാഷ്‌ട്രീരംഗത്ത്‌ സ്ഥാനമാങ്ങളൊന്നും സ്വീകരിക്കില്ലായിരുന്നു” എന്നാണ്‌.

ഞങ്ങളുടെ രാഷ്‌ട്രീയ നിഷ്‌പക്ഷത ദേശീയ സുരക്ഷയ്‌ക്ക് ഒരു ഭീഷണിയാണോ? അല്ല. സമാധാപ്രിരായ പൗരന്മാരാണ്‌ ഞങ്ങൾ; ഒരിക്കലും അധികാരികൾ ഞങ്ങളെ ഭയക്കേണ്ടതില്ല. യുക്രെയിനിലെ നാഷണൽ അക്കാഡമി ഓഫ്‌ സയൻസസ്‌ 2001-ൽ പുറത്തിക്കിയ ഒരു റിപ്പോര്‌ട്ട് ഇക്കാര്യം തെളിയിക്കുന്നു. രാഷ്‌ട്രീകാര്യങ്ങളിലെ ഞങ്ങളുടെ നിഷ്‌പക്ഷയെക്കുറിച്ച് ആ റിപ്പോർട്ട് പറഞ്ഞു: “യഹോയുടെ സാക്ഷിളുടെ ഈ നിലപാട്‌ ചിലർക്കെങ്കിലും ഉൾക്കൊള്ളാൻ കഴിയാറില്ല. മുമ്പ്, സ്വേച്ഛാധിത്യ നാസി ഭരണകൂങ്ങളും കമ്മ്യൂണിസ്റ്റ് ഭരണകൂങ്ങളും സാക്ഷിളെ കുറ്റക്കാരായി കണ്ടതിന്‍റെ കാരണം അതായിരുന്നു.” എന്നാൽ, സോവിയറ്റ്‌ യൂണിയൻ തങ്ങളെ അടിച്ചമർത്തിപ്പോഴും സാക്ഷികൾ “നിയമം അനുസരിക്കുന്ന പൗരന്മാരായിരുന്നു. വ്യവസാശാളിലും കൂട്ടുകൃഷി സമ്പ്രദാമുള്ള കൃഷിയിങ്ങളിലും അവർ വിശ്വസ്‌തയോടെ നിസ്സ്വാർഥം പണിയെടുത്തു. അവർ ഒരിക്കലും കമ്മ്യൂണിസ്റ്റ് ഭരണകൂത്തിന്‌ ഒരു ഭീഷണിയായിരുന്നില്ല.” ഇന്നും, യഹോയുടെ സാക്ഷിളുടെ വിശ്വാങ്ങളും ആചാരങ്ങളും “ഒരു രാഷ്‌ട്രത്തിന്‍റെയും സുരക്ഷയ്‌ക്കും അഖണ്ഡതയ്‌ക്കും ഭീഷണി സൃഷ്ടിക്കുന്നില്ല” എന്നും ആ റിപ്പോർട്ട് കൂട്ടിച്ചേർത്തു.

കൂടുതല്‍ അറിയാന്‍

ദുരിബാധിതർക്ക് സ്‌നേത്തിന്‍റെ സാന്ത്വസ്‌പർശം

പല രാജ്യങ്ങളിലും യഹോയുടെ സാക്ഷികൾ അവശ്യട്ടങ്ങളിൽ സഹായവുമായി ഓടിയെത്തി.